Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോ മാഷെ പോലും ഞെട്ടിക്കും എഐ; 2000 വർഷം പഴക്കമുള്ള കണക്കിലെ ചോദ്യത്തിന് ഉത്തരം തന്നു! പക്ഷേ..?

നിർമ്മിത ബുദ്ധി കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. അത്രയധികം വ്യാപകമായി ഇതിന്റെ ഉപയോഗം മാറി കഴിഞ്ഞു. സാങ്കേതിക വിദ്യ സുലഭമായ ഈ കാലത്ത് കുട്ടികൾ പഠനത്തിനായി പോലും ഇത് കാര്യമായി ഉപയോഗപ്പെടുത്താറുണ്ട്. ഇന്നത്തെ കാലത്ത് ഹോം വർക്ക് ചെയ്യാൻ എഐ സഹായം തേടുന്ന വിദ്വാൻമാർ വരെയുണ്ട്. അങ്ങനെയുള്ളപ്പോഴാണ് കണക്കിലെ നിര്ണായകമായ ഒരു ചോദ്യത്തിന് എഐ നൽകിയ മറുപടി വൈറലാവുന്നത്.

ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ, ബിസി 85ൽ സോക്രട്ടീസ് ഒരു വിദ്യാർത്ഥിയോട് "ചതുരം ഇരട്ടിയാക്കൽ" എന്ന പ്രശ്‌നവുമായി വെല്ലുവിളിച്ചതിനെക്കുറിച്ച് എഴുതിയിരുന്നു. ഒരു ചതുരത്തിന്റെ വിസ്‌തീർണ്ണം ഇരട്ടിയാക്കാൻ ആവശ്യപ്പെട്ടപ്പോൾ, പുതിയ ചതുരത്തിന്റെ ഓരോ വശവും യഥാർത്ഥ ചതുരത്തിന്റെ വികർണ്ണത്തിന്റെ നീളമായിരിക്കണമെന്ന് അറിയാതെ വിദ്യാർത്ഥി ഓരോ വശത്തിന്റെയും നീളം ഇരട്ടിയാക്കി മാറ്റുകയാണ് ചെയ്‌തത്‌.

aimathsquestion

കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെയും ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെയും ശാസ്ത്രജ്ഞർ ഈ ചോദ്യം അതിന്റെ വ്യക്തമല്ലാത്ത പരിഹാരം കാരണം ചാറ്റ്ജിപിടിയോട് ഉന്നയിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു. 2400 വർഷങ്ങൾക്ക് മുമ്പ് പ്ലേറ്റോ എഴുതിയതിനുശേഷം, അത് പരിഹരിക്കാൻ ആവശ്യമായ ഗണിതശാസ്ത്ര പരിജ്ഞാനം നമ്മുടെ ഉള്ളിലുണ്ടോ അതോ എഐക്ക് സാധിക്കുമോ എന്ന് അറിയുകയായിരുന്നു അവരുടെ ലക്ഷ്യം.

മറ്റ് വലിയ ഭാഷാ മോഡലുകളെ എൽഎൽഎമ്മുകൾ പോലെ ചാറ്റ്ജിപിടിയും ചിത്രങ്ങളെക്കാൾ വാചകത്തിലാണ് പ്രധാനമായും പരിശീലിപ്പിക്കപ്പെടുന്നത് എന്നതിനാൽ, ചതുരാകൃതിയിലുള്ള ഇരട്ടിപ്പിക്കൽ പ്രശ്‌നത്തിനുള്ള ഉത്തരം പരിശീലന ഡാറ്റയിൽ നിലനിൽക്കാനുള്ള സാധ്യത കുറവാണെന്ന് അവർ വാദിച്ചിരുന്നു.

തുടർന്ന് ഗവേഷണ സംഘം കൂടുതൽ മുന്നോട്ട് പോയപ്പോഴാണ് ഉത്തരം ലഭിച്ചത്. സെപ്റ്റംബർ 17ന് ഇന്റർനാഷണൽ ജേണൽ ഓഫ് മാത്തമാറ്റിക്കൽ എഡ്യൂക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിവരിച്ചതുപോലെ, സമാനമായ യുക്തി ഉപയോഗിച്ച് ഒരു ദീർഘചതുരത്തിന്റെ വിസ്‌തീർണ്ണം ഇരട്ടിയാക്കാൻ അവർ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടു.

എന്നാൽ ഒരു ദീർഘചതുരത്തിന്റെ വികർണ്ണം ഉപയോഗിച്ച് അതിന്റെ വലിപ്പം ഇരട്ടിയാക്കാൻ കഴിയില്ല എന്നതിനാൽ, ജ്യാമിതിയിൽ ഒരു പരിഹാരവുമില്ലെന്ന് ചാറ്റ്ജിപിടി പ്രതികരിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഉത്തരം ഉണ്ടെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ആളുകൾ പറയുന്നത്. ഇതോടെ ചാറ്റ്‌ജിപിടിയും ഒരു ഗവേഷക വിദ്യാർത്ഥിയും ഏതാണ്ട് ഒരേ നിലവാരത്തിൽ ഉള്ളതാണെന്ന് ചിലരെങ്കിലും പറയുന്നു.

അതേസമയം, ഈ പഠനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാറ്റ്‌ജപിടി നൽകിയ ഉത്തരം കൊണ്ട് മാത്രം അതിനെ വിലയിരുത്തുന്നതിൽ അർത്ഥമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തെന്നാൽ നിർമ്മിത ബുദ്ധി മുൻകാല അനുഭവങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ടാവാം ഇത്തരം ഉത്തരങ്ങൾ നൽകുന്നതെന്നും ഭാവിയിൽ ഇത്തരം സങ്കീർണമായ പ്രശ്‌നങ്ങൾ പോലും അതിന് കൈകാര്യം ചെയ്യാനാവുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+