നാനോ ബനാന ഗൂഗിൾ സെർച്ച് ആപ്പിലെ എഐ മോഡിലേക്ക്; ഇനി അഡ്വാൻസ്‌ഡ് ഇമേജ് എഡിറ്റിംഗ് ടൂൾ എളുപ്പം
അടുത്തകാലത്തായി ട്രെൻഡിങ് ആയി നിൽക്കുന്ന ഒരു ഐറ്റമാണ് ജെമിനി ഫോട്ടോ എഡിറ്റിങ് സംവിധാനം. പലരും റെട്രോ ലുക്കുകൾ മുതൽ മോഡേൺ ലുക്കുകൾ വരെ എല്ലാവരും പരീക്ഷിച്ചു തുടങ്ങിയത് ഇതിലൂടെയാണ്. വളരെ വേഗത്തിൽ നിങ്ങളുടെ പ്രോംപ്റ്റ് അനുസരിച്ച് കൃത്യമായ ഇമേജുകൾ നൽകി വന്ന ഈ സംവിധാനത്തെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. പരീക്ഷിക്കാത്തവരും വളരെ കുറവായിരിക്കും.
ഇപ്പോൾ, ഗൂഗിൾ സെർച്ച് ആപ്ലിക്കേഷനിൽ AI മോഡിൽ നാനോ ബനാന എഐ എഡിറ്റിംഗ് ഫീച്ചർ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്. ഗൂഗിൾ നാനോ ബനാന എഐ ടൂളിന് ഒന്നിലധികം ശൈലികളിൽ ഫോട്ടോകൾ സൃഷ്‌ടിക്കാൻ കഴിയും. സെർച്ചിൽ, ഉപയോക്താക്കൾക്ക് ലെൻസ് ഉപയോഗിച്ച് ഒരു ഫോട്ടോ എടുക്കാം (അല്ലെങ്കിൽ ഗാലറിയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം) ശേഷം എഐയുടെ സഹായത്തോടെ ചിത്രം തൽക്ഷണം മാറ്റി എടുക്കാം.

ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിലാണ് ജെമിനി എഐ ആപ്പിൽ ഗൂഗിൾ അഡ്വാൻസ്ഡ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ ജെമിനി 2.5 ഫ്ലാഷ് നാനോ ലാർജ് ലാംഗ്വേജ് മോഡൽ അവതരിപ്പിച്ചത്. എന്നാൽ അതിന്റെ കോഡ് നാമം നാനോ ബനാന എന്നാണ്. ഇത് വിപണിയിൽ എത്തിയതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കിടയിൽ തൽക്ഷണം ഹിറ്റായിരുന്നു.
ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, റീഇമാജിൻ സവിശേഷത ഉപയോഗിച്ച് ആളുകൾക്ക് ഫോട്ടോകൾ ഉപയോഗിച്ച് പങ്കിടാൻ ഇതിലൂടെ കഴിയും. ഏത് സാധാരണ ഫോട്ടോയെയും രസകരവും ആകർഷകവുമായ ഒരു കലാസൃഷ്‌ടിയാക്കി മാറ്റാനും ഇതിന് കഴിയും. മാത്രമല്ല ചില പ്രത്യേക തീം നിരവധി ആഴ്‌ചകളായി ട്രെൻഡിംഗിലായിരുന്നു.
ഗൂഗിൾ സെർച്ച് ആപ്പിന് പുറമേ, കമ്പനി നാനോ ബനാന ഉപയോഗിച്ച് നോട്ട്ബുക്ക് എൽഎം അപ്ഡേറ്റ് ചെയ്‌തിട്ടുണ്ട്. വീഡിയോ ഓവർവ്യൂസ് ഓപ്ഷനിൽ ഇത് ലഭ്യമാകും. വാട്ടർ കളർ, ആനിമേഷൻ തുടങ്ങിയ ആറ് പുതിയ ഓവർവ്യൂ ശൈലികൾ ഇത് വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താവിന്റെ ഉറവിടങ്ങളെ അടിസ്ഥാനമാക്കി സന്ദർഭോചിതമായ ചിത്രീകരണങ്ങൾ സൃഷ്‌ടിക്കാനും ബ്രീഫ് എന്ന പുതിയ ഫോർമാറ്റിന് ശക്തി പകരാനും ഇതിന് കഴിയും.
വരും ആഴ്‌ചകളിൽ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ നാനോ ബനാന ഉടൻ ലഭ്യമാകുമെന്ന് ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ദീപാവലി ഉത്സവ സീസൺ ആരംഭിച്ചതോടെ, ആളുകൾ പതിവ് വസ്ത്രത്തോടുകൂടിയ ഫോട്ടോയെ 1960കളിലെയും 1970കളിലെയും പരമ്പരാഗതവും റെട്രോ ലുക്കുകളാക്കി മാറ്റാനുള്ള ഓപ്‌ഷൻ ഇനി കൂടുതൽ എളുപ്പമാവും.












Click it and Unblock the Notifications