ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങി ആന്ത്രോപിക്; ബെംഗളൂരുവിൽ ഓഫീസ് തുറന്നേക്കും
ക്ലോഡ് എഐ മോഡലുകളുടെ നിർമ്മാതാക്കളായ ആന്ത്രോപിക്, ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനിയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഓപ്പൺഎഐ, പെർപ്ലക്‌സിറ്റി തുടങ്ങിയ കമ്പനികൾക്ക് പിന്നാലെയാണ് ആന്ത്രോപിക് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്.
സെപ്റ്റംബറിൽ 13 ബില്യൺ ഫണ്ടിംഗ് റൗണ്ടിന് ശേഷം 183 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി അടുത്ത വർഷം ബെംഗളൂരുവിൽ ഒരു ഓഫീസ് തുറക്കും. പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതിനൊപ്പം, കോൺഗ്ലോമറേറ്റുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സംഘടനകൾ, സ്‌റ്റാർട്ടപ്പ് ആക്‌സിലറേറ്ററുകൾ എന്നിവയുമായി സഹകരിച്ച് പ്രാദേശികമായി പ്രസക്തമായ എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും അവർക്ക് പദ്ധതിയുണ്ട്.

ഇന്ത്യൻ റെഗുലേറ്ററി ചട്ടക്കൂടിനുള്ളിൽ സ്വതന്ത്ര എഐ കഴിവുകൾ വികസിപ്പിക്കാനും കൈകാര്യം ചെയ്യാനും ആന്ത്രോപിക് പങ്കാളികളെയും തേടുന്നു. ഈയാഴ്‌ച്ച ഇന്ത്യ സന്ദർശിക്കുന്ന സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡേയ് പറയുന്നതനുസരിച്ച്, ആഗോളതലത്തിൽ ഈ നീക്കം സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഇന്ത്യയുടെ എഐ ഇക്കോസിസ്‌റ്റത്തിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.
രണ്ടാമത്തെ വലിയ വിപണിയാണെങ്കിലും, ക്ലോഡ് ഉപയോഗത്തിൽ ഇന്ത്യയുടെ പങ്ക് അമേരിക്കയെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ആഗോള ഉപയോഗത്തിന്റെ 21.6 ശതമാനം അമേരിക്കയിലാണ്. ആന്ത്രോപിക്കിന്റെ സെപ്റ്റംബറിൽ പുറത്തിറക്കിയ ഇക്കണോമിക് ഇൻഡക്‌സ് അനുസരിച്ച് ഇന്ത്യയുടെ പങ്ക് 7.2 ശതമാനമാണ്. ബ്രസീൽ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ 3.7 ശതമാനം വീതവുമായി തൊട്ടുപിന്നിലുണ്ട്.
ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു തുടങ്ങിയ പ്രാദേശിക ഭാഷകളിൽ ക്ലൗഡിന്റെ കഴിവുകൾ വർധിപ്പിക്കുന്നതിൽ ആന്ത്രോപിക് വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. സർക്കാർ, സംരംഭക തലങ്ങളിലുള്ള പ്ലാറ്റ്ഫോമുകൾക്കായി ഹിന്ദി ഭാഷയിലുള്ള ക്ലൗഡിന്റെ പ്രകടനം മെച്ചപ്പെടുത്തും. കൂടാതെഒരു ഡസനോളം മറ്റ് ഇന്ത്യൻ ഭാഷകളിൽ മോഡലുകൾ പരിശീലിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിപരമായ ഉപയോഗം, അല്ലെങ്കിൽ ബിസിനസ് ആപ്ലിക്കേഷനുകൾ എന്നിവയ്‌ക്കെല്ലാം ക്ലോഡ് ഇന്ത്യയിലെ കഴിയുന്നത്ര ആളുകൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഒരു മേധാവിയെ നിയമിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്‌റ്റിൽ, ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ ഒരു പ്രാദേശിക ഓഫീസ് ന്യൂഡൽഹിയിൽ തുറക്കുമെന്ന് സിഇഒ സാം ആൾട്ട്മാൻ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നയം, വിൽപ്പന, വിപണനം എന്നീ മേഖലകളിൽ ഒരു ടീമിനെ നിർമ്മിക്കുന്നതിന്റെ ഭാഗമാണിത്. അവരുടെ പാത പിന്തുടർന്ന് കൊണ്ടാണ് ഇപ്പോൾ ആന്ത്രോപിക് കൂടി ഇന്ത്യയെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications