Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിൾ ജിമെയിൽ വിവരങ്ങൾ ചോർത്തി എഐ മോഡലുകളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നോ? മറുപടി ഇതാ

ഗൂഗിൾ തങ്ങളുടെ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ജിമെയിൽ വിവരങ്ങൾ രഹസ്യമായി ഉപയോഗിക്കുന്നു എന്ന അവകാശവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ജിമെയിലിന്റെ സ്വകാര്യതാ നയങ്ങളിൽ കമ്പനി മാറ്റങ്ങൾ വരുത്തി, ഉപയോക്താക്കളുടെ ഇമെയിലുകളും അറ്റാച്ച്‌മെന്റുകളും ജെമിനി എഐയുടെ കഴിവുകൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്ന പോസ്‌റ്റുകളാണ് കൂടുതൽ ഇറങ്ങിയത്.

ഈ പ്രചാരണങ്ങൾ അനുസരിച്ച്, സ്പെൽ ചെക്ക്, പ്രെഡിക്റ്റീവ് ടെക്സ്റ്റ് തുടങ്ങിയ ജിമെയിലിന്റെ സ്‌മാർട്ട് ഫീച്ചറുകൾ ഓഫ് ചെയ്യുന്നത് ഈ എഐ പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കുമെന്നും പറയുന്നുണ്ട്. പിന്നാലെ ഈ വെളിപ്പെടുത്തൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. നിരവധി ഉപഭോക്താക്കളാണ് ഇതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നത്. പലരും ഗൂഗിളിന്റെ നടപടിയെ എതിർക്കുകയും ചെയ്‌തു.

gmailaiissues

ഗൂഗിളിന്റെ മറുപടി ഇതാ

എന്നാൽ, ഈ വാദങ്ങൾ ശരിയല്ലെന്നാണ് ഗൂഗിൾ പറയുന്നത്. 'ഈ റിപ്പോർട്ടുകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഞങ്ങൾ ആരുടെയും സെറ്റിങ്സിൽ മാറ്റം വരുത്തിയിട്ടില്ല. ജിമെയിൽ സ്‌മാർട്ട് ഫീച്ചറുകൾ വർഷങ്ങളായി നിലവിലുണ്ട്. നിങ്ങളുടെ ജിമെയിൽ ഉള്ളടക്കം ഞങ്ങളുടെ ജെമിനി എഐ മോഡലിനെ പരിശീലിപ്പിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്നില്ല' എന്നായിരുന്നു കമ്പനി വക്താവ് ജെനി തോംസൺ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞത്.

കമ്പനി ഇത് നിഷേധിച്ചെങ്കിലും ഈ പ്രചാരണങ്ങൾ പല ഉപയോക്താക്കളെയും അവരുടെ ക്രമീകരണങ്ങൾ പരിശോധിക്കാൻ പ്രേരിപ്പിച്ചു. എന്താണ് യഥാർത്ഥത്തിൽ ജിമെയിലിന്റെ സ്‌മാർട്ട് ഫീച്ചറുകൾക്ക് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. അതിൽ ഊന്നിയാണ് പലരും ഇപ്പോൾ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും.

ഈ ആശയക്കുഴപ്പങ്ങൾക്ക് കാരണം ജനുവരിയിൽ ഗൂഗിൾ പുറത്തിറക്കിയ ഒരു അപ്ഡേറ്റായിരുന്നു. ഇത് ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കായി സ്‌മാർട്ട് ഫീച്ചറുകൾവെവ്വേറെ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാനുള്ള സൗകര്യം നൽകിയിരുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഗൂഗിൾ വർക്ക്‌സ്‌പേസിൽ (ജിമെയിൽ, കലണ്ടർ, ഡോക്‌സ് എന്നിവയുടെ ഒരു സംയോജനം) സ്‌മാർട്ട് ഫീച്ചറുകൾ ഓഫ് ചെയ്യുകയും മാപ്‌സ്, വാലറ്റ്, മറ്റ് ആപ്പുകൾ എന്നിവയിൽ അവ നിലനിർത്തുകയും ചെയ്യാം.

എന്നാൽ, ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഈ ക്രമീകരണങ്ങൾ ചിലപ്പോൾ തനിയെ റീസെറ്റ് ചെയ്യപ്പെടുകയും, ഉപയോക്താക്കൾ മുമ്പ് ഒഴിവാക്കിയ ഫീച്ചറുകൾ വീണ്ടും ഓൺ ആവുകയും ചെയ്‌തിരുന്നു. ഈ പിഴവ് എത്രത്തോളം വ്യാപകമാണെന്നോ എത്ര പേരെ ബാധിച്ചെന്നോ വ്യക്തമല്ലെങ്കിലും പക്ഷേ ഇത് ഗൂഗിളിന്റെ എഐ താൽപര്യങ്ങളെ കുറിച്ച് സംശയങ്ങൾ വർധിപ്പിക്കാൻ കാരണമായി.

കലണ്ടറിലേക്ക് യാന്ത്രികമായി ഫ്ലൈറ്റ് വിവരങ്ങൾ ചേർക്കുക, ഓർഡർ ട്രാക്കിംഗ്, ഇമെയിൽ സംഗ്രഹം തയ്യാറാക്കൽ എന്നിവയെല്ലാം ഈ സ്‍മാർട്ട് ഫീച്ചറുകളിൽ ഉൾപ്പെട്ടിരുന്നു.ഇത്രയൊക്കെ ആണെങ്കിലും ആളുകൾ കൂടുതലും ഇപ്പോഴും സംശയത്തിലാണ്. പ്രത്യേകിച്ച് എഐ മേഖലയിൽ വർധിച്ചുവരുന്ന മത്സരത്തിൽ വിജയിക്കാനായി ഗൂഗിൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നുണ്ടോ എന്ന ആശങ്കയാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+