നാടോടുമ്പോൾ നടുവേ ഓടണമെന്ന് സക്കർബർഗ്..! എഐക്ക് വേണ്ടി ഇറക്കുന്നത് കോടികൾ, പക്ഷേ ഗുണമുണ്ടാവുമോ?
നിർമ്മിത ബുദ്ധി അഥവാ എഐയുടെ പിന്നാലെയാണ് ലോകം മുഴുവൻ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ വളർച്ച പലപ്പോഴും നമ്മൾ കരുതുന്നതിലും അപ്പുറമാണ്. ഇക്കാരണത്താൽ തന്നെ ആഗോള ഭീമൻമാർ മുഴുവൻ ഇതിന് പിന്നാലെയാണ്. അതിൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും നല്ല മാറ്റങ്ങൾ വരുത്താനുമായി അവർ പ്രയത്‌നിക്കുകയാണ്. അതിന് കാരണങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും നിലവിലെ സാമൂഹ്യ സാഹചര്യം തന്നെയാവും മുഖ്യ ഘടകം.
ഇക്കൂട്ടത്തിൽ മെറ്റയും ഒട്ടും പിന്നിലല്ല. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരത്തിൽ ഇടം നേടുന്നതിനായി മാർക്ക് സക്കർബർഗും മെറ്റയും മികച്ച പ്രതിഭകൾക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പണം ഭാവിയിലെ സാധ്യതകൾ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് അവർ മുടക്കുന്നത് എന്നത് വ്യക്തം. അല്ലായെങ്കിൽ ഇത്രയും ഉയർന്ന തുക ഇതിനായി അവർ ഇറക്കില്ല, പ്രത്യേകിച്ച് മാർക്ക് സക്കർബർഗ്.

സക്കർബർഗിന്റെ മെറ്റയിലേക്ക് ചേക്കേറുന്ന എഞ്ചിനീയർമാർക്ക് 100 മില്യൺ ഡോളർ ബോണസ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ അടുത്തിടെ പറഞ്ഞിരുന്നു. വലിയ ശമ്പളം പ്രതീക്ഷിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് ഇതൊരു വലിയ ഓഫറാണ് താനും. സ്കെയിൽ എഐ സ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവുമായ അലക്‌സാണ്ടർ വാങിനൊപ്പം കുറച്ച് ഓപ്പൺഎഐ ജീവനക്കാരും മെറ്റയുടെ ഈ ഓഫർ സ്വീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്കെയിൽ എഐയിലെ 49 ശതമാനം ഓഹരികൾക്കായി ജൂൺ പകുതിയോടെ മെറ്റ 14 ബില്യൺ ഡോളറിലധികം മുടക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശേഷം ഈ കരാറിന്റെ ഭാഗമായി വാങിനെ ബോർഡിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ഇതൊക്കെയും മെറ്റയുടെ ശക്തമായ നീക്കങ്ങളെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്.
ബിസിനസുകൾക്കും സർക്കാരുകൾക്കും ലാബുകൾക്കും എഐ മോഡലുകളെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്നതിനായി സ്കെയിൽ എഐ ഡാറ്റ ലേബൽ ചെയ്‌തു വരികയാണ്. അവിടേക്കാണ് മെറ്റ ഓഫറുമായി എത്തിയത്. അതുകൊണ്ടൊന്നും തീരുന്നില്ല, മെറ്റയുടെ റിക്രൂട്ട്മെന്റ് ശ്രമം ഓപ്പൺഎഐ സഹസ്ഥാപകയായ ഇല്യ സട്സ്കെവർ; ഗൂഗിളിന്റെ എതിരാളിയായ പെർപ്ലെക്‌സിറ്റി, ഹോട്ട് എഐ വീഡിയോ എന്നിവയെയും റഡാറിൽ വച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനറേറ്റീവ് എഐ മത്സരത്തിൽ മെറ്റ എതിരാളികളേക്കാൾ വളരെ പിന്നിലാണെന്ന ആശങ്ക സക്കർബർഗ് സ്വയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ തിരക്കിട്ടുള്ള നീക്കങ്ങൾ. അതിനാൽ തന്നെ സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ ടീമിനെ വികസിപ്പിക്കുകയാണ് നിലവിൽ മെറ്റ ചെയ്‌തുകൊണ്ടിരിക്കുന്നത്.
ഇത്രയും ഭീമമായ തുക ഗുണം ചെയ്യുമോ?
എഐ മേഖലയിലെ നിക്ഷേപങ്ങളിൽ കൈമെയ് മറന്നാണ് സക്കർബർഗ് പണം വാരി എറിയുന്നത്. എന്നാൽ ഇവയൊക്കെ അതിന് അനുസരിച്ചുള്ള മൂല്യം നേടി തരുമോ എന്നാണ് പലരുടെയും സംശയം. നിലവിൽ മെറ്റയുടെ ഓഹരി വില പുതിയ ഉയരത്തിലെത്തുമ്പോൾ, കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യം 2 ട്രില്യൺ ഡോളറിനടുത്തെത്തി. എങ്കിലും ചില നിക്ഷേപകർ കടുത്ത ആശങ്കയിലാണ്.
മെറ്റാ അതിന്റെ പണമൊഴുക്കും കരുതൽ ധനവും എത്രത്തോളം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് സ്ഥാപന നിക്ഷേപകർക്ക് ആശങ്കയുണ്ട്. അതിൽ പ്രധാനമാണ് ഇത്തരം റിക്രൂട്ട്മെന്റ് ചിലവുകൾ എന്ന് നമുക്ക് കാണാം. എഐ രംഗത്തേക്ക് കൂടുതൽ പ്രതിഭകളെ നിയമിക്കുന്നത് ദീർഘകാല നിക്ഷേപമാണ്, മെറ്റയുടെ ലാഭക്ഷമതയെ ഇത് ഒരിക്കലും ബാധിക്കില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ഇതിലെ യാഥാർഥ്യം വരും നാളുകളിൽ കണ്ടറിയാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications