Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ മനുഷ്യരുടെ ബുദ്ധിയെ പോലും മറികടക്കും'; പ്രവചനവുമായി മസ്‌ക്

ന്യൂയോർക്ക്: ഇനിയങ്ങോട്ട് നിർമ്മിത ബുദ്ധിയുടെ കാലമാണ്. അത് വെറും അതിശയോക്തി ആയി പറയുന്നതല്ല. മറിച്ച് വിദഗ്‌ധർ പോലും അംഗീകരിച്ച കാര്യമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ മൊത്തം ബുദ്ധിയെ മറികടക്കുമെന്ന് ടെസ്ല സിഇഒയും സ്പേസ്എക്‌സ് ചീഫ് എഞ്ചിനീയറും എക്‌സ് എഐയുടെ സിടിഒയുമായ ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിരിക്കുകയാണ്.

വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലാക്ക്റോക്ക് ചെയർമാൻ ലോറൻസ് ഡി ഫിങ്കുമായി കമ്പ്യൂട്ടേഷണൽ ശേഷിയിലെ വളർച്ചയും സ്വയംഭരണ സംവിധാനങ്ങളുടെ സാമ്പത്തിക സമന്വയവും ചർച്ച ചെയ്യവേയാണ് മസ്‌ക് നിർണായകമായ വരാനിരിക്കുന്ന വർഷങ്ങളെ കുറിച്ച് സംസാരിച്ചത്. സൂപ്പർ-ഹ്യൂമൻ ഇന്റലിജൻസിലേക്കുള്ള മാറ്റം നിലവിലെ ദശാബ്‌ദത്തിൽ ഘട്ടം ഘട്ടമായി നടക്കുമെന്നാണ് മസ്‌കിന്റെ പ്രതീക്ഷ.

elonmusk

എഐ വികസനത്തിന്റെ വേഗതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടുത്തിരിക്കുന്നുവെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. 'ഈ വർഷം അവസാനിക്കുമ്പോഴേക്കും ഏതൊരു മനുഷ്യനേക്കാളും മിടുക്കനായ ഒരു എഐ ഉണ്ടാവാം, അടുത്ത വർഷം അത് ഉറപ്പാണെന്ന് ഞാൻ പറയും... അഞ്ചു വർഷത്തിനുള്ളിൽ, എഐ മനുഷ്യരാശിയെക്കാൾ കൂട്ടായി ബുദ്ധിമാനായിരിക്കും' അദ്ദേഹം വ്യക്തമാക്കി.

സോഫ്റ്റ്‌വെയർ മുന്നേറ്റത്തിനൊപ്പം, റോബോട്ടിക്‌സിലൂടെയുള്ള ഈ സംവിധാനങ്ങൾ വ്യാവസായിക, വാണിജ്യ മേഖലകളിലേക്ക് അതിവേഗം വ്യാപിക്കുന്നു. പ്രത്യേക ഹാർഡ്‌വെയറുകളുടെ വികസനം നിയന്ത്രിത സാഹചര്യങ്ങളിൽ ഇതിനകം ഫലം നൽകുന്നുണ്ടെന്ന് മസ്‌ക് കൂട്ടിച്ചേർത്തു. 'ഹ്യൂമനോയിഡ് റോബോട്ടിക്‌സ് അതിവേഗം മുന്നേറും. ടെസ്ലയുടെ ഓപ്റ്റിമസ് റോബോട്ടുകൾ ഫാക്‌ടറിയിൽ ലളിതമായ ജോലികൾ ചെയ്യുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.

സങ്കീർണ്ണമായ ജോലികൾ ചെയ്യാനുള്ള കഴിവ് മെച്ചപ്പെട്ടാലുടൻ ഈ യൂണിറ്റുകൾ വിന്യസിക്കും. ഫിങ്കിനോട് പറഞ്ഞ പ്രവചനമനുസരിച്ച്, റോബോട്ടിക് സംവിധാനങ്ങൾ ഉടൻ ഫാക്ടറി ഫ്ലോറുകളിൽ നിന്ന് ഉപഭോക്തൃ വിപണിയിലെത്തും. ഈ വർഷാവസാനത്തോടെ റോബോട്ടുകൾ വ്യവസായത്തിൽ സങ്കീർണ്ണ ജോലികൾ ചെയ്യുമെന്നും, അടുത്ത വർഷം അവസാനത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകൾ പൊതുജനങ്ങൾക്ക് ഇടയിൽ വിൽക്കാനാവുമെന്നും ഇലോൺ മസ്‌ക് കൂട്ടിച്ചേർത്തു.

റോബോട്ടുകൾ സമൂഹത്തെ പരിവർത്തനം ചെയ്യുമെന്നും മനുഷ്യ അധ്വാനം കുറയ്ക്കുന്നതിലൂടെ മാനവരാശിയെ സഹായിക്കുമെന്നും ഇലോൺ മസ്‌ക് ചടങ്ങിൽ സദസ്സിനോട് പറഞ്ഞിരുന്നു. റോബോട്ടുകൾ തന്നെ കൂടുതൽ റോബോട്ടുകൾ നിർമ്മിക്കുന്ന ഒരു കാലം അധികം വൈകാതെ വരുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+