രോഗ നിരീക്ഷണത്തിന് കൃത്യമായ ഇടപെടലുമായി എഐ; രണ്ടര വർഷത്തിനിടെ നൽകിയത് 5000 അലർട്ടുകൾ
ന്യൂഡൽഹി: ദേശീയ രോഗ നിയന്ത്രണ കേന്ദ്രം 2022-ൽ പുറത്തിറക്കിയ ഒരു നൂതന എഐ ടൂളിലൂടെ അണുബാധ പൊട്ടിപ്പുറപ്പെടുന്നത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്ക് 5000-ത്തിലധികം മുന്നറിയിപ്പുകൾ നൽകാൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്ത്. ന്യൂഡൽഹി ആസ്ഥാനമായുള്ള ഹെൽത്ത് എഐ സൊല്യൂഷൻസ് ദാതാക്കളായ വധ്വാനി എഐ വികസിപ്പിച്ച 'ഹെൽത്ത് സെന്റിനൽ' എന്ന ടൂളാണ് വലിയ രീതിയിൽ മാറ്റത്തിന് വഴിയൊരുക്കിയത്.
ഇത് മാനുഷിക ജോലിഭാരം 98 ശതമാനം കുറയ്ക്കാൻ സഹായിച്ചുവെന്ന് ഒരു പ്രീ-പ്രിന്റ് പേപ്പർ സൂചിപ്പിക്കുന്നു. മാത്രമല്ല രോഗവ്യാപനം വേഗത്തിൽ കണ്ടെത്താനും പൊതുജനാരോഗ്യ പ്രതികരണങ്ങൾ കാര്യക്ഷമമാക്കാനും സഹായകമായി. ആരോഗ്യ രംഗത്ത് എഐയുടെ ഉപയോഗം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് കണ്ടെത്തുന്നതാണ് ഈ റിപ്പോർട്ട്.

അസാധാരണമായ ആരോഗ്യപരമായ സംഭവങ്ങൾക്കായി ഇന്ത്യയുടെ 'ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്' കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സ്‌കാനിംഗ്, വെരിഫിക്കേഷൻ ഉപകരണം അച്ചടി, ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ സ്‌കാൻ ചെയ്യുന്നു. ആവശ്യാനുസരണം ഈ വിവരങ്ങൾ അധികാരികളുമായി പങ്കുവെക്കുന്നു.
അത്തരത്തിൽ 'ഹെൽത്ത് സെന്റിനൽ' എല്ലാ ദിവസവും 13 ഭാഷകളിലെ മാധ്യമ റിപ്പോർട്ടുകളും വാർത്താ ലേഖനങ്ങളും കൃത്യമായി പരിശോധിക്കുന്നു. '2022 ഏപ്രിൽ മുതൽ ഇന്നുവരെ, ഹെൽത്ത് സെന്റിനൽ 300 ദശലക്ഷത്തിലധികം വാർത്താ ലേഖനങ്ങൾ വിശകലനം ചെയ്യുകയും ഇന്ത്യയിലുടനീളം 95,000-ത്തിലധികം ആരോഗ്യപരമായ സംഭവങ്ങൾ തിരിച്ചറിയുകയും ചെയ്‌തു' പഠനം നടത്തിയ ഏജൻസി വിശദീകരിച്ചു.
ഇതിൽ 3500-ൽ അധികം സംഭവങ്ങൾ (നാല് ശതമാനം) എൻസിഡിസിയിലെ പൊതുജനാരോഗ്യ വിദഗ്‌ധർ രോഗവ്യാപന സാധ്യതയുള്ളവയായി തിരഞ്ഞെടുത്തിട്ടുണ്ട്. 2022 ഏപ്രിലിനും 2025 ഏപ്രിലിനും ഇടയിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ പ്രവർത്തകർക്ക് 5000-ലധികം തത്സമയ മുന്നറിയിപ്പുകൾ അയച്ചതായി വധ്വാനി എഐയിലെ ഗവേഷകർ പിടിഐയോട് പറഞ്ഞു.
മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയുന്ന പ്രക്രിയ പരമ്പരാഗതമായി പത്രങ്ങൾ, ജേണലുകൾ, റിപ്പോർട്ടുകൾ എന്നിവ കൈകൊണ്ട് സ്‌കാൻ ചെയ്യുന്നതിലൂടെയായിരുന്നുവെന്ന് വധ്വാനി എഐയിലെ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റിയുടെ ദേശീയ പ്രോഗ്രാം ലീഡ് പരാഗ് ഗോവിലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഹെൽത്ത് സെന്റിനൽ മാനുഷിക അധ്വാനം പ്രക്രിയയെ ഒന്നടങ്കം മാറ്റിസ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും രോഗവിദഗ്‌ധർ വിവരങ്ങൾ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് മുമ്പ് അവ പരിശോധിക്കുന്ന ഒരു മാനുഷിക ഇടപെടൽ ഇവിടെ നിലനിർത്തുന്നുണ്ടെന്നാണ് വധ്വാനി എഐ അറിയിച്ചിരിക്കുന്നത്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്‌ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications