എഐയെ സ്വീകരിക്കണം, അല്ലാത്തവർക്ക് സ്വയം കമ്പനി വിട്ടുപോവാം; നിർണായക നീക്കവുമായി ഗൂഗിൾ രംഗത്ത്
ന്യൂഡൽഹി: ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലുകൾക്കിടെ, ഗൂഗിൾ തങ്ങളുടെ ബിസിനസ് യൂണിറ്റിലെ ചില ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജുകൾ വാഗ്‌ദാനം ചെയ്‌തു രംഗത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 10-ന് ഗൂഗിളേഴ്‌സിന് അയച്ച ഇ-മെയിലിൽ, ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്‌ലർ, ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷൻ ടീമുകൾക്ക് പാക്കേജുകളോടെ കമ്പനി വിടാമെന്ന് അറിയിക്കുകയായിരുന്നു.
നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം ഷിൻഡ്‌ലർ ഇതിൽ ഊന്നിപ്പറഞ്ഞു. ഗൂഗിളിൽ ജോലി ചെയ്യുന്നവർ എഐയെ പൂർണമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 2025 മികച്ച വർഷമായിരുന്നെങ്കിലും ഈ വർഷം കൂടുതൽ തീവ്രമായ പ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '2025-ൽ നിങ്ങൾ നേടിയെടുത്ത കാര്യങ്ങൾക്ക് നന്ദി, ശക്തമായ ഒരു നിലയിലാണ് ഞങ്ങൾ ഈ വർഷം ആരംഭിക്കുന്നത്. എന്നാൽ ഇനി അതിവേഗമാണ്, അപകടസാധ്യത വളരെ ഉയർന്നതുമാണ്' ഈമെയിലിൽ പറയുന്നു.

നിലവിലെ വേഗത 'ഇഷ്‌ടപ്പെടാത്തവർക്കോ' 'മുന്നോട്ട് പോകാൻ താൽപര്യമുള്ളവർക്കോ' പാക്കേജ് തിരഞ്ഞെടുക്കാമെന്ന് ഷിൻഡ്‌ലർ സ്‌റ്റാഫിനെ അറിയിച്ചു. സൊല്യൂഷൻസ് ടീമുകൾ, വിൽപ്പന, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ജീവനക്കാർക്ക് ഈ പാക്കേജിന് അർഹതയുണ്ട്. എന്നാൽ, കസ്‌റ്റമർ സെയിൽസ്, നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന റോളുകൾ എന്നിവ ഒഴിവാക്കി.
ഈ വാഗ്‌ദാനത്തിലെ നഷ്‌ടപരിഹാരം എത്രയാണെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം, ചില വിഭാഗങ്ങളിലെ ജീവനക്കാർക്ക് കുറഞ്ഞത് 14 ആഴ്‌ച ശമ്പളവും ഓരോ മുഴുവൻ വർഷത്തെ സേവനത്തിനും ഒരു അധിക ആഴ്‌ച ശമ്പളവും ലഭിച്ചിരുന്നു എന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ എഐയെ ഉദ്ധരിച്ച് നടപടികൾ ഗൂഗിൾ കടുപ്പിക്കുന്നത്.
കൂട്ടപ്പിരിച്ചുവിടലിന് ബദലായി, പ്രതിച്ഛായക്ക് കോട്ടം തട്ടാതെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഇത്തരം പാക്കേജുകൾ സഹായിക്കുന്നു. മാത്രമല്ല നിയമപരമായ വെല്ലുവിളികളും റെഗുലേറ്ററി അറിയിപ്പു വ്യവസ്ഥകളും ഇത് കുറയ്ക്കും. തൊഴിലാളികൾക്ക് സ്വയം വിരമിക്കൽ വാഗ്‌ദാനം ചെയ്യുന്ന ഗൂഗിളിന്റെ ആദ്യ നടപടിയല്ല ഇത്. കഴിഞ്ഞ വർഷം ജൂണിൽ നോളജ് ആൻഡ് ഇൻഫർമേഷൻ, സെൻട്രൽ എഞ്ചിനീയറിംഗ് ടീമുകൾക്കും ഒക്ടോബറിൽ യൂട്യൂബ് ജീവനക്കാർക്കും സമാനമായി വാഗ്‌ദാനം നൽകിയിരുന്നു.
സിഎൻബിസി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, അടുത്തിടെ നടന്ന ടൗൺ ഹാൾ മീറ്റിംഗിൽ സംസാരിക്കവെ, മാർക്കറ്റിംഗ്, സെർച്ച്, പീപ്പിൾ ഓപ്പറേഷൻസ്, ഹാർഡ്‌വെയർ എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളിലെ 5 ശതമാനം ജീവനക്കാർ ഈ വർഷം വിഇപി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇനി കൂടുതൽ ജീവനക്കാർ ഈ പാക്കേജ് തിരഞ്ഞെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്‌ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications