Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ പലതും എഐ കൈയ്യടക്കും; മുന്നറിയിപ്പ്

മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്‌തഫ സുലൈമാന്റെ പ്രവചനമനുസരിച്ച്, അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ വൈറ്റ്-കോളർ ജോലികൾ എഐ പൂർണമായി ഓട്ടോമേറ്റ് ചെയ്യും. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത ജോലികൾ എഐ ഏറ്റെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ, എഐ ഇപ്പോൾ കോഡ് ഉൽപാദനത്തിൽ സഹായിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എൻജിനീയർമാരുടെ പങ്ക് തന്ത്രപരമായ കാര്യങ്ങളിലേക്ക്, ആർക്കിടെക്റ്റിങ് അടക്കം മാറിയെന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മിക്ക മനുഷ്യ കോഡർമാരെക്കാളും മികച്ചതാണ് നിലവിലെ എഐ മോഡലുകൾ.

aijobs

പുതിയ എഐ മോഡലുകൾ ഉണ്ടാക്കുന്നത് ബ്ലോഗ് എഴുതുന്നത്ര ലളിതമാകും. സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം എഐ രൂപകൽപ്പന ചെയ്യാം. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എഐ ഏജന്റുമാർക്ക് വലിയ സ്ഥാപനങ്ങളിലെ മുഴുവൻ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും സുലൈമാൻ സൂചിപ്പിച്ചു.

മൈക്രോസോഫ്റ്റിൽ ഒരു 'സൂപ്പർ ഇന്റലിജൻസ്' നിർമ്മിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസം മുമ്പ് ഓപ്പൺ എഐയുമായി ദീർഘകാല ബന്ധം പുനഃക്രമീകരിച്ച് ഐപി ലൈസൻസ് 2032 വരെ നീട്ടി. യഥാർത്ഥ AI സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള സമയമാണിതെന്നും സുലൈമാൻ കൂട്ടിച്ചേർത്തു. മൈക്രോസോഫ്റ്റ് സ്വന്തം ഫൗണ്ടേഷൻ മോഡലുകൾ വികസിപ്പിക്കുന്നുണ്ട്. മികച്ച പരിശീലന സംഘവും ഡാറ്റ ക്രമീകരണവുമാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം, എഐ മനുഷ്യന്റെ ജോലികൾക്ക് ഭീഷണിയാകുമെന്ന ആശങ്കകൾക്കിടെയാണ് ഈ വെളിപ്പെടുത്തൽ. വിപണിയിൽ എഐ മത്സരം വർധിച്ചതിനെ തുടർന്ന് ആമസോൺ 16,000 കോർപ്പറേറ്റ് ജോലികൾ വെട്ടിക്കുറച്ചിരുന്നു. മൈക്രോസോഫ്റ്റും ഓപ്പൺ എഐയും 2019 മുതൽ പങ്കാളിത്തത്തിലാണ്. കഴിഞ്ഞ വർഷം ഒപ്പിട്ട പുതിയ കരാർ ഈ ബന്ധം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

എഐ കാരണമുള്ള തൊഴിൽ നഷ്‌ടത്തെ കുറിച്ചുള്ള ചോദ്യം വലിയ രീതിയിൽ പ്രസക്തമാവുന്ന കാലഘട്ടം കൂടിയാണിത്. ആഗോള തലത്തിൽ ഒട്ടുമിക്ക എല്ലാ മേഖലകളും ആശങ്കയുടെ പിടിയിലാണ്. ഓട്ടോമേഷൻ വളരെ എളുപ്പമായ ഇന്നത്തെ കാലത്ത് എഐയുടെ ആവിർഭാവം തൊഴിൽ നഷ്‌ടം ഗണ്യമായി വർധിപ്പിക്കുമെന്ന് തന്നെയാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.

എന്നാൽ അതിന്റെ വ്യാപ്‌തി എത്രത്തോളം ആയിരിക്കുമെന്ന കാര്യത്തിലാണ് പലർക്കും ഭിന്നാഭിപ്രായം ഉള്ളത്. വേഗത്തിൽ തന്നെ ഇത് സാധ്യമാവുമെന്നാണ് മൈക്രോസോഫ്റ്റ് എഐ സിഇഒ അഭിപ്രായപ്പെടുന്നതെങ്കിൽ മറ്റ് ചിലർ ഇതിന് സമയം എടുക്കുമെന്നും പറയുന്നുണ്ട്. എന്തായാലും എഐ മൂലമുള്ള ജോലി നഷ്‌ടം എന്നത് വീണ്ടും ചോദ്യ ചിഹ്നമായും ആശങ്കയായും ഒക്കെ അവശേഷിക്കുകയാണ് എന്നതാണ് യാഥാർഥ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+