എഐ ഓഹരികളുടെ കാലം കഴിഞ്ഞോ? മസ്‌കിനും കാലിടറി, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് നൽകുന്ന മുന്നറിയിപ്പ്

ന്യൂയോർക്ക്: യുഎസിലെ ഡെമോക്രാറ്റുകളുടെ ഇടക്കാല തിരഞ്ഞെടുപ്പ് വിജയം വാൾസ്ട്രീറ്റിൽ എഐയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. കർശനമായ ഡാറ്റാ സെന്റർ നിയന്ത്രണങ്ങളെക്കുറിച്ചും പുതിയ പദ്ധതികൾക്കുള്ള രാഷ്ട്രീയ പ്രതിരോധത്തെക്കുറിച്ചും ഉള്ള ആശങ്കകളാണ് നിക്ഷേപകരെ അസ്വസ്ഥരാക്കിയത്.

ഇതിന്റെ ഫലമായുണ്ടായ ഇടിവിൽ എസ് ആന്റ് പി 500 മാർക്കറ്റ് മൂല്യത്തിൽ ഏകദേശം 3 ട്രില്യൺ ഡോളർ കുറവുണ്ടായി. നാസ്ഡാക്ക് 19 മാസത്തിനിടയിലെ ഏറ്റവും വലിയ ഏക ദിന ഇടിവിൽ 5.46 ശതമാനം താഴ്ന്നു. വിപണിയിലെ ഇടിവ് പിന്നാലെ ഏഷ്യയിലേക്കും വ്യാപിച്ചു, അവിടെ ദക്ഷിണ കൊറിയയുടെ കോസ്‌പി 8 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു, 20 മിനിറ്റ് ട്രേഡിംഗ് നിർത്തിവച്ചു, ജപ്പാനിലെ നിക്കി 5 ശതമാനം ഇടിഞ്ഞു.

ai

എഐ കുതിച്ചുചാട്ടത്തിലെ വമ്പന്മാർക്കും ഇതിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. എൻവിഡിയയും മറ്റ് പ്രമുഖ ചിപ്പ് നിർമ്മാതാക്കളും ഇടിവ് നേരിട്ടവയിൽ ഉൾപ്പെടുന്നു. ക്വാൽകോമിനും കാര്യമായ നഷ്‌ടം നേരിടേണ്ടി വന്നു. ഡാറ്റാ സെന്റർ ഓപ്പറേറ്റർമാരായ ഐആർഇഎൻ, അപ്ലൈഡ് ഡിജിറ്റൽ, നിയോക്ലൌഡ് പ്ലെയറുകളായ കോർവീവ്, നെബിയസ് ഗ്രൂപ്പ് എന്നിവയ്ക്കും തിരിച്ചടി ഉണ്ടായി. ജിഇ വെർനോവ, കോൺസ്‌റ്റലേഷൻ എനർജി എന്നിവയുൾപ്പെടെയുള്ള എഐ-ലിങ്ക്ഡ് പവർ ആൻഡ് എക്യുപ്മെന്റ് കമ്പനികളും താഴ്ന്നു.

ഏറ്റവും വലിയ ടെക് ഹെവിവെയ്റ്റുകൾക്ക് പോലും തിരിച്ചടി നേരിട്ടു. മെറ്റാ പ്ലാറ്റ്‌ഫോമുകൾ, ആമസോൺ, ആൽഫബെറ്റ് എന്നിവ അവരുടെ സമീപകാല നേട്ടങ്ങളിൽ നിന്ന് പിന്നോട്ട് പോയപ്പോൾ ടെസ്ല, സ്പേസ് എക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളും താഴ്ന്നു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് തന്നെയാണ് ഈയൊരു നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ ആഴ്‌ച മസ്‌കിന്റെ കമ്പനികളുടെ വിപണി മൂല്യത്തിൽ 380 ബില്യൺ ഡോളറിലധികം ഇടിവുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നിലവിൽ എഐ അടിസ്ഥാന സൗകര്യ കുതിച്ചുചാട്ടം അതിന്റെ നിലവിലെ വേഗതയിൽ തുടരാൻ കഴിയുമോ എന്ന് നിക്ഷേപകർ കൂടുതലായി ആശങ്ക ഉന്നയിക്കുന്നതാണ് ഇതിന് കാരണം. പുതിയ ഡാറ്റാ സെന്ററുകൾക്കെതിരായ എതിർപ്പ് ശക്തി പ്രാപിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ യുഎസ് തിരഞ്ഞെടുപ്പിലെ ഫലങ്ങൾ കർശനമായ നിയന്ത്രണത്തെയും രാഷ്ട്രീയ പ്രതിരോധത്തെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൂർണമായ അന്ത്യമല്ല ഇതെന്ന് പ്രത്യേകം ഓർക്കണം. എഐ ഇപ്പോഴും വ്യവസായങ്ങളെ മാറ്റങ്ങളിലൂടെ വളർത്തുകയും പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിന് മറ്റൊരു വശം കൂടി ഉണ്ടെന്ന് വിപണി എല്ലാവരേയും ഓർമ്മിപ്പിക്കുന്നു.

നിലവിലെ ഇടിവോടെ എഐയുടെ ഭാവി അവസാനിച്ചു എന്നല്ല അർത്ഥമാക്കുന്നത്. എന്നാൽ പെട്ടെന്നുള്ള ഈ വളർച്ച നിലനിൽക്കുന്നതല്ലെന്നും മറിച്ച് ദീർഘകാല, ഭാവിയുടെ ഓഹരി എന്ന നിലയിൽ എഐക്ക് ഇനിയും സാധ്യതകൾ ഏറെയാണെന്നുമാണ് ഇത് അടയാളപ്പെടുത്തുന്നത്. അതിനാൽ എഐയിലുള്ള നിക്ഷേപത്തെ ഇനി എല്ലാവരും കരുതലോടെ മാത്രമേ നോക്കി കാണുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+