Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ മൂലം ജോലി പോവുമെന്ന ഭയമേ വേണ്ട, ശമ്പളം കൂടുകയേ ചെയ്യൂ; ഈ കോഴ്‌സുകൾ പഠിച്ചാൽ ഭാവിയിൽ ഗുണം

ഇനിയുള്ള കാലം കരിയർ കൃത്യമായി ആസൂത്രണം ചെയ്യണം. പ്രത്യേകിച്ച് ഈ എഐയുടെ കാലത്ത്. ഇപ്പോഴിതാ ഈ വർഷം ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി, ആഗോള ആവശ്യകതയും ദീർഘകാല നിക്ഷേപ വരുമാനവും കണക്കിലെടുത്ത് അഞ്ച് മുൻനിര കോഴ്‌സുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. വിജയകരമായ കരിയറിന് ഈ പ്രോഗ്രാമുകൾ വഴിയൊരുക്കുമെന്ന് തന്നെയാണ് വിദഗ്‌ധർ പോലും പറയുന്നത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓട്ടോമേഷനും തൊഴിൽ മേഖലയെ സമൂലമായി മാറ്റിമറിക്കുമ്പോൾ മനുഷ്യന്റെ കഴിവുകൾക്ക് വലിയ പ്രാധാന്യമേറുകയാണ്. എഐ ടൂളുകൾക്ക് നിമിഷങ്ങൾക്കുള്ളിൽ കല, ഉള്ളടക്കം, ആശയങ്ങൾ എന്നിവ സൃഷ്ടിക്കാൻ സാധിക്കുന്നു. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് നേടിയ നൈപുണ്യങ്ങൾ വേഗത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്നത് വ്യക്തിഗത ശ്രമങ്ങൾക്ക് വെല്ലുവിളിയാകുകയും പലരിലും ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു.

aicareers

മെഷീൻ ലേണിംഗ്: ഡാറ്റാധിഷ്ഠിത ലോകത്ത് മെഷീൻ ലേണിംഗ്, എഐ നൈപുണ്യങ്ങൾക്ക് വലിയ ഡിമാൻഡുണ്ട്. വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ ഇവ സഹായിക്കുന്നു. തട്ടിപ്പുകൾ കണ്ടെത്താനും, സേവനങ്ങൾ വ്യക്തിഗതമാക്കാനും, ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും ഈ വിദഗ്ധർക്ക് കഴിയും. ഇത് പിഴവുകൾ കുറച്ച്, മികച്ച തീരുമാനങ്ങളെടുക്കാനും, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം നൽകാനും സഹായിക്കുന്നു.

ഡാറ്റാ അനലിസ്‌റ്റ്: സ്‌റ്റാർട്ടപ്പുകൾ മുതൽ വലിയ സ്ഥാപനങ്ങൾ വരെ എല്ലാ ആധുനിക ബിസിനസ്സുകളും ഇന്ന് ഡാറ്റയെ ആശ്രയിക്കുന്നു. ഡാറ്റാ സയൻ്റിസ്‌റ്റുകളും അനലിസ്‌റ്റുകളും അക്കങ്ങളെ വിലയേറിയ ഉൾക്കാഴ്‌ചകളാക്കി മെച്ചപ്പെട്ട ബിസിനസ്സ് തീരുമാനങ്ങൾക്ക് സഹായിക്കുന്നു. സാമ്പത്തിക, റീട്ടെയിൽ, ആരോഗ്യ, സാങ്കേതിക മേഖലകളിൽ ട്രെൻഡുകൾ പ്രവചിക്കാനും ഉപഭോക്താക്കളെ മനസ്സിലാക്കി വളർച്ച നേടാനും അവർക്ക് നിർണായക പങ്കുണ്ട്.

സൈബർ സുരക്ഷാ വിദഗ്‌ധർ: ജീവിതവും ബിസിനസ്സ് പ്രവർത്തനങ്ങളും ഓൺലൈനിലേക്ക് മാറുന്നതിനാൽ സൈബർ സുരക്ഷാ വിദഗ്‌ധരുടെ ആവശ്യകത കുതിച്ചുയരുകയാണ്. ഭീഷണികൾ ഉണ്ടാകുന്നതിനുമുമ്പ് തടയാൻ കഴിവുള്ള വിദഗ്‌ധരിൽ കമ്പനികൾ വലിയതോതിൽ നിക്ഷേപം നടത്തുന്നു. സിസ്റ്റങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും ആഗോള മുൻഗണനയായതോടെ ഈ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു.

പരിസ്ഥിതി ശാസ്ത്രജ്ഞർ: സാങ്കേതിക പുരോഗതിയെ ഉത്തരവാദിത്തത്തോടെ സന്തുലിതമാക്കാൻ വിദഗ്‌ധരെ കമ്പനികൾക്ക് ആവശ്യമാണ്. കാലാവസ്ഥാ ലക്ഷ്യങ്ങൾ, ഇഎസ്‌ജി പ്രതിബദ്ധതകൾ, പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ എന്നിവ ഇന്ന് ബിസിനസ്സ് വളർച്ചയെയും പ്രശസ്‌തിയെയും നേരിട്ട് ബാധിക്കുന്നു. ഈ ബിരുദധാരികൾ ശാസ്ത്രം, ധാർമ്മികത, സാമ്പത്തികശാസ്ത്രം എന്നിവയ്ക്കിടയിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നു.

ടെക് അധിഷ്‌ഠിത എംബിഎ: ബിസിനസ്‌ തന്ത്രങ്ങളും സാങ്കേതിക കണ്ടുപിടിത്തങ്ങളും ഒരുപോലെ മനസ്സിലാക്കുന്ന നേതാക്കളെ കമ്പനികൾക്ക് വേണം. അതിനാൽ ടെക്-അധിഷ്ഠിത എംബിഎ കോഴ്‌സുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. ഈ പ്രൊഫഷണലുകൾ മാനേജ്‌മെൻ്റിനും എഞ്ചിനീയറിംഗിനുമിടയിൽ പാലമായി പ്രവർത്തിച്ച് ആശയങ്ങളെ പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നു. ടീമുകളെ ഏകോപിപ്പിക്കുക, ബജറ്റുകൾ കൈകാര്യം ചെയ്യുക, കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇവരുടെ പ്രധാന ചുമതലകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+