ചാറ്റ്ജിപിടിയേയും ഗൂഗിൾ ജെമിനിയേയും പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം സർവം എഐ; ഏതൊക്കെ മേഖലകളിൽ?
എഐ മോഡലുകളുടെ കാര്യം വരുമ്പോൾ എപ്പോഴും യുഎസിലും ചൈനയിലുമാണ് പലരുടെയും ശ്രദ്ധ ചെന്നെത്തുക. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ മറ്റാരേക്കാളും ശേഷി ഉണ്ടായിരുന്നിട്ടും പ്രധാന എഐ വികസനത്തിന്റെ ഉറവിടമായി വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ ബംഗളൂരു ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പ് കമ്പനിയായ സർവം എഐ ആ ധാരണയെ ഒന്നാകെ പൊളിച്ചെഴുതുകയാണ്.
ഇന്ത്യയിൽ ആദ്യം മുതൽ അടിസ്ഥാന എഐ മോഡലുകൾ കമ്പനി സൃഷ്‌ടിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഈ ആഴ്‌ച അതിന്റെ രണ്ട് ടൂളുകൾ, സർവം വിഷൻ, ബുൾബുൾ എന്നിവ വളരെയധികം കോളിളക്കമുണ്ടാക്കി മുന്നേറുകയാണ്. ലോകോത്തര നിലവാരത്തിലുള്ള മോഡലുകൾ കൊണ്ട് സർവം എഐ പലരുടെയും പേടി സ്വപ്‌നമായി മാറുകയാണ്.

സർവം വിഷൻ അതിന്റെ വൈദഗ്ധ്യത്തിന്റെ മേഖലയായ ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷനിലെ ചില മാനദണ്ഡങ്ങളിൽ ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി, ആന്ത്രോപിക് ക്ലോഡ് തുടങ്ങിയ എഐ മോഡലുകളെക്കുറിച്ച് അപേക്ഷിച്ചു നോക്കുമ്പോൾ മികവ് പുലർത്തുന്നു. ഉപയോക്താക്കളിൽ നിന്നും വിദഗ്‌ധരിൽ നിന്നും ഒരുപോലെ പ്രശംസ നേടുന്ന തരത്തിൽ അതിന്റെ പ്രകടനം വളരെ മികച്ചതായി തുടരുകയാണ്.
സർവം എഐ സഹസ്ഥാപകനായ പ്രത്യുഷ് കുമാർ അടുത്തിടെ കമ്പനിയുടെ ഇൻ-ഹൗസ് എഐ മോഡലുകളിൽ നിന്നുള്ള ഏറ്റവും പുതിയ നേട്ടങ്ങളുടെ വിശദാംശങ്ങൾ പങ്കിട്ടു. കമ്പനിയുടെ അഭിപ്രായത്തിൽ, ഓൾമോസിആർ-ബെഞ്ചിൽ സർവം വിഷൻ 84.3 ശതമാനം കൃത്യത സ്കോർ കൈവരിച്ചു. ജെമിനി 3 പ്രോ, ഡീപ്‌സീക്ക് പോലുള്ള സമീപകാല ഒസിആർ മോഡലുകളേക്കാൾ സ്‌കോർ കൂടുതലാണ്, ഇത്. ഇക്കാര്യത്തിൽ ചാറ്റ്ജിപിടി വളരെ താഴ്ന്ന റാങ്കിലാണ്.
കൂടാതെ, AI സിസ്‌റ്റങ്ങൾ യഥാർത്ഥ ലോക ഡോക്യുമെന്റുകൾ എങ്ങനെ വായിക്കുകയും മനസിലാക്കുകയും ചെയ്യുന്നു എന്ന് പരിശോധിക്കുന്ന ഒരു മാനദണ്ഡത്തിലും സർവം വിഷൻ മികച്ച സ്കോർ നേടി. ഇത് മൊത്തത്തിൽ 93.28 ശതമാനം സ്കോർ ചെയ്‌തു. പ്രത്യേകിച്ച് സങ്കീർണ്ണമായ ലേഔട്ടുകൾ, സാങ്കേതിക പട്ടികകൾ, ഗണിതശാസ്ത്ര ഫോർമുലകൾ എന്നിവയിൽ.
ഇതോടെ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എഐ ടൂളിന്റെ പ്രകടനം ആഗോള ശ്രദ്ധ ആകർഷിച്ചു വന്നിരിക്കുന്നത്. ഇൻഡിക്-ലാംഗ്വേജ് മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് മുമ്പ് ചോദ്യം ചെയ്യപ്പെട്ട സർവം ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്ന നിലയിലേക്ക് മാറുമ്പോൾ ഇത് ഇന്ത്യയിലെ എഐ മേഖലയ്ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ്.


Click it and Unblock the Notifications