നിർമ്മിത ബുദ്ധിയുടെ പേര് മാറ്റണമെന്ന ആവശ്യമായി ഡൊണാൾഡ് ട്രംപ്; കാരണം കേട്ടാൽ നിങ്ങളും കൈ കൊടുക്കും!!
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദേശീയ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന 'എഐ റേസ് സമ്മിറ്റിൽ' പ്രസംഗിക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൃത്രിമബുദ്ധിയുടെ പേര് മാറ്റാൻ ആഗ്രഹിക്കുന്നതായി അറിയിച്ചത്.
സദസിലുള്ള എല്ലാവരും ചിരിച്ചപ്പോൾ, ഡൊണാൾഡ് ട്രംപ് അതൊരു തമാശയല്ലെന്നും, കൃത്രിമബുദ്ധിയുടെ പേര് മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും തറപ്പിച്ചു പറയുകയായിരുന്നു. എന്തുകൊണ്ടാണ് ആ പെരുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചത് എന്നതും അദ്ദേഹം വ്യക്തമാക്കി. കാരണം അദ്ദേഹത്തിന് കൃത്രിമമായ ഒന്നും ഇഷ്‌ടമല്ല എന്നായിരുന്നു മറുപടി. 'അത് കൃത്രിമമല്ല, അതിന്റെ പ്രതിഭയാണ്' എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

എഐ ഉച്ചകോടിയിലെ തന്റെ പ്രസംഗത്തിൽ, ഡൊണാൾഡ് ട്രംപ് ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിപ്ലവങ്ങളിലൊന്നിന്റെ ആദ്യ ദിവസങ്ങളാണിവ എന്ന് പരാമർശിക്കുകയുമുണ്ടായി. ലോകമെമ്പാടുമുള്ള എല്ലാവരും എഐയെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ലോകമെമ്പാടും എല്ലാവരും കൃത്രിമബുദ്ധിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്കത് വളരെ കൃത്രിമമായി തോന്നുന്നു, എനിക്ക് അത് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് ആ പേര് പോലും ഇഷ്‌ടമല്ല. നിങ്ങൾക്കറിയാമോ, കൃത്രിമമായ ഒന്നും എനിക്ക് ഇഷ്‌ടമല്ല, അതിനാൽ നമുക്ക് അത് ശരിയാക്കാമോ , ദയവായി? നമുക്ക് പേര് മാറ്റണം' അദ്ദേഹം പറഞ്ഞു.
സദസ് ചിരിയിൽ മുഴുകിയപ്പോൾ ഡൊണാൾഡ് ട്രംപ് തന്റെ ആവശ്യം ഉന്നയിക്കുന്നത് തുടരുകയാണ് ചെയ്‌തത്. 'ഞാൻ യഥാർത്ഥത്തിൽ അതാണ് ഉദ്ദേശിക്കുന്നത്. ആ കൃത്രിമമായ ഒന്നിനെയും പേരിടാൻ ഞാൻ ഇഷ്‌ടപ്പെടുന്നില്ല, കാരണം അത് കൃത്രിമമല്ല, അതിന്റെ പ്രതിഭയാണ്. അത് ശുദ്ധമായ പ്രതിഭയാണ്' ട്രംപ് പറഞ്ഞു.
അതിനിടെ യുഎസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രീതികളെ പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് വലിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇത് മേഖലയിലെ ചൈനയുടെ മുന്നേറ്റത്തിന് തടയിടാനും യുഎസിന്റെ ലക്ഷ്യങ്ങളെ നിറവേറ്റാനും ലക്ഷ്യമിടുന്നതാണ്.
'എഐ ഓട്ടത്തിന് തുടക്കമിട്ട രാജ്യമാണ് യുഎസ്, അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ, നാം അതിൽ വിജയിക്കുമെന്ന് പ്രഖ്യാപിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്... ബഹിരാകാശ യുഗത്തിന്റെ ഉദയം മുതൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തതുപോലെ ഈ മത്സരത്തിൽ വിജയിക്കുന്നത് നമ്മുടെ ശേഷിയുടെ ഒരു പരീക്ഷണമായിരിക്കും' എന്നാണ് ട്രംപ് പറഞ്ഞത്.












Click it and Unblock the Notifications