Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ധാതുഖനനം എഐയുടെ സഹായത്തോടെ; നിർണായക നീക്കവുമായി രാജസ്ഥാൻ, എങ്ങനെ ഗുണകരമാവും?

ഖനന മേഖലയിൽ നിർണായകമായ ഒരു ചുവടുവെപ്പ് നടത്താൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ധാതുക്കൾ കണ്ടെത്താനുള്ള പദ്ധതിക്കാണ് സംസ്ഥാനം തുടക്കം കുറിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ ഖനന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ തീരുമാനത്തിന്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

എഐ ഉപയോഗിച്ച് ധാതുക്കൾ കണ്ടെത്തുന്നത് നേട്ടമാവും

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഖനനം നടത്തുന്നത് രാജ്യത്തിന് പുതിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ധാതുക്കൾ കണ്ടെത്തുന്നത് ഈ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സഹായിക്കും. നിലവിലെ പരിമിതികൾ മറികടന്നുകൊണ്ട് ഖനനം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

miningsnew

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ധാതുക്കളുടെ സാന്നിധ്യം കൃത്യമായി മനസിലാക്കാൻ സാധിക്കും. ഈ പദ്ധതിയുടെ ഭാഗമായി രാജസ്ഥാൻ സർക്കാർ ഒരു പ്രത്യേക പോർട്ടൽ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഖനനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിശദാംശങ്ങളും ഈ പോർട്ടലിൽ ലഭ്യമാകും.

45 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഭിൽവാര, പുർ, ബനേഡ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടെ ധാതുക്കളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്താൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തുടർന്ന് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തേക്കും.

ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഖനനത്തിനുള്ള സമയം കുറയ്ക്കാനും കൂടുതൽ കൃത്യതയോടെ ധാതുക്കൾ കണ്ടെത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് ഖനന മേഖലയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിലെ അനാവശ്യ ചെലവുകൾ കുറയ്ക്കാനും കൂടുതൽ ലാഭകരമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും കരുതപ്പെടുന്നു.

"പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഖനനം നടത്തുന്നത് രാജ്യത്തിന് പുതിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇത് ധാതുക്കൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കും" രാജസ്ഥാൻ ഖനന മന്ത്രി പ്രമോദ് കുമാർ ഭയാൻ ഈ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. രാജസ്ഥാന്റെ ഈ പുതിയ സംരംഭം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും ഖനന മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+