'ആളുകളുടെ ജോലി കളയുന്ന സാങ്കേതിക വിദ്യ ഉണ്ടാക്കരുത്'; എഐയിൽ നിലപാട് വ്യക്തമാക്കി എആർ റഹ്മാൻ
ന്യൂഡൽഹി: ടെക് ഭീമന്മാരായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ, പെർപ്ലെക്സിറ്റി എഐയുടെ സ്ഥാപകൻ അരവിന്ദ് ശ്രീനിവാസ് എന്നിവരുമായി നടത്തിയ ചർച്ചകളിൽ നിന്ന് ലഭിച്ച നിർണായക സന്ദേശം പങ്കുവെച്ച് സംഗീതജ്ഞൻ എആർ റഹ്മാൻ. സാങ്കേതികവിദ്യ ആളുകളുടെ ജോലി ഇല്ലാതാക്കരുത് എന്ന് താൻ എല്ലാ കൂടിക്കാഴ്‌ചകളിലും ഇവരോട് ആവശ്യപ്പെടാറുണ്ടെന്ന് റഹ്മാൻ പറഞ്ഞു.
സീറോദയുടെ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്‌റ്റ് അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചാറ്റ്ജിപിടി വരുന്നതിന് മുൻപ് എക്‌സിൽ (മുമ്പ് ട്വിറ്റർ) താൻ പിന്തുടർന്ന ഏക വ്യക്തി ആൾട്ട്‌മാൻ ആയിരുന്നു എന്നും റഹ്മാൻ ഓർമ്മിപ്പിച്ചു.

'ആളുകളുടെ ജോലി ഇല്ലാതാക്കുന്ന സാങ്കേതികവിദ്യ ഉണ്ടാക്കരുത്. ദാരിദ്ര്യം, പലവിധ തെറ്റിദ്ധാരണകൾ, സ്വന്തം കഥകൾ പറയാൻ ആവശ്യമായ ഉപകരണങ്ങളുടെ അഭാവം തുടങ്ങിയ തലമുറകളായി പിന്തുടരുന്ന ശാപങ്ങളിൽ നിന്ന് മോചനം നേടാൻ ആളുകളെ ശാക്തീകരിക്കുക' എആർ റഹ്മാൻ എഐ മുന്നേറ്റത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.
തെറ്റായ ആളുകളുടെ കയ്യിൽ തോക്ക് കിട്ടിയാൽ അത് ദോഷകരമാകുന്നതുപോലെ, എഐ ദുരുപയോഗം ചെയ്‌താൽ ഗുരുതരമായ സാമ്പത്തിക ദോഷങ്ങൾ ഉണ്ടാക്കാമെന്നും രണ്ട് തവണ ഓസ്‌കർ നേടിയ റഹ്മാൻ ചൂണ്ടിക്കാട്ടി. തോക്കുകൾക്ക് ലൈസൻസുകളും പരിശോധനകളും നിയമങ്ങളും ഉള്ളതുപോലെ എഐയും സമാനമായി കണക്കാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐ നിർമ്മിക്കുന്നവരോട് താൻ എപ്പോഴും പറയുന്ന ആദ്യ സന്ദേശം ഒന്നുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു തോക്ക് വാങ്ങുകയാണെങ്കിൽ, അതിന് നിയമങ്ങളുണ്ട്, അല്ലേ? എല്ലാവർക്കും അത് കൊടുക്കാറില്ല, കാരണം അവർ തോന്നുന്നവരെ വെടിവെച്ച് കൊല്ലും. അത് സൗജന്യമായി ഉപയോഗിക്കാനുള്ളതല്ല. അതിന് നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ നിങ്ങൾ ആളുകളെ വെടിവെക്കുന്നില്ല, പക്ഷേ നിങ്ങൾക്ക് അവരുടെ കാൽക്കീഴിലെ മണ്ണെടുത്ത് അവരെ തൊഴിൽ രഹിതരാക്കാൻ സാധിക്കും. ഇത് കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. അതുകൊണ്ട് നിയമങ്ങൾ ആവശ്യമാണ്' റഹ്മാൻ പറഞ്ഞു.
ഗതാഗത നിയമങ്ങൾ, ആയുധ നിയമങ്ങൾ, കുടിയേറ്റ നിയമങ്ങൾ എന്നിവ പോലെ എഐക്കും സമാനമായ മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയരുന്ന ഉൽപാദനക്ഷമത തൊഴിൽ നഷ്‍ടം നികത്തുമെന്ന് കാമത്ത് അഭിപ്രായപ്പെട്ടപ്പോൾ റഹ്മാൻ അത് തള്ളിപ്പറഞ്ഞു. കൃത്യമായ മുന്നൊരുക്കമില്ലാതെ വിനാശകരമായ ഉപകരണങ്ങൾ സമൂഹത്തിന് കൈമാറാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരാൾ നാല് വർഷം കോളേജിൽ പഠിച്ച് പെട്ടെന്ന് എഐക്ക് അവരുടെ ജോലി രണ്ട് സെക്കൻഡിനുള്ളിൽ ചെയ്യാൻ കഴിയുകയാണെങ്കിൽ, അവർ നിസഹായരാകും. ഇത്തരം ഉപകരണങ്ങൾ എല്ലാവർക്കും നൽകുന്നതിന് മുൻപ് നമുക്ക് ബദൽ സംവിധാനങ്ങൾ ആവശ്യമാണ്. മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ എഐ ചെയ്യണമെന്നും, മനുഷ്യർ ഇതിനകം മികച്ച രീതിയിൽ ചെയ്യുന്നവയെ മാറ്റിസ്ഥാപിക്കരുതെന്നും എആർ റഹ്മാൻ കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications