തമിഴ്‌നാട് വനങ്ങളിലെ വന്യജീവികളെ നിരീക്ഷിക്കാൻ എഐ; മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാൻ സഹായിക്കും
ചെന്നൈ: മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി തമിഴ്‌നാട് സർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത കമാൻഡ് സെന്റർ ആരംഭിച്ചു. ആധുനിക സംരക്ഷണ മേഖലയിലെ ഈ മുന്നേറ്റം സംസ്ഥാനത്തെ വന്യജീവി സംഘർഷങ്ങളോടുള്ള പ്രതികരണരീതി തന്നെ മാറ്റിമറിക്കും.
'വർഷങ്ങളായി ഗുരുതരമായ മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ അവിശ്വസനീയമാംവിധം ആവേശകരമായ ചിലത് സംഭവിക്കുന്നുണ്ട്. ഇപ്പോൾ സ്ഥിതി മാറാൻ പോകുകയാണ്' തമിഴ്‌നാടിന്റെ പരിസ്ഥിതി, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറയുന്നു.

ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. നൂതന ഡാറ്റാ അനലിറ്റിക്‌സ്, തത്സമയ ട്രാക്കിംഗ്, പ്രവചനാത്മക എഐ മോഡലുകൾ എന്നിവയിലൂടെ ആന, പുലി തുടങ്ങിയ വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് മുൻകൂട്ടി കണ്ട് നിരീക്ഷിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് പ്രധാന കാര്യം.
ഇന്ത്യയിലെ ജൈവവൈവിധ്യമുള്ള തമിഴ്‌നാട്ടിൽ, വന ഇടനാഴികൾക്കരികിലെ നഗര-കാർഷിക വികസനം മനുഷ്യ-വന്യജീവി ഏറ്റുമുട്ടലുകൾ വർധിപ്പിക്കുന്നു. ഇത് വിളനഷ്‌ടം, സ്വത്ത് നാശം, ചിലപ്പോൾ ഇരുഭാഗത്തും ജീവൻ നഷ്‌ടപ്പെടുന്നതിനും കാരണമാകുന്നു. ഇത്തരം മേഖലകളിൽ പരമ്പരാഗത സമീപനങ്ങൾ മതിയാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിസന്ധികൾക്ക് മുമ്പേ സംഘർഷ മേഖലകൾ തിരിച്ചറിയാൻ പുതിയ എഐ കമാൻഡ് സെന്റർ പാരിസ്ഥിതിക, ചലന ഡാറ്റ ഉപയോഗിക്കും. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കും താമസക്കാർക്കും നേരത്തേ മുന്നറിയിപ്പുകൾ നൽകും. മെഷീൻ ലേണിംഗും പ്രവചന മോഡലിംഗും ഉപയോഗിച്ച്, വനം വകുപ്പിന് വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനും അനാവശ്യമായി ജീവൻ നഷ്‌ടപ്പെടുന്നത് തടയുകയും ചെയ്യും.
അതേസമയം, റെയിൽവേ ട്രാക്കുകളിൽ ആനകളെ കണ്ടെത്താൻ ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്‌റ്റിക് സിസ്‌റ്റം (ഡിഎഎസ്) ഉപയോഗിക്കുന്ന എഐ അധിഷ്‌ഠിത ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്‌റ്റം (IDS) നോർത്ത് ഫ്രോണ്ടിയർ റെയിൽവേയുടെ 141 കിലോമീറ്ററിൽ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഏറിയ പങ്കും തമിഴ്‌നാട്ടിലാണ് താനും.
സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനായി എഐ അധിഷ്‌ഠിത പ്രവചന പരിപാലന പരീക്ഷണങ്ങൾ ഇന്ത്യൻ റെയിൽവേയിലെ ചില സ്‌റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. ഈ പരീക്ഷണങ്ങളിൽ നിന്ന്, കൃത്യമായ തകരാർ പ്രവചനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും വികസിപ്പിക്കാനാണ് ലക്ഷ്യം.
സമയബന്ധിതമായി മുൻകരുതലെടുക്കാൻ ലോക്കോ പൈലറ്റുമാർ, സ്‌റ്റേഷൻ മാസ്‌റ്റർമാർ, കൺട്രോൾ റൂം എന്നിവർക്ക് ട്രാക്കുകൾക്ക് സമീപമുള്ള ആനകളുടെ നീക്കങ്ങളെക്കുറിച്ച് ഈ സംവിധാനം മുന്നറിയിപ്പ് നൽകും. കൂടാതെ റോളിംഗ് സ്‌റ്റോക്കിന്റെ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിനായി OMRS, WILD പോലുള്ള നൂതന സാങ്കേതിക വിദ്യകളും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications