ജെമിനിയിൽ സാരി ഉടുത്തവരാണോ? ട്രെൻഡ് കഴിഞ്ഞു, പക്ഷേ, നിങ്ങളുടെ ഫോട്ടോ സുരക്ഷിതമാണോ? അറിയാം
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ട്രെൻഡുകൾ വന്നത് നാം കണ്ടതാണ്. ആദ്യം ഫേസ്‌ബുക്ക് ആയിരുന്നു എല്ലാവർക്കും പ്രിയങ്കരം, പിന്നെ അത് വാട്‌സ്ആപ്പിന് വഴിമാറി. ശേഷമാണ് ഇൻസ്‌റ്റഗ്രാം വന്നത്, അങ്ങനെയുള്ളപ്പോൾ ടിക് ടോക് വന്ന് വമ്പൻ തരംഗം സൃഷ്ട്ടിച്ചപ്പോൾ ഇന്ത്യയിൽ അത് നിരോധിച്ചു, ഒടുവിൽ ഇൻസ്‌റ്റ റീൽസ് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഈ പറഞ്ഞതെല്ലാം സോഷ്യൽ മീഡിയകളുടെ ട്രെൻഡുകളാണ്.
എന്നാൽ സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ കൂടി വരുന്നുണ്ട്. അത്തരത്തിൽ ഒന്ന് പക്ഷേ സാധാരണ ട്രെൻഡ് ആയിരുന്നില്ല. വിവിധ പ്രോംപ്റ്റ്‌കൾ നൽകി എഐ ഇമേജ് ഉണ്ടാക്കി എടുക്കുന്ന രീതിയായിരുന്നു അത്. മുൻപ് ഫേസ്ആപ്പ് ഒക്കെ തരംഗമായിരുന്നു. എന്നാൽ ഇപ്പോഴത്തെ എഐ യുദ്ധത്തിന് ഒടുവിൽ ഗൂഗിളിന്റെ ജെമിനി ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണ്. അതിൽ സുപ്രധാനമായ ഒന്നായിരുന്നു സാരി ട്രെൻഡ്.

ഗൂഗിൾ ജെമിനി നാനോ ബനാന സാരി ഫിൽട്ടർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു സെൽഫി കൊണ്ട്, ഉപയോക്താക്കൾക്ക് ഒഴുകുന്ന ഷിഫോൺ സാരികൾ, സിനിമാറ്റിക് ലൈറ്റിംഗ്, വിന്റേജ് ടെക്സ്ചറുകൾ എന്നിവയാൽ റെട്രോ ബോളിവുഡ് ശൈലിയിലുള്ള പോർട്രെയ്റ്റുകളായി സ്വയം രൂപാന്തരപ്പെടാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതോടെ കോടിക്കണക്കിന് പേർ ഇത് ഏറ്റെടുത്തു. വലിയ രീതിയിലാണ് ഇത് സ്വീകരിക്കപ്പെട്ടത്. എന്നാൽ ഈ ട്രെൻഡ് വൈറലായതോടെ, സ്വകാര്യതയെയും വ്യക്തിഗത ഫോട്ടോകളുടെ സുരക്ഷിതമായ ഉപയോഗത്തെയും കുറിച്ചുള്ള ചോദ്യങ്ങളും കാര്യമായി ഉയർന്നുവന്നിട്ടുണ്ട്. നാനോ ബനാന മോഡലുകൾ എഐ പരിശീലനത്തിനായി ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുന്നില്ലെന്ന് ഗൂഗിൾ ഊന്നിപ്പറയുന്നുണ്ട്.
ഈ പ്രവണത രസകരവും ഗൃഹാതുരത്വമുണർത്തുന്നതുമാണ്, എന്നാൽ ചില എഐ നൽകിയ വിശദാംശങ്ങൾ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്, യഥാർത്ഥ ഫോട്ടോയിൽ ഇല്ലാത്ത സവിശേഷതകൾ പ്രത്യക്ഷപ്പെടുന്നത് ഉൾപ്പെടെയാണ് അത്. കൂടാതെ തിരിച്ചറിയൽ രേഖ പോലെ പുറത്തുകാണാത്ത പലതും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.
അപകടസാധ്യതകൾ എന്തൊക്കെ?
ഈ ട്രെൻഡിൽ ചേരുന്നതിന് മുമ്പ്, ഈ അപകടസാധ്യതകൾ നിർബന്ധമായും അറിഞ്ഞിരിക്കണം. മുഖം തിരിച്ചറിയൽ ദുരുപയോഗം, ഡീപ്ഫേക്ക് സൃഷ്ടിക്കൽ, ഡാറ്റ ലംഘനങ്ങൾ, ഐഡന്റിറ്റി മോഷണം എന്നിവ അതിൽ ചിലതാണ്. കൂടാതെ, പരിശീലനത്തിനോ വാണിജ്യ ആവശ്യങ്ങൾക്കോ വേണ്ടി നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കാൻ ആപ്പുകളെ അനുവദിച്ചേക്കാം.
എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?
സെൻസിറ്റീവ് അല്ലെങ്കിൽ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, മെറ്റാഡാറ്റ (ലൊക്കേഷൻ, ഉപകരണ വിവരങ്ങൾ) നീക്കം ചെയ്യുക, സോഷ്യൽ മീഡിയ പങ്കിടൽ പരിമിതപ്പെടുത്തുക തുടങ്ങിയ ചെയ്യണം. ഒപ്പം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ക്രമീകരണത്തിലെ മൈ ആക്റ്റിവിറ്റി വഴി ഈ ഡാറ്റ മാനേജ് ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും, കൂടാതെ ഡാറ്റ പങ്കിടൽ പ്രവർത്തനരഹിതമാക്കുകയും ചെയ്യാവുന്നതാണ്.












Click it and Unblock the Notifications