Get Updates
Get notified of breaking news, exclusive insights, and must-see stories!

വായിച്ചു മെനക്കെടേണ്ട, ഗൂഗിൾ ഇനി ഓഡിയോ രൂപത്തിൽ; ഈ എഐയുടെ ഒരു കാര്യമേ..! പുത്തൻ ഫീച്ചർ ഞെട്ടിക്കും

ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. അത് വെറുതെ പറയുന്നതല്ല വിപണിയുടെ സിംഹഭാഗവും, ഏതാണ്ട് 90 ശതമാനത്തോളം അവരുടെ അധീനതയിലാണ് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. നമ്മളൊക്കെയും പെട്ടെന്ന് ഒരു സംശയം വന്നാൽ ആദ്യം ഓടിയെത്തുക ഗൂഗിളിന് അടുത്തേക്കാണ്. ഒരുപരിധിവരെ നമുക്കുള്ള ഉത്തരങ്ങൾ അവിടെ ലഭ്യമാവുകയും ചെയ്യും.

കിട്ടുന്ന വിവരങ്ങളുടെ ആധികാരികത മാത്രമേ നമ്മളെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ടതുള്ളൂ. അങ്ങനെ വരുമ്പോൾ തന്നെയും കൂടുതലും കൃത്യമായ സോഴ്‌സ് അടക്കമുള്ള ലഭ്യമായ വിവരങ്ങളായിരിക്കും. എങ്കിലും പൂർണമായും ഗൂഗിളിനെ വിശ്വസിക്കുന്നതിൽ അർത്ഥമില്ലെന്ന് എപ്പോഴും ഓർക്കണം. അതിന്റെ പ്രധാന കാരണം പലരും രോഗവിവരങ്ങൾക്ക് പോലും ഗൂഗിളിനെ ആശ്രയിക്കുന്നു എന്നുള്ളത് കൊണ്ടാണ്.

googlesearchoverviewaudio

ഇനി കാര്യത്തിലേക്ക് കടക്കാം, ഗൂഗിളിനെ കുറിച്ചു പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് നമ്മുടെ നാട്ടിൽ സാങ്കേതിക വിദ്യ വലിയ രീതിയിൽ പുരോഗമിച്ചതോടെ ഗൂഗിളും അതിനൊത്ത് വളരുകയാണ്. ഇത് ശരിക്കും എഐ അഥവാ നിർമ്മിത ബുദ്ധിയുടെ കാലമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ.

ഇപ്പോഴിതാ എഐയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ആഗോള ടെക് ഭീമൻ. സംഭവം മറ്റൊന്നുമല്ല. ഇനി മുതൽ നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ അതിന് വരുന്ന മറുപടികളിൽ ശബ്‌ദ അവലോകനങ്ങളും ഉണ്ടാവും. എന്ന് വച്ചാൽ ഇപ്പോൾ നിങ്ങൾ തിരയുന്നത് പോലെ സെർച്ച് എഞ്ചിനിൽ തിരയുമ്പോൾ സെക്കന്റുകൾ അല്ലെങ്കിൽ ഹ്രസ്വ ദൈർഘ്യമുള്ള ചെറിയ പോഡ്‌കാസ്‌റ്റുകൾ പോലെ ചില വിവരങ്ങൾ മുന്നിലെത്തും എന്നർത്ഥം.

കമ്പനിയുടെ ഏറ്റവും പുതിയ ജെമിനി മോഡലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പുതിയ സവിശേഷത നിലവിൽ ഗൂഗിൾ ലാബ്‌സിന്റെ ഭാഗമാണ്, പുതിയതും വരാനിരിക്കുന്നതുമായ ഇതിന്റെ തിരയൽ സവിശേഷതകൾ ഉപയോക്താക്കൾക്ക് പരീക്ഷിക്കാൻ അനുവദിക്കുന്നതിനുള്ള കമ്പനിയുടെ സംരംഭമാണ് ലാബ്‌സ്. അവിടെ നിങ്ങൾക്ക് വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി പരീക്ഷിക്കാനുള്ള അവസരം ലഭ്യമാവും.

ഇതിന് ശരിക്കും പറഞ്ഞാൽ ഒട്ടേറെ ഗുണങ്ങളുണ്ട് എന്നതാണ് പ്രധാനകാര്യം. സാധാരണഗതിയിൽ നിങ്ങൾ മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആണ് ഇത്തരത്തിൽ എന്തെങ്കിലും വിവരങ്ങൾക്കായി ഗൂഗിളിൽ പരതുന്നത് എങ്കിൽ അത് നിർത്തിവയ്‌ക്കേണ്ടി വരും. ഓഡിയോ ഓവർവ്യൂ വന്നാൽ നിങ്ങൾക്ക് ഇത് കേട്ടുകൊണ്ട് മനസിലാക്കാൻ കഴിയും, മറ്റൊരു ജോലിക്ക് തടസമില്ലാതെ.

ഉപയോക്തൃ തിരയൽ അന്വേഷണങ്ങളെ 30 മുതൽ 45 സെക്കൻഡ് വരെ ദൈർഘ്യമുള്ള പോഡ്‌കാസ്‌റ്റ് -സ്‌റ്റൈൽ വിശദീകരണമാക്കി മാറ്റുന്നതിലൂടെയാണ് ഈ സവിശേഷത പ്രവർത്തിക്കുന്നത്. കൂടാതെ കൂടുതൽ വിവരങ്ങൾ നേടാനോ വസ്‌തുത പരിശോധിക്കാനോ ഓഡിയോ പ്ലെയറിനുള്ളിൽ സഹായകരമായ വെബ് പേജുകൾ കാണിക്കുകയും ചെയ്യും.

പരീക്ഷിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ

നിങ്ങൾക്ക് ഇത് പരീക്ഷിക്കണമെങ്കിൽ, "labs.google.com" എന്ന പേജിലേക്ക് പോയി ദൃശ്യമാകുന്ന പേജിൽ നിന്ന് ടെസ്‌റ്റ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഒരു കാര്യം മനസിലിരിക്കട്ടെ എല്ലാ തിരയൽ അന്വേഷണങ്ങൾക്കും ഗൂഗിൾ ഇപ്പോൾ ഓഡിയോ അവലോകനങ്ങൾ സൃഷ്‌ടിക്കില്ല, പകരം ഉപയോഗപ്രദമാകുമെന്ന് കരുതുന്ന ചില തിരയൽ അന്വേഷണങ്ങളിലേക്ക് മാത്രമായി ഇത് ഇപ്പോൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+