Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ കൂടുതലായി ഉപയോഗിക്കുന്നവരാണോ? എങ്കിൽ ചാറ്റ്ജിപിടി, ജെമിനി എന്നിവയുടെ മികച്ച പ്ലാനുകൾ അറിയാം

ലോകത്തിലെ സകല മേഖലകളിലും ഇപ്പോൾ എഐ അഥവാ നിർമ്മിത ബുദ്ധി ഇടിച്ചു കയറുകയാണ്. പഴയകാലത്തെ സാഹചര്യങ്ങൾ ഒന്നുമല്ല ഇപ്പോഴുള്ളത്. കമ്പനികൾ എല്ലാം എഐയുടെ പുറകെയാണ്. ഏത് ജോലിയും ചെയ്യാൻ എഐ പ്രാപ്‍തി നേടിക്കഴിഞ്ഞു. അങ്ങനെ വരുമ്പോൾ പിന്നെ സാധാരണക്കാർക്ക് പോലും ജനറേറ്റീവ് എഐയുടെ സഹായം തേടാതിരിക്കാൻ കഴിയില്ലലോ. അങ്ങനെയുള്ളവർ ഏത് കമ്പനിയെ വേണമെങ്കിലും തിരഞ്ഞെടുക്കാം.

അടുത്തിടെയാണ് ചാറ്റ്ജിപിടി അതിന്റെ ഏറ്റവും താങ്ങാവുന്ന മാസംതോറുമുള്ള പ്ലാൻ ആയ ചാറ്റ്ജിപിടി ഗോ 399 രൂപയ്ക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഉപയോക്തൃ അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അവർ കൊണ്ട് വന്നത്. അവർ അതിൽ പൂർണമായും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നതാണ് പ്രത്യേകത.

aiplans

രാജ്യത്തെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഉൽപ്പാദനക്ഷമതയ്ക്കും മറ്റും വേണ്ടി എഐയിലേക്ക് കൂടുതലായി തിരിയുന്ന സാഹചര്യത്തിൽ, നിരവധി എഐ കമ്പനികൾ ലാഭകരമായ പ്ലാനുകൾ വാഗ്‌ദാനം ചെയ്‌ത്‌ കൊണ്ട് രംഗത്തുണ്ട്. ചാറ്റ്ജിപിടി ഗോ ഒരു താങ്ങാവുന്ന പ്ലാൻ ആണെങ്കിലും, അതിന്റെ പ്രീമിയം പതിപ്പായ ചാറ്റ്ജിപിടി പ്ലസ് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളാണ് നൽകുന്നത്.

ഇതിലൂടെ എഐയുടെ പരമാവധി ഉപയോഗം സാധ്യമാക്കുന്ന എക്‌സ്ക്ലൂസീവ് ഫീച്ചറുകൾ ഉപയോക്താക്കൾക്ക് നൽകുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി പ്ലസ് വന്നതോടെ ഗൂഗിൾ, എക്‌സ്എഐതുടങ്ങിയ കമ്പനികളും തൊട്ട് പിന്നാലെയുണ്ട്. ഈ കമ്പനികളുടെ ഏറ്റവും മികച്ച പ്ലാനുകളെ കുറിച്ചറിയാം.

ചാറ്റ്‌ജിപിടി പ്ലസ്

ചാറ്റ്‌ജിപിടി പ്ലസിന്റെ വില 1999 രൂപയാണ്. ഉപയോക്താക്കൾക്ക് വിപുലമായ മെസേജിംഗും ഫയൽ അപ്‌ലോഡിംഗും ലഭിക്കും, ഇത് കൂടുതൽ ഫയലുകളും ചിത്രങ്ങളും വിശകലനം ചെയ്യാൻ അനുവദിക്കുന്നു. മാത്രമല്ല ചിത്രങ്ങൾ വേഗത്തിൽ സൃഷ്‌ടിക്കാനും സാധിക്കും. പ്ലാനിന്റെ വിപുലമായ മെമ്മറിയും കോൺടെക്സ്റ്റും ഉപയോക്താക്കളെ നീണ്ട പ്രോംപ്റ്റുകൾ നൽകാൻ അനുവദിക്കുന്നു. വീഡിയോ ജനറേഷൻ മോഡലായ സോറ, കസ്‌റ്റം ജിപിടികൾ, സോഫ്റ്റ്‌വെയർ വികസനത്തിനുള്ള കോഡെക്‌സ് എന്നിവയിലേക്കും പ്രവേശനം നൽകുന്നു.

ജെമിനി പ്രോ

ജെമിനി പ്രോ, നിലവിൽ 1950 രൂപയ്ക്ക് ലഭ്യമാണ്, കൂടാതെ 2.5 പ്രോ റീസണിംഗ് മോഡലിലേക്ക് ഡീപ് റിസർച്ചിനൊപ്പം പ്രവേശനം നൽകുന്നു, അതിന്റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ വിയോ 3ലേക്കും ആക്‌സസ് ലഭിക്കും. ഈ വീഡിയോ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് സിനിമാറ്റിക് രംഗങ്ങൾക്കും കഥകൾക്കുമുള്ള എഐ ഫിലിംമേക്കിംഗ് ടൂൾ ഉൾപ്പെട നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഗൂഗിൾ ആപ്പുകളോടൊപ്പം ജെമിനിയിലേക്കും ഡ്രൈവ്, ഫോട്ടോകൾ, ജിമെയിൽ എന്നിവയ്ക്കായി 2ടിബി സ്‌റ്റോറേജും ലഭിക്കും.

സൂപ്പർഗ്രോക്

ഗ്രോക് 4 പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി, എക്‌സ് എഐ മാസം 700 രൂപയ്ക്ക് സൂപ്പർഗ്രോക് അവതരിപ്പിക്കുന്നു. ഈ പ്ലാൻ പുതിയ ഗ്രോക് 4, ഗ്രോക് 3 എന്നിവയിലേക്ക് വർധിപ്പിച്ച പ്രവേശനം നൽകുന്നു, ഇത് തിങ്ക്, ഡീപ്‌സെർച്ച് എന്നിവയ്ക്ക് പകരമാണ്. അപ്ഡേറ്റ് ചെയ്‌ത വിപുലമായ മെമ്മറിയും പ്രയോറിറ്റി വോയ്‌സിലേക്കുള്ള ആക്‌സസും ഇതോടൊപ്പം വരുന്നു. കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാവുന്നത് ഈ പ്ലാനാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+