Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐയിലൂടെ വിപ്ലവാത്മക മാറ്റങ്ങൾ വരുത്തി എയർ ഇന്ത്യ; വരുമാനം കൂടി, ചിലവ് കുറഞ്ഞു, പ്രവർത്തനം മെച്ചപ്പെട്ടു!

ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നീണ്ട കാലതാമസ പ്രശ്‌നങ്ങൾ പരിഹരിക്കാനും എയർ ഇന്ത്യ നിർമ്മിത ബുദ്ധിയെ വ്യാപകമായി ഉപയോഗിക്കുന്ന സമയമാണ് ഇത്. ബുക്കിംഗ്, കോൾ സെന്ററുകൾ, ജീവനക്കാരുടെ ആസൂത്രണം, മൂടൽമഞ്ഞ് നിയന്ത്രണം എന്നിവയിലെല്ലാം എഐ ടൂളുകൾ ജീവനക്കാർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നു. ഇതിലൂടെ പ്രധാനപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ യാത്രക്കാർക്ക് മികച്ച ആശയവിനിമയവും സുഗമമായ യാത്രകളും കൃത്യമായ സമയക്രമവും ഉറപ്പാക്കുന്നു എന്നതാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപിക്കുന്നത്.

എയർ ഇന്ത്യയുടെ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫീസർ സത്യ രാമസ്വാമി പറയുന്നത് പ്രകാരം എഐയുടെ വിവിധ രൂപങ്ങൾ വിമാനക്കമ്പനിക്ക് വളരെ വിപ്ലവകരമായ മാറ്റങ്ങളാണ് നൽകിയത്. പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും വരുമാനം കൂട്ടാനും ചെലവ് കുറയ്ക്കാനും എയർ ഇന്ത്യ എഐ ഉപയോഗിക്കുന്നു. തടസസമയങ്ങളിലും ജീവനക്കാരുടെ വിന്യാസ പ്രശ്‌നങ്ങളിലുമെല്ലാം സ്ഥിരമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.

air india

എയർലൈനിന്റെ നവീകരിച്ച ഡിജിറ്റൽ സംവിധാനം പ്രവർത്തനങ്ങളിലുടനീളം പ്രത്യേക എഐ സിസ്‌റ്റങ്ങളെ പിന്തുണയ്ക്കുന്നു. പൈലറ്റുമാർക്ക് 'എഐ ഫ്ലൈറ്റ്‌പ്രോ' ഒരു ഡിജിറ്റൽ സഹായിയും, ക്യാബിൻ സൂപ്പർവൈസർമാർക്ക് തത്സമയ സേവന പരിപാലനത്തിനായി 'സിഇ പ്ലസ്' ഉം ഉണ്ട്. ഓപ്പറേഷൻസ് ടീമുകൾക്ക് വിമാനങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭിക്കാൻ 'എഐ സ്‌മാർട്ട്' ഉപയോഗിക്കുന്നു. ഇത് തുടർച്ചയായ കാലതാമസവും കണക്ഷനുകൾ നഷ്ടമാകുന്നതും കുറയ്ക്കാൻ സഹായിക്കുന്നു.

എയർ ഇന്ത്യയുടെ ജനറേറ്റീവ് എഐ വെർച്വൽ ഏജന്റാണ് 'മഹാരാജ'. മൈക്രോസോഫ്റ്റ് അസൂർ ഓപ്പൺഎഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇത്, ഫ്ലൈറ്റ് സ്‌റ്റാറ്റസ് മുതൽ റീഫണ്ടുകൾ വരെ ഏകദേശം 1300 വിഷയങ്ങളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ഈ ചാറ്റ്ബോട്ട് ഇതിനോടകം 1.4 കോടിയിലധികം കേസുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഇത് കോൾ സെന്ററുകളിലെ ഭാരം ഗണ്യമായി കുറയ്ക്കുകയും വെബ്, ആപ്പ്, മെസ്സേജിംഗ് ചാനലുകളിലൂടെ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

യാത്രയുടെ ആദ്യ ഘട്ടത്തിലും എഐയുടെ സഹായമുണ്ട്. 'ഇസഡ് ബുക്കിംഗ്' ഫീച്ചർ "ഏജന്റിക് എഐ" ഉപയോഗിച്ച് ഒരു ഡിജിറ്റൽ ട്രാവൽ ഏജന്റിനെപ്പോലെ പ്രവർത്തിക്കുന്നു. "നാളെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ആദ്യത്തെ ഫ്ലൈറ്റ് തരൂ" എന്നതുപോലുള്ള സ്വാഭാവിക ഭാഷയിലുള്ള ആവശ്യങ്ങൾ മനസിലാക്കി ഇഷ്‌ടാനുസൃത യാത്രാ പദ്ധതികൾ എഐ തയ്യാറാക്കും.

വെർച്വൽ ഏജന്റിൽ നിന്നും ബുക്കിംഗ് സംവിധാനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ എയർ ഇന്ത്യയുടെ ആപ്പ്, വെബ്സൈറ്റ്, ചാറ്റ്ബോട്ട് എന്നിവയിൽ പുതിയ എഐ അധിഷ്ഠിത ഇന്ററാക്ഷൻ ഡിസൈനിന് രൂപം നൽകും. കുറഞ്ഞ ഫോമുകളും ഫീൽഡുകളും, കൂടുതൽ ലളിതമായ തിരച്ചിലുകളും, അന്വേഷണം മുതൽ പണമടയ്ക്കൽ വരെ ഒരൊറ്റ സുഗമമായ അനുഭവവുമാണ് ലക്ഷ്യം. മെസ്സേജിംഗ് ശൈലിയിലുള്ള ഇന്റർഫേസുകൾ ഇഷ്‌ടപ്പെടുന്ന യുവ യാത്രക്കാർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.

കാലതാമസം കുറയ്ക്കാൻ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ മഞ്ഞുകാലത്ത്, എയർലൈൻ കാലാവസ്ഥാ ഡാറ്റ പ്രവർത്തന ഉപകരണങ്ങളുമായി സംയോജിപ്പിക്കുന്നു. തടസങ്ങൾ നേരിടാൻ സാധ്യതയുള്ള വിമാനങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, CAT III B പരിശീലനം ലഭിച്ച ജീവനക്കാരെയും വിമാനങ്ങളെയും സജ്ജമാക്കുന്നു. യാത്രക്കാർക്ക് പുതുക്കിയ സമയങ്ങളോ റദ്ദാക്കലുകളോ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ ചാനലുകളിലൂടെയും എയർപോർട്ട് ടീമുകളിലൂടെയും നേരത്തെ ലഭിക്കും.

മൈക്രോസോഫ്റ്റ് ഉദ്ധരിച്ച ആഗോള ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, എഐ തീരുമാനമെടുക്കൽ ടൂളുകൾക്ക് കാലതാമസം 35 ശതമാനം വരെ കുറയ്ക്കാൻ കഴിയും. എയർ ഇന്ത്യയുടെ എഐ ഉപയോഗം സമയബന്ധിതമായ പ്രവർത്തനത്തിനും കുറഞ്ഞ പരാതികൾക്കും കാരണമായി. 1000 യാത്രക്കാർക്ക് 2.53 ൽ നിന്ന് 0.9 ആയി പരാതികൾ കുറഞ്ഞു. എയർപോർട്ട് അനുഭവത്തിന്റെയും ക്യാബിൻ വൃത്തിയുടെയും സ്കോറുകളും വർധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+