ദേ വീണ്ടും പിരിച്ചുവിടൽ; ഇത്തവണ കടുത്ത നടപടി എച്ച്പി വക, കാരണഭൂതനായി 'എഐ' തന്നെ
ന്യൂഡൽഹി: എഐയുടെ സ്വാധീനത്താൽ ലോകമെമ്പാടും ജോലി നഷ്‌ടപ്പെടുന്ന വാർത്തകൾ നിരന്തരം വരുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കൻ ടെക് ഭീമനായ ഹെവ്‌ലെറ്റ് പാക്കാർഡ് (എച്ച്പി) ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ആഗോളതലത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് 6,000ത്തിലധികം പേരെയാണ് കമ്പനി പിരിച്ചുവിടാൻ സാധ്യതയെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള പുനഃസംഘടനയുടെ നടപടിയാണിത്. തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും ഉൽപ്പന്ന വികസനം ത്വരിതപ്പെടുത്താനും എഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയാണ് എച്ച്പി. അങ്ങനെ വരുമ്പോൾ കൂടുതൽ റോളുകൾ വെട്ടിച്ചുരുക്കി സാങ്കേതിക വിദ്യയ്ക്ക് അവസരം നൽകുക എന്നതാണ് അവരുടെ ലക്ഷ്യം.

ഉപഭോക്തൃ പിന്തുണ മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും എഐ ടൂളുകൾ വിപുലമായി ഉപയോഗിക്കാനും ഇതിനായി വലിയ നിക്ഷേപം നടത്താനും കമ്പനി ലക്ഷ്യമിടുന്നു.
2028 ഓടെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേതായിരിക്കും എന്നാണ് കമ്പനി അറിയിച്ചത്. ഉൽപ്പന്ന വികസനം, ആഭ്യന്തര പ്രവർത്തനങ്ങൾ, ഉപഭോക്തൃ പിന്തുണ എന്നീ വിഭാഗങ്ങളിലാണ് പിരിച്ചുവിടൽ കൂടുതലായി ബാധിക്കുക.
ഈ പുനഃസംഘടനയിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം ഒരു ബില്യൺ ഡോളർ ലാഭിക്കാൻ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ പുനഃസംഘടനയിൽ എച്ച്പി ഇതിനോടകം 1000 മുതൽ 2000 വരെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിപുലമായ പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നത്.
നിലവിൽ, എഐ ചിപ്പുകളുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക് ആവശ്യക്കാർ ഏറിവരികയാണ്. ഒക്ടോബർ 31-ന് അവസാനിച്ച നാലാം പാദത്തിൽ എച്ച്പി വിറ്റ പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ 30 ശതമാനത്തിലധികവും എഐ ചിപ്പുകളുള്ളവയായിരുന്നു. അതിനാൽ, ഇനി ഇത്തരം പിസികളുടെ നിർമ്മാണത്തിന് മുൻഗണന നൽകാനാണ് കമ്പനിയുടെ തീരുമാനം.
ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യം കാരണം മെമ്മറി ചിപ്പുകളുടെ വില ആഗോളതലത്തിൽ കൂടിവരികയാണ്. ഇത് എച്ച്പി, ഡെൽ, ഏസർ പോലുള്ള പിസി നിർമ്മാതാക്കളുടെ ചെലവുകൾ വർധിപ്പിക്കുകയും ലാഭമാർജിനിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുമെന്ന് മോർഗൻ സ്‌റ്റാൻലി വിലയിരുത്തിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ വൻകിട ടെക് കമ്പനികൾ എഐ ശേഷി വർധിപ്പിക്കാൻ മത്സരിക്കുന്നതിനാൽ ഡൈനാമിക് റാൻഡം-ആക്‌സസ് മെമ്മറി (DRAM), NAND പോലുള്ള പ്രധാന മെമ്മറി ചിപ്പുകളുടെ വില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. സാമ്പത്തിക വർഷം 2026ന്റെ രണ്ടാം പകുതിയിൽ ഇതിന്റെസ്വാധീനം ഉണ്ടാകുമെന്ന് എച്ച്പി അറിയിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications