Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐയുടെ ഉപയോഗം ജോലി സാധ്യതകൾ മാത്രമാണോ ഇല്ലാതാക്കുന്നത്? ശമ്പളവും പ്രമോഷനും പോലും പണി കിട്ടും!!

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ദിനംപ്രതി വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, അത് മൂലം തൊഴിൽ നഷ്‍ടവും ശമ്പളക്കുറവും സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. എഐ ഉപയോഗം കൂടുതൽ വ്യാപകമാകുന്നതോടെ പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്നതിനും പല ജോലികളും എളുപ്പമാക്കുന്നതിനും സാധ്യതയേറെയാണ്. ഇത് നേരത്തെ തന്നെ വലിയ ആശങ്കകൾക്ക് തുടക്കമിട്ട വസ്‌തുതയാണ്.

എന്നാൽ ഇപ്പോഴിതാ പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, എഐ ഉപയോഗം ജോലി തിരഞ്ഞെടുക്കുന്ന പ്രക്രിയയെയും ശമ്പളത്തെയും സാരമായി ബാധിക്കുന്നുണ്ട് എന്നതാണ്. എഐ ഉപയോഗം തൊഴിൽ മേഖലയിൽ എങ്ങനെ മാറ്റങ്ങൾ വരുത്തുന്നു എന്ന് പരിശോധിക്കുമ്പോഴാണ് ഇതിലെ കൂടുതൽ പ്രശ്‌നങ്ങൾ നമുക്ക് അറിയാൻ കഴിയുക.

artificialintelligence

കഴിഞ്ഞ 10 വർഷത്തിനിടയിൽ എഐ സാങ്കേതികവിദ്യയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എഐ ഉപയോഗം വർധിച്ചതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പല നഗരങ്ങളിലും ശമ്പളം കുറഞ്ഞതായി പറയപ്പെടുന്നു. കോഡിംഗ്, ക്രിയേറ്റിവിറ്റി, ടെക്‌നിക്കൽ ഹെൽപ്പ് ലൈൻ, ട്രാൻസ്ലേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ എഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

എഐ അല്ലെങ്കിൽ ജെൻ എഐക്ക് കൂടുതൽ വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ കഴിയുന്ന ജോലികൾക്ക് ഇപ്പോൾ മുൻഗണന നൽകുന്നു. എഐ ഡാറ്റാ ഉപയോഗത്തിൽ ദിനംപ്രതി വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ സഹായിച്ചേക്കാം. എന്നാൽ, ഇത് തൊഴിൽ വെട്ടിക്കുറക്കുന്നതിനും കാരണമായേക്കും എന്നാണ് വിലയിരുത്തൽ. ജെൻഎഐ ആവട്ടെ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, ഇത് പല മേഖലകളിലും ജോലിയുടെ ഭാഗമായി മാറിക്കഴിഞ്ഞു.

എന്താണ് പഠനം പറയുന്നത്?

പ്ലേസ്‌മെന്റ് സൈക്കിൾ 2025-ൽ നടത്തിയ പഠനത്തിൽ 69% എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും എഐ കാരണം തങ്ങളുടെ തൊഴിൽ അപകടത്തിലാണെന്ന് സമ്മതിക്കുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് സാധാരണഗതിയിൽ മൂന്നോ നാലോ ദിവസം കൊണ്ട് ചെയ്യാൻ സാധിക്കുന്ന ജോലികൾ നിമിഷനേരം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും.

ക്യൂഎ ടെസ്റ്റിംഗ്, ഡാറ്റാ പ്രോസസ്സിംഗ് തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗം ഗണ്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു. എഐ ഒരു ഭീഷണിയല്ലെന്നും അത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പറയുന്നതിനിടയിൽ തന്നെ ഈ റിപ്പോർട്ടുകൾ വിദ്യാർത്ഥികളിലും ജോലി അന്വേഷിക്കുന്നവരിലും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്.

പ്രധാനപ്പെട്ട ചില സ്ഥാപനങ്ങൾ അവരുടെ കാമ്പസ് നിയമനങ്ങളിലും കേഡർ മാനേജ്മെന്റ് പ്രക്രിയയിലും എഐ ഉപയോഗിക്കുന്നുണ്ട്. അതിനാൽ, തൊഴിൽ രംഗത്ത് മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും എഐ ഉപയോഗം വർധിച്ചു വരുന്നു. കൂടാതെ വിവിധ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ സേവനം മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കുന്നു. ഹെൽപ്പ് ലൈനുകൾക്കും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

അങ്ങനെ വരുമ്പോൾ കൂടുതൽ ജോലികളിൽ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ളവയുടെ സാധ്യതകൾ ഇല്ലാതാവുകയാണ് ചെയ്യുന്നത്. മാത്രമല്ല ശമ്പള വർധന അടക്കമുള്ള വിഷയങ്ങളിലും എഐയുടെ സാന്നിധ്യം വലിയ രീതിയിൽ പ്രതിസന്ധി സൃഷ്‌ടിച്ചേക്കും. എഐ സഹായത്തോടെ ജോലികൾ കൂടുതലായി ചെയ്യുമ്പോൾ ശമ്പളവും അതിന് അനുസരിച്ച് മാത്രമേ കിട്ടൂ എന്ന ആശങ്കയാണ് പലർക്കും. അങ്ങനെയെങ്കിൽ തൊഴിൽ നഷ്‍ടം മാത്രമല്ല നിലവിലെ ജോലിക്കാർക്ക് പോലും എഐ വലിയ തിരിച്ചടിയായി മാറുമെന്നാണ് ഭയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+