ആദ്യം മാനേജറെ, ഇപ്പോഴിതാ സഹായികളെ; ആപ്പിളിൽ നിന്ന് രണ്ട് എഞ്ചിനീയർമാരെ റാഞ്ചി മെറ്റ
മെറ്റയുടെ റിക്രൂട്ട്‌മെന്റ് തന്ത്രം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ആപ്പിളിൽ നിന്ന് കൂടുതൽ എഐ വിദഗ്‌ധരെ റാഞ്ചിയതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ ഐഎൻസിലെ ടോം ഗുണ്ടർ, മാർക്ക് ലീ എന്നീ രണ്ട് എഐ ഗവേഷകരെ സൂപ്പർ ഇന്റലിജൻസ് ലാബ് ടീമിലേക്ക് മെറ്റ നിയമിച്ചു. ഇതോടെ എഐ മേഖലയിൽ ഹൈറിങ് യുദ്ധം മുറുകുകയാണ്.
ഇവരിൽ ലീ ഇതിനോടകം തന്നെ മെറ്റയിൽ ജോലിക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ഗുണ്ടർ ഉടൻ തന്നെ മെറ്റയിൽ പ്രവർത്തനം തുടങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ നീക്കം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മെറ്റയുടെ ശ്രദ്ധ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ്. ഗൂഗിൾ, ഓപ്പൺഐ തുടങ്ങിയ എതിരാളികളെ മറികടക്കാൻ നിർമ്മിത ബുദ്ധിയുടെ വികസനത്തിൽ വലിയ നിക്ഷേപം നടത്തുകയാണ് മെറ്റ.

നേരത്തെ ഓപ്പൺഎഐയിൽ നിന്ന് നിരവധി ജീവനക്കാരെ മെറ്റ നിയമിച്ചിട്ടുണ്ട്. ഇപ്പോൾ ആപ്പിളിന്റെ ടാലന്റ് പൂളാണ് അവർ ലക്ഷ്യമിടുന്നത്. സമീപ കാലത്ത് ആപ്പിളിലെ ലാർജ് ലാംഗ്വേജ് മോഡൽസിന്റെ തലവനായിരുന്ന റൂമിംഗ് പാങിനെ മെറ്റ വിജയകരമായി തങ്ങളുടെ ടീമിലെത്തിച്ചിരുന്നു. പാങിന്റെ വൈദഗ്ധ്യം ഉറപ്പാക്കാൻ 200 മില്യൺ ഡോളറിലധികം വരുന്ന പാക്കേജാണ് മെറ്റ അദ്ദേഹത്തിനായി വാഗ്‌ദാനം ചെയ്‌തത്.
ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ ലീയെ ആപ്പിളിലേക്ക് ആദ്യമായി നിയമിച്ചത് പാങ് ആയിരുന്നു. അവിടെ ഗുണ്ടറെയും ലീയെയും നിയന്ത്രിച്ചതും പാങാണ്. പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് മികച്ചവരെ നിയമിക്കുന്നതിലൂടെ എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ മെറ്റ ലക്ഷ്യമിടുന്നു എന്നത് തികച്ചും വ്യക്തമാണ്.
ഈ തന്ത്രപരമായ നീക്കം മെറ്റയുടെ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും എതിരാളികൾക്കെതിരെ അവരുടെ എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുമെന്നുമുള്ള ആകാംഷ വർധിപ്പിക്കുകയാണ്. നിലവിൽ എതിരാളികളുടെ വാഗ്‌ദാനങ്ങളെ മറികടക്കാത്ത കാര്യക്ഷമമായ ഒരു ചാറ്റ്ബോട്ട് മാത്രമാണ് മെറ്റയ്ക്കുള്ളത്. അതിന് തന്നെ മറ്റ് കമ്പനികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ പാടാണ് താനും.
എന്നാൽ പ്രമുഖ കമ്പനികളിൽ നിന്നുള്ള വിദഗ്‌ധരുടെ ഒഴുക്കോടെ മെറ്റ അവരുടെ എഐ ശേഷികൾ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ഉറ്റുനോക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വിപണിയിലെ വമ്പന്മാരെ വീഴ്ത്താൻ കാര്യമായി പണി തന്നെ മെറ്റ എടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് വൻ തുക മുടക്കി കഴിവുറ്റ ടീമിനെ അവർ വാർത്തെടുക്കുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications