Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനും ഏതിനും എഐയാണോ? എങ്കിൽ ചിന്താശേഷിയെ വരെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്..!

എഐ അഭൂതപൂർവമായ വളർച്ച കൈവരിച്ചെങ്കിലും ഇടയ്ക്ക് ചെറിയ ആശങ്കകൾക്ക് കൂടി വഴിയൊരുക്കിയിരിക്കുകയാണ്. എഐ ഉപയോഗിച്ച് ജോലികൾ ചെയ്യിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കുറയ്ക്കുമെന്നും വിമർശനാത്മക ചിന്തയെയും പ്രശ്‌നപരിഹാര ശേഷിയെയും ദോഷകരമായി ബാധിക്കുമെന്നും ചില വിദഗ്‌ധർ ആശങ്കപ്പെടുന്നു. ഈ വർഷം ആദ്യം മസാച്ചുസെറ്റ്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) പുറത്തുവിട്ട പഠനം ഈ ആശങ്കകൾക്ക് അടിവരയിടുന്നു.

ആർട്ടിക്കിൾ എഴുതാൻ ചാറ്റ്ജിപിടി ഉപയോഗിച്ചവരിൽ വൈജ്ഞാനിക പ്രക്രിയകളുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക ശൃംഖലകളിൽ കുറഞ്ഞ പ്രവർത്തനം പഠനം കണ്ടെത്തി. എഐ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച്, ഈ വ്യക്തികൾക്ക് തങ്ങളുടെ ഉപന്യാസങ്ങളിൽ നിന്ന് ഉദ്ധരണികൾ എളുപ്പത്തിൽ ഓർത്തെടുക്കാനും കഴിഞ്ഞില്ല. 'പഠനശേഷിയിൽ ഉണ്ടാകാനിടയുള്ള കുറവ് കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം' തങ്ങളുടെ പഠനം എടുത്തു കാണിക്കുന്നതായി ഗവേഷകർ പറഞ്ഞു.

aithinkingissues

എംഐടിയിൽ നിന്നും സമീപ സർവകലാശാലകളിൽ നിന്നുമായി 54 പേരാണ് ഈ പഠനത്തിൽ പങ്കെടുത്തത്. തലയോട്ടിയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് ഇലക്ട്രോഎൻസെഫലോഗ്രഫി (ഇഇജി) വഴിയാണ് ഇവരുടെ മസ്‌തിഷ്‌ക പ്രവർത്തനം രേഖപ്പെടുത്തിയത്. ഉപന്യാസ ചോദ്യങ്ങൾ സംഗ്രഹിപ്പിക്കുക, വിവരസ്രോതസ്സുകൾ കണ്ടെത്തുക, വ്യാകരണവും ശൈലിയും മെച്ചപ്പെടുത്തുക, ആശയങ്ങൾ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പങ്കെടുത്തവർ എഐ ഉപയോഗിച്ചത്. എന്നാൽ, ആശയങ്ങൾ രൂപീകരിക്കുന്നതിൽ എഐ അത്ര മികച്ചതല്ലെന്ന് ചില ഉപയോക്താക്കൾക്ക് തോന്നി.

അതേസമയം, കോപൈലറ്റ് പ്രവർത്തിപ്പിക്കുന്ന മൈക്രോസോഫ്റ്റും കാർണഗി മെലൺ യൂണിവേഴ്‌സിറ്റിയും നടത്തിയ മറ്റൊരു പഠനത്തിൽ, എഐയെ അമിതമായി ആശ്രയിച്ചാൽ ആളുകളുടെ പ്രശ്‌നപരിഹാര കഴിവുകൾക്ക് കുറവ് സംഭവിക്കാമെന്ന് കണ്ടെത്തി. ആഴ്‌ചയിൽ ഒരു തവണയെങ്കിലും എഐ ടൂളുകൾ ഉപയോഗിക്കുന്ന 319 വൈറ്റ് കോളർ ജീവനക്കാരിൽ അവർ സർവേ നടത്തി.

പുതിയ ഉൾക്കാഴ്‌ചകൾക്കായി ഡാറ്റ വിശകലനം ചെയ്യുന്നത് മുതൽ, ഒരു ജോലി നിർദ്ദിഷ്‌ട നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് വരെയുള്ള 900 ജോലികളാണ് എഐക്ക് നൽകിയത്. ഒരു ജോലി ചെയ്യാനുള്ള ടൂളിന്റെ കഴിവിൽ കൂടുതൽ ആത്മവിശ്വാസം തോന്നുമ്പോൾ, 'വിമർശനാത്മക ചിന്തയ്ക്കുള്ള ശ്രമം കുറയുന്നു' എന്ന് പഠനം കണ്ടെത്തി.

ചാറ്റ്ജിപിടി മേധാവി സാം ആൾട്ട്മാൻ ആഴ്‌ചയിൽ 800 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഈ സ്ഥാപനം, വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത 100 പ്രോംപ്റ്റുകളുടെ ഒരു സെറ്റ് പ്രസിദ്ധീകരിച്ചതായി പറഞ്ഞിരുന്നു. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ചിന്താശേഷിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+