ജിയോയും ഗൂഗിളും കൈകോർക്കുന്നു; ജെമിനി പ്രോ ഇനി ഇവർക്ക് സൗജന്യം..! വെറുതെ കിട്ടുക 18 മാസത്തെ പ്ലാൻ
ന്യൂഡൽഹി: ജിയോ ഉപഭോക്താക്കൾക്ക് ജെമിനി പ്രോ സൗജന്യമായി നൽകാൻ ഒരുങ്ങി ഗൂഗിൾ. റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് വലിയ നേട്ടങ്ങളുണ്ടാക്കുന്ന പ്രഖ്യാപനവുമായാണ് ഗൂഗിൾ, ആൽഫബെറ്റ് സിഇഒ ആയ സുന്ദർ പിച്ചൈ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികാസത്തിന് ഗൂഗിളും റിലയൻസ് ജിയോയും കൈകോർക്കുന്നതിൽ അദ്ദേഹം തന്റെ ആഹ്‌ളാദം അറിയിച്ചു.
'ഇന്ത്യയിലേക്ക് ഏറ്റവും മികച്ചത് കൊണ്ടുവരാൻ റിലയൻസ് ജിയോയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. അർഹരായ ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് യാതൊരു അധികച്ചെലവുമില്ലാതെ ഞങ്ങളുടെ എഐ പ്രോ പ്ലാൻ ലഭിക്കും. ജെമിനി 2.5 പ്രോ, 2ടിബി സ്‌റ്റോറേജ്, ഞങ്ങളുടെ ഏറ്റവും പുതിയ AI ക്രിയേഷൻ ടൂളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരുമിച്ച് എന്താണ് കെട്ടിപ്പടുക്കാൻ പോകുന്നതെന്ന് കാണാൻ കാത്തിരിക്കാനാവില്ല!' പിച്ചൈ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.

യോഗ്യരായ ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ആക്‌സസ് ലഭിക്കുന്ന പദ്ധതിയാണിത്. ഒരു ഉപയോക്താവിന് 35,100 രൂപ വിലമതിക്കുന്ന പ്രീമിയം ഓഫറായ ഗൂഗിൾ എഐ പ്രോ ലഭിക്കുമെന്ന് അർത്ഥം. റിലയൻസിന്റെ എല്ലാവർക്കും എഐ എന്ന കാഴ്‌ചപ്പാടിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്‌സസ് ജനാധിപത്യവൽക്കരിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രഥമ ലക്ഷ്യം.
റിലയൻസിന്റെ അതുല്യമായ വ്യാപ്‌തിയും, കണക്റ്റിവിറ്റിയും, ഇക്കോസിസ്‌റ്റം സാധ്യതകളും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി ഈ സഹകരണം സംയോജിപ്പിക്കുമെന്ന് സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. എഐ എല്ലാവർക്കും ലഭ്യമാക്കുക, ഇന്ത്യയുടെ എഐ അധിഷ്‌ഠിത ഭാവിക്കുള്ള ഡിജിറ്റൽ അടിത്തറ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
മൈജിയോ ആപ്പ് വഴി അർഹരായ ജിയോ ഉപയോക്താക്കൾക്ക് ഈ ഓഫർ എളുപ്പത്തിൽ ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധതയുടെ ഭാഗമായി, 18നും 25നും ഇടയിൽ പ്രായമുള്ള, അൺലിമിറ്റഡ് 5ജി പ്ലാനുകളുള്ള ഉപയോക്താക്കൾക്കായിരിക്കും ആദ്യം ഇത് ലഭ്യമാവുക. തുടർന്ന് വളരെ വേഗത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ ജിയോ ഉപയോക്താക്കളിലേക്കും ഇത് വ്യാപിപ്പിക്കും.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ ഉൾക്കൊണ്ട്, എഐയുടെ സഹായത്തോടെ കൂടുതൽ പ്രാദേശികാനുഭവങ്ങൾ ജിയോ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകളും ഈ പങ്കാളിത്തത്തിലൂടെ പരിശോധിക്കും. ഇത് ചെറുപ്പക്കാർക്ക് വലിയ രീതിയിൽ ഗുണകരമാവും എന്നാണ് കരുതപ്പെടുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications