'എഐ തൊഴിൽ വിപണിയിൽ ഒരു സുനാമി പോലെ ആഞ്ഞടിക്കും'; യുവാക്കൾക്ക് മുന്നറിയിപ്പുമായി ഐഎംഎഫ് ഡയറക്‌ടർ
ഡാവോസ്: സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്‌ടർ ക്രിസ്‌റ്റലീന ജോർജിയേവ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആഗോള തൊഴിൽ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും എന്നാണ് അവർ പറയുന്നത്. മാത്രമല്ല ഇത് യുവ തൊഴിലാളികളെയും പ്രാരംഭ തലത്തിലുള്ള ജോലികളെയും ഇത് കാര്യമായി ബാധിക്കും.
എഎംഎഫ് ഗവേഷണം ഉദ്ധരിച്ച്, എഐയുടെ വ്യാപനം വൈദഗ്ധ്യത്തിനുള്ള ആവശ്യം മാറ്റുമെന്ന് ജോർജിയേവ പറഞ്ഞു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ 60 ശതമാനം ജോലികൾ മെച്ചപ്പെടുത്തപ്പെടുകയോ, മാറിക്കപ്പെടുകയോ, ഇല്ലാതാവുകയോ ചെയ്യാം. ആഗോളതലത്തിൽ ഇത് 40 ശതമാനം ആണ്. "ഇതൊരു സുനാമി പോലെ തൊഴിൽ വിപണിയിൽ ആഞ്ഞുവീശുകയാണ്," അവർ പ്രതിനിധികളോട് വ്യക്തമാക്കി.

എഐ ചില തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയും ശമ്പളവും വർധിപ്പിച്ചു എന്നും അവർ പറയുന്നുണ്ട് (വികസിത സമ്പദ്‌വ്യവസ്ഥകളിൽ പത്തിൽ ഒരു ജോലി ഈ സാങ്കേതികവിദ്യയാൽ മെച്ചപ്പെട്ടു). എന്നാൽ ഈ നേട്ടങ്ങൾ തുല്യമല്ല. യുവ തൊഴിലാളികൾ ചെയ്യുന്ന പല ജോലികളും ഏറ്റവും ദുർബലമായവയാണെന്ന് ജോർജിയേവ മുന്നറിയിപ്പ് നൽകി.
'ഇല്ലാതാകുന്ന ജോലികൾ പലപ്പോഴും പ്രാരംഭ തലത്തിലുള്ളവയാണ്' അവർ പറഞ്ഞു. തൊഴിൽ മേഖലയിലേക്ക് വരുന്ന യുവജനങ്ങൾക്ക് നല്ല ജോലികൾ കണ്ടെത്താൻ പ്രയാസമായേക്കാം. AI നേരിട്ട് മെച്ചപ്പെടുത്താത്ത ജോലികളിലുള്ളവർക്ക് വേതനം കുറയാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇതിൽ മധ്യവർഗം അനിവാര്യമായി ബാധിക്കപ്പെടുമെന്നും അവർ പറയുന്നു.
എഐയുടെ അമിതവേഗതയും നിയന്ത്രണമില്ലായ്‌മമാണ് ജോർജിയേവ ഉന്നയിക്കുന്ന പ്രധാന ആശങ്ക. സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളൽ, ഭരണം എന്നിവ ചോദ്യങ്ങളാകുന്നു. 'ഇത് അതിവേഗം മുന്നോട്ട് പോകുന്നു, എങ്ങനെ സുരക്ഷിതമോ ഉൾക്കൊള്ളുന്നതോ ആക്കണമെന്ന് നമുക്കറിയില്ല' അവർ പറഞ്ഞു. 'നമ്മൾ പിന്തുടരുന്നതിലും വേഗത്തിൽ എഐ ലോകത്തെ മാറ്റുന്നു' ജോർജിയേവ പറഞ്ഞു.
ഡാവോസ് അജണ്ടയിൽ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വ്യാപാര അനിശ്ചിതത്വങ്ങളുമായിരുന്നു പ്രധാനമെങ്കിലും, എഐയുടെ സാമ്പത്തിക, സാമൂഹിക സ്വാധീനം ഒരു കേന്ദ്ര വിഷയമായി മാറിയിരുന്നു. ആഗോള തലത്തിൽ തന്നെ എഐയെ കുറിച്ചുള്ള ആശങ്കകൾ വലിയ തോതിൽ വർധിക്കുന്ന സമയത്ത് കൂടിയാണ് ഇതെന്ന് ഓർക്കണം.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി












Click it and Unblock the Notifications