മസ്‌കിന്റെ കാഞ്ഞ ബുദ്ധി, അടുത്ത വമ്പൻ പ്രഖ്യാപനം എത്തി; കുട്ടികൾക്കായി 'ബേബി ഗ്രോക്ക്' വരുന്നു
സുരക്ഷിതവും കുട്ടികൾക്ക് അനുയോജ്യമായതുമായ ഉള്ളടക്കം നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബേബി ഗ്രോക്ക് എന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് xAI സ്ഥാപകനായ ഇലോൺ മസ്‌ക്. മസ്‌കിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി നടത്തിയ ഈ പ്രഖ്യാപനം, കുട്ടികളുടെ എഐ ടൂളുകളിലേക്കുള്ള xAIയുടെ ആദ്യത്തെ ഗൗരവമേറിയ ഗവേഷണത്തെ അല്ലങ്കിൽ പരീക്ഷണത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്.
വിശദാംശങ്ങൾ കൂടുതൽ വന്നിട്ടില്ലെങ്കിലും കമ്പനിയുടെ നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിൽ നിന്ന് ബേബി ഗ്രോക്ക് തികച്ചും വ്യത്യസ്‌തമായിരിക്കുമെന്നും, അനുചിതമായതോ ദോഷകരമായേക്കാവുന്നതോ ആയ മെറ്റീരിയലുകളുമായി സമ്പർക്കം പുലർത്താതെ കുട്ടികൾക്ക് ഡിജിറ്റൽ സഹായം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മസ്‌ക് എടുത്തുപറഞ്ഞു. ഇത് തന്നെയാണ് ബേബി ഗ്രോക്ക് എന്ന ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യവും.

പ്രായം കുറഞ്ഞ പ്രേക്ഷകർക്കുള്ള അൽഗോരിതം ഉള്ളടക്ക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നീക്കം അടിവരയിടുന്നു. നേരത്തെ തന്നെ ജെനറേറ്റീവ് എഐയും അത് വഴിയുള്ള കുട്ടികളുടെ ഇടപെടലും അവരെ സ്വാധീനിക്കുന്നതും ഒക്കെ വലിയ്യ് രീതിയിലുള്ള ചർച്ചകൾക്കും ആശങ്കകൾക്കും ഒക്കെ വഴിയൊരുക്കിയിരുന്നു.
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു സ്വതന്ത്ര എഐ ചാറ്റ്ബോട്ടായിട്ടാണ് ബേബി ഗ്രോക്കിനെ മസ്‌കും കമ്പനിയും വിഭാവനം ചെയ്‌തിരിക്കുന്നത്, ഇത് നിലവിൽ സാധാരണ ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്ന പ്രധാന ഗ്രോക്ക് മോഡലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. കൂടുതൽ ലക്ഷ്യങ്ങളോടെയാണ് മസ്‌ക് ഇത് രംഗത്ത് കൊണ്ട് വരുന്നത്.
ഉപഭോക്താവിന്റെ പ്രായത്തിനനുസരിച്ചുള്ള പ്രതികരണങ്ങൾ നൽകുക, മുതിർന്നവർക്കുള്ള പ്രതികരണങ്ങളിൽ നിന്ന് ഫിൽട്ടർ ചെയ്യുക, വിവാദ ഭാഗങ്ങൾ ഒഴിവാക്കുക എന്നിവയൊക്കെ ഇതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസപരവും വിനോദകരവുമായ ഇടപെടലുകൾ ഒരുമിച്ച് ചേർക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.
കുട്ടികളുമായി ഇടപഴകുന്ന എഐ സിസ്‌റ്റങ്ങളുടെ അപകടസാധ്യതകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കിടയിലാണ് ഈ നീക്കം. ജനറേറ്റീവ് ചാറ്റ്ബോട്ടുകൾ പ്രായപൂർത്തിയാകാത്തവർക്ക് അനുചിതമോ വിശ്വസനീയമല്ലാത്തതോ ആയ ഉപദേശം നൽകിയതിനെത്തുടർന്ന് പ്രമുഖ ടെക് കമ്പനികൾ നേരത്തെ വിമർശനം നേരിട്ടിരുന്നു.
ഇക്കൂട്ടത്തിൽ തുടക്കം മുതൽ തന്നെ ഗ്രോക്ക് എഐ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്, നല്ലതിനല്ലെന്ന് മാത്രം. തുടക്കത്തിൽ തന്നെ, ഗ്രോക്ക് എഐ ശ്രദ്ധ നേടിയത് അതിന്റെ മോശം മറുപടികളോടെയാണ്. നേരത്തെ ഗ്രോക്ക് ഒരു എക്‌സ് ഉപയോക്താവിന് രസകരമായ പരിഹാസത്തിൽ മറുപടി നൽകുകയും ഹിന്ദി ഭാഷ ഉപയോഗിക്കുകയും ചെയ്‌തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
കൂടാതെ സെമിറ്റിക് വിരുദ്ധ സ്‌റ്റീരിയോടൈപ്പുകൾ, ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങൾ സൃഷ്‌ടിച്ചതിന് പിന്നാലെ, അഡോൾഫ് ഹിറ്റ്ലറെ പോലും പ്രശംസിക്കുന്ന പ്രതികരണങ്ങൾ നൽകിയതോടെ ഗ്രോക്ക് എഐ അടുത്തിടെ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ഇതിനിടയിലാണ് മസ്‌ക് പുതിയ നീക്കവുമായി വന്നിരിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications