എഐ മുന്നേറ്റം വെറും താൽക്കാലിക പ്രതിഭാസമോ? ഒറാക്കിൾ തന്നെ ഉദാഹരണം, വരുമാനം ഇനിയും അകലെ!
ഒറാക്കിളിന്റെ ഏറ്റവും പുതിയ വരുമാന കണക്കുകൾ ആഗോള വിപണികളിൽ വലിയ ചോദ്യമുയർത്തിയിരിക്കുകയാണ് ഇപ്പോൾ. എഐ കുതിച്ചുചാട്ടം ഒരു യഥാർത്ഥ പരീക്ഷണഘട്ടത്തിലാണോ? എന്നതായിരുന്നു അത്. കഴിഞ്ഞ ദിവസം ക്ലൗഡ്, സോഫ്റ്റ്‌വെയർ ഭീമന്റെ ഓഹരികൾ 15 ശതമാനത്തിലധികം ഇടിഞ്ഞു. 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം വാൾസ്ട്രീറ്റ് പ്രതീക്ഷകളെ മറികടന്നില്ല എന്നാണ് കണക്കാക്കുന്നത്.
ഉയർന്ന മൂലധന ചെലവും ഈ തിരിച്ചടിക്ക് കാരണമായി. മാത്രമല്ല എൻവിഡിയ ഓഹരികളും ഏകദേശം 3 ശതമാനം ഇടിഞ്ഞു. എഐ ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ മറ്റ് അനുബന്ധ കമ്പനികളിലേക്കും വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണിത്. വൻ എഐ നിക്ഷേപങ്ങൾക്കിടയിലും ടെക് ഓഹരികൾക്ക് അമിത വിലയുണ്ടോ എന്ന ആശങ്കകൾക്ക് ഈ വിറ്റഴിക്കൽ വീണ്ടും തിരികൊളുത്തിയിട്ടുമുണ്ട്.

നിക്ഷേപകർക്ക് ആശ്വാസം ലഭിച്ചില്ലെന്നതാണ് ഇതിലെ പ്രധാന കാര്യം. 2026 സാമ്പത്തിക വർഷത്തിലെ മൂലധന ചെലവ് ഏകദേശം 50 ബില്യൺ ഡോളറായി ഉയരുമെന്ന് ഓറക്കിൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഏതാനും മാസങ്ങൾ മുൻപ് പ്രവചിച്ച 35 ബില്യൺ ഡോളറിനേക്കാൾ 15 ബില്യൺ ഡോളർ അധികമാണിത്. യു.എസിലുടനീളം വലിയ AI ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കാനാണ് ഈ നിക്ഷേപം.
ഈ വലിയ മൂലധന ചെലവിന്റെ വേഗതയും വ്യാപ്‌തിയും വിപണിയെ ഒന്നാകെ ഞെട്ടിച്ചു. ഓറക്കിളിന്റെ എഐ തന്ത്രം ലാഭകരമാകാൻ കൂടുതൽ സമയമെടുക്കുമോ എന്ന ആശങ്കയും ഉയർന്നു. നിലവിലെ ഇടിവിനൊപ്പമാണ് ഉയർന്ന മൂലധന ചെലവുകൾ വരുന്ന നിക്ഷേപങ്ങളെ കുറിച്ച് കൂടി കമ്പനി വെളിപ്പെടുത്തുന്നത്.
റെക്കോർഡ് എഐ കരാറുകൾ, പക്ഷേ വരുമാനം അകലെ
ഓറക്കിളിന് 523 ബില്യൺ ഡോളറിന്റെ ഭാവി ക്ലൗഡ് കരാറുകൾ ലഭിച്ചു, ഇത് റെക്കോർഡാണ്. കഴിഞ്ഞ വർഷത്തേക്കാൾ 438 ശതമാനം വർധനവാണിത്, പ്രതീക്ഷകൾക്ക് മുകളിലും. മെറ്റ, എൻവിഡിയ എന്നിവരുമായുള്ള പുതിയ കരാറുകൾ ഓപ്പൺഎഐ പങ്കാളിത്തത്തിനപ്പുറം കമ്പനി ഇടപാടുകൾക്ക് വൈവിധ്യം നൽകി. ആവശ്യമായ AI ഇൻഫ്രാസ്ട്രക്ച്ചർ നിർമ്മിച്ചാൽ മാത്രം ഈ കരാറുകൾ വരുമാനമാകും. ഇതാണ് ഓറക്കിളിന്റെ വർധിച്ചുവരുന്ന ചെലവുകൾക്ക് കാരണം.
എഐ വെറും കുമിളയോ?
ഓറക്കിളിന്റെ ഈ തിരിച്ചടി എഐ കുതിച്ചുചാട്ടത്തെയും അത് വെറുമൊരു താൽക്കാലിക പ്രതിഭാസമാവാനുള്ള സാധ്യതകളെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു. നിലവിലെ എഐ വളർച്ച സുസ്ഥിരമല്ലെന്ന് ചില വ്യവസായ പ്രമുഖർ വാദിക്കുന്നു. 5 ശതമാനം എഐ പ്രോജക്റ്റുകൾ മാത്രമാണ് നിലവിൽ ലാഭം നേടുന്നതെന്നാണ് വിദഗ്‌ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. മേഖലയിലെ 90 ശതമാനം എഐ കമ്പനികളും പരാജയപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications