ഇനി ഡോക്‌ടർമാർ എന്തിന്? നാലിരട്ടിയിൽ അധികം ശേഷിയോടെ എഐ രോഗം കണ്ടെത്തിയെന്ന് മൈക്രോസോഫ്റ്റ്!!
നമ്മുടെ നാട്ടിലെ സകല മേഖലകളിലും എഐ പിടിമുറുക്കുകയാണ് ഇപ്പോൾ. അടുത്തകാലത്തായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളും അത് തന്നെയാണ് എടുത്തുപറയുന്നത്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത തരത്തിലുള്ള പല കാര്യങ്ങളിലും എഐ സൂക്ഷ്‌മതയോടെ പെരുമാറുന്നതും അതിലൂടെ ഫലങ്ങൾ ഉണ്ടാക്കുന്നതും നിലവിൽ തുടർക്കഥയാണ്. അത്തരത്തിൽ മെഡിക്കൽ രംഗത്തും എഐ കടന്നുകയറുകയാണ്.
ഇപ്പോഴിതാ അതിനെ സാധൂകരിക്കുന്ന പുതിയ വാർത്തകളാണ് മൈക്രോസോഫ്റ്റ് പുറത്തുവിടുന്നത്. രോഗികളുടെ രോഗ നിർണ്ണയം സുഗമമാക്കാനും ആരോഗ്യ പരിപാലന ചെലവുകൾ കുറയ്ക്കാനും കഴിയുന്ന ശക്തമായ ഒരു എഐ ഉപകരണം നിർമ്മിക്കാൻ സഹായിക്കുന്നതിനായി ടെക് ഭീമൻ നിരവധി ഗവേഷകരെ ഒരുമിച്ച് നിർത്തി പദ്ധതി നടപ്പിലാക്കുകയാണ്.

മെഡിക്കൽ സൂപ്പർ ഇന്റലിജൻസിലേക്കുള്ള ഒരു യഥാർത്ഥ ചുവടുവയ്പ്പ് എന്നാണ് കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന്റെ സിഇഒ പറയുന്നത്. തങ്ങളുടെ ശക്തമായ പുതിയ എഐ ഉപകരണത്തിന് മനുഷ്യ ഡോക്‌ടർമാരുടെ ഒരു പാനലിനേക്കാൾ നാലിരട്ടി കൃത്യമായും വളരെ കുറഞ്ഞ ചെലവിലും രോഗം നിർണ്ണയിക്കാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
ഒരു മനുഷ്യ ഡോക്‌ടർ സാധാരണയായി ചെയ്യുന്ന ജോലിയെ അനുകരിച്ചുകൊണ്ട്, അസുഖബാധിതനായ ഒരു രോഗിയെ കൃത്യമായി നിർണയിക്കാൻ ഈ ഉപകരണത്തിന് കഴിയുമോ എന്ന് ഇതിലൂടെ പരീക്ഷിക്കുകയായിരുന്നു. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ നിന്ന് ശേഖരിച്ച 304 കേസ് പഠനങ്ങൾ ഉപയോഗിച്ചാണ് മൈക്രോസോഫ്റ്റ് ടീം ഈ പരിശോധന പൂർത്തിയാക്കിയത്.
തുടർന്ന് മൈക്രോസോഫ്റ്റിന്റെ ഗവേഷകർ ഡയഗ്നോസ്‌റ്റിക് ഓർക്കസ്ട്രേറ്റർ എന്നൊരു സിസ്‌റ്റം നിർമ്മിച്ചു, അത് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി, ക്‌ളൗടെ, മെറ്റയുടെ ലാമ, ഗ്രോക്ക് എന്നിവയുൾപ്പെടെ നിരവധി മുൻനിര എഐ മോഡലുകൾക്ക് വെല്ലുവിളിയായാണ് അവതരിപ്പികുന്നത്. ഇതിലൂടെ മനുഷ്യരേക്കാൾ കൃത്യതയോടെ പല കാര്യങ്ങളും ചെയ്യാൻ കഴിയും.
അവരുടെ പരീക്ഷണത്തിൽ, ഈ എഐ സംവിധാനം മനുഷ്യ ഡോക്‌ടർമാരെക്കാൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഡോക്‌ടർമാരുടെ 20 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനം കൃത്യത കൈവരിക്കാൻ അവർക്ക് കഴിഞ്ഞു. വിലകുറഞ്ഞ പരിശോധനകളും നടപടിക്രമങ്ങളും തിരഞ്ഞെടുത്തുകൊണ്ട് ചെലവ് 20 ശതമാനം കുറയ്ക്കാനും ഇതിൽ സാധിച്ചു.
ടെക് വ്യവസായത്തിലെ മികച്ച എഐ വൈദഗ്ധ്യത്തിനായുള്ള പോരാട്ടം തീവ്രമാകുന്നതിന്റെ മറ്റൊരു സൂചനയാണിത്. മറ്റ് കമ്പനികളിൽ നിന്ന് പോലും ഇതിനായി മൈക്രോസോഫ്റ്റ് ആളുകളെ എത്തിക്കുന്നുണ്ട്. നിലവിൽ ആഗോള തലത്തിൽ പലയിടത്തും മെഡിക്കൽ രംഗത്ത് എഐ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അത് ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഈ സാങ്കേതികവിദ്യ വാണിജ്യവൽക്കരിക്കാൻ ശ്രമിക്കുമോ എന്ന് മൈക്രോസോഫ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല എങ്കിലും ഉപഭോക്താക്കൾക്ക് രോഗങ്ങൾ നിർണയിക്കാൻ സഹായിക്കുന്നതിന് കമ്പനിക്ക് ഇത് ബിംഗുമായി സംയോജിപ്പിക്കാൻ കഴിയുമെന്ന സൂചനയാണ് അവരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.












Click it and Unblock the Notifications