Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഇൻഷുറൻസ് മേഖലയിലേക്കും എഐ വരുന്നു; വിപണിയെ മാറ്റിമറിക്കുമോ? സാധ്യതകൾ ഇങ്ങനെ

നിർമ്മിത ബുദ്ധി ശക്തമായ സാന്നിധ്യമായി ഉയർന്നുവരുന്ന കാലഘട്ടമാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അവയുടെ കടന്നുവരവ് ഇത്രയേറെ ജനകീയമാവുന്നതും ആദ്യമായാണ്. ഓരോ കാലത്തും സാങ്കേതിക വിദ്യ വളരുമ്പോൾ അത് പലപ്പോഴും ഒറ്റയ്ക്ക് മുന്നേറുകയാണ് പതിവ്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മനുഷ്യരെ ഒപ്പം നിർത്തി, അവരുടെ ഭാവിയെ മുന്നിൽ കണ്ടാണ് സാങ്കേതിക വിദ്യ പുരോഗമിക്കുന്നത്.

എങ്കിലും ചില പ്രതിസന്ധികൾ, പ്രധാനമായും തൊഴിൽ നഷ്‌ടം പോലെയുള്ളവ ഉണ്ടാവുമെന്ന ഭയം പിടികൂടിയെങ്കിലും മൊത്തത്തിൽ നിർമ്മിത ബുദ്ധി വലിയ മാറ്റമാണ് കൊണ്ട് വരുന്നത്. അതിനാൽ തന്നെ എല്ലായ്പോഴും അതിനെ സംശയത്തോടെ കാണുന്ന രീതിയും പലർക്കുമുണ്ട്. ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിനെ പിന്നിലേക്ക് വലിക്കാനും മതി.

insurance

മെഡിക്കൽ രംഗത്തും സിനിമയിലും ബാങ്കിങിലും ഒക്കെ ഇപ്പോൾ നിർമ്മിത ബുദ്ധിയുടെ സ്വാധീനം ഏറിവരികയാണ്. ആ രംഗങ്ങളുടെ സമഗ്രമായ മാറ്റത്തിന് വഴിയൊരുക്കി കൊണ്ടാണ് എഐ മുന്നേറ്റം പ്രകടമാക്കുന്നത് എന്നതാണ് പ്രത്യേകത. അത്തരത്തിൽ വളർച്ചയുടെ പാതയിലുള്ള ഇൻഷുറൻസ് മേഖലയ്ക്കും കൈത്താങ്ങാവുകയാണ് എഐ.

ഇൻഷുറൻസ് രംഗത്തെ എഐ വിപ്ലവം

ഇൻഷുറൻസ് വ്യവസായം ഡാറ്റയെ വളരെയധികം ആശ്രയിക്കുന്ന ഒരു മേഖലയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യക്തികൾക്ക് അനുയോജ്യമായ കവറേജ് നിർണ്ണയിക്കാനും പ്രീമിയങ്ങൾ കൃത്യമായി കണക്കാക്കാനും ഈ ഡാറ്റ ഇൻഷുറർമാരെ സഹായിക്കുന്നു. ഇതിനായി എഐ പ്രയോജനപ്പെടുക വഴി ഇൻഷുറർമാർക്ക് ഈ ഡാറ്റ കൂടുതൽ ഫലപ്രദമായി വിശകലനം ചെയ്യാൻ സാധിക്കുമെന്നതാണ് പ്രധാനമായുള്ള നേട്ടം.

മികച്ച തീരുമാനമെടുക്കൽ, മെച്ചപ്പെട്ട ഉപഭോക്തൃ സേവനം, ഒപ്റ്റിമൈസ് ചെയ്‌ത പ്രവർത്തന ഫലങ്ങൾ എന്നിവയ്ക്ക് ഇത് വഴിയൊരുക്കും. ഇൻഷുറൻസ് കമ്പനികൾ അണ്ടർറൈറ്റിംഗ് നടത്തുന്ന രീതി, ക്ലെയിമുകൾ തീർപ്പാക്കുന്നതും പ്രോസസ് ചെയ്യുന്നതും, പോളിസികൾ കൈകാര്യം ചെയ്യുന്നതും, വ്യാജ ആവശ്യങ്ങൾ കണ്ടെത്തുന്നതും ഒക്കെ ഇനി മുതൽ എഐയുടെ സഹായത്തോടെ ആയിരിക്കും. അതിനുള്ള നിലം ഒരുക്കി കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ കാലത്തെ സുപ്രധാന മാറ്റം.

സംശയാസ്‌പദമായ അവകാശവാദങ്ങൾ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പരമ്പരാഗത അന്വേഷണ രീതിക്ക് പരിമിതികൾ ഉണ്ട്. അതുകൊണ്ട് എഐ ഇവിടെ വലിയ ഗുണം ചെയ്യുന്നു. പല കമ്പനികളും ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കൂടാതെ ഉപഭോക്തൃ സേവന മേഖലയിൽ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകൾ ഇതിനകം തന്നെ പ്രചാരം നേടിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങളിലേക്ക് എഐ സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+