'ബുദ്ധിശാലികൾക്കും കഠിനാധ്വാനികൾക്കും ലോകം അവസാനിക്കില്ല'; എഐ മാറ്റത്തിൽ നാരായണ മൂർത്തി
ആഗോള തലത്തിൽ എഐയുടെ സ്വാധീനം ശക്തമാവുകയാണ്. സകല മേഖലകളിലും എഐ കരുത്താർജിക്കുമ്പോൾ പലവിധത്തിലുള്ള ആശങ്കകളും ഉയരുന്നുണ്ട്. അതിൽ പ്രധാനമാണ് സുരക്ഷാ പ്രശ്‌നങ്ങളും തൊഴിൽ നഷ്‌ടങ്ങളും. പലരും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുമ്പോഴും ചിലർ അതിനോട് അനുകൂലമായും പ്രതികരിക്കുന്നുണ്ട്. അത്തരത്തിൽ ഒരു സുപ്രധാന അഭിപ്രായ പ്രകടനം വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്.
ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തി ഇക്കാര്യത്തിൽ യുവ ജനങ്ങളോടാണ് സംവദിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) ഭയപ്പെടേണ്ട എന്നാണ് അദ്ദേഹം പറയുന്നത്. എഐ തൊഴിൽ മേഖലയെ മാറ്റിമറിക്കുമെങ്കിലും, ഇത് പുതിയ അവസരങ്ങൾ സൃഷ്‌ടിക്കും. ദീർഘനേരത്തെ ജോലിസമയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻ പരാമർശങ്ങൾക്ക് ശേഷം, എഐയുടെ വളർച്ചയോട് അടുത്ത തലമുറ എങ്ങനെ പ്രതികരിക്കണം എന്നതിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്.

എഐയെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് നാരായണ മൂർത്തി പറഞ്ഞു. അത് ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുന്നതിനാണ് മുൻഗണന. ഭീഷണിയല്ല, കഴിവുകൾ മെച്ചപ്പെടുത്തുന്ന ഉപകരണം മാത്രമാണിതെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിൽ എഐ മേഖലയിൽ പ്രവർത്തിക്കുന്ന പല വമ്പൻമാരുടെയും അഭിപ്രായങ്ങൾക്ക് വിപരീതമാണ് ഇത്.
'യുവാക്കൾ ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഈ സാങ്കേതികവിദ്യകൾ സഹായകരമായ രീതിയിൽ ഉപയോഗിച്ച് അതിൽ അഗ്രഗണ്യൻമാരാവുകയാണ് വേണ്ടത്. സ്വന്തം നേട്ടങ്ങൾക്കായി ഈ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാമെന്ന് വേഗത്തിൽ പഠിക്കുക, ബുദ്ധിപരമായ കഠിനാധ്വാനത്തിലൂടെയും പുതിയ ആശയങ്ങൾ വേഗത്തിൽ പഠിച്ചും അച്ചടക്കത്തിലൂടെയും മുന്നോട്ട് പോകുക. അതിനാൽ, ബുദ്ധിശാലികൾക്കും കഠിനാധ്വാനം ചെയ്യുന്നവർക്കും ലോകം അവസാനിക്കില്ല' അദ്ദേഹം പറഞ്ഞു.
എഐ ജോലികൾ ഇല്ലാതാക്കുകയല്ല, മറിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ചെയ്യുക എന്നാണ് നാരായണ മൂർത്തി വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ മനസിലാക്കി തങ്ങളുടെ തൊഴിൽ മേഖലയിൽ പ്രാവർത്തികമാക്കുന്നവർക്ക് നേട്ടമുണ്ടാകും.ഓരോ സാങ്കേതിക മാറ്റവും ചില ജോലികളെ മാറ്റിയെഴുതിയെങ്കിലും പുതിയവ സൃഷ്‌ടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
എല്ലാ മേഖലകളിലെയും വിദ്യാർത്ഥികളും തൊഴിലാളികളും അടിസ്ഥാന എഐ സാക്ഷരത നേടണമെന്ന് നാരായണ മൂർത്തി ഉപദേശിച്ചു. അച്ചടക്കം, കഠിനാധ്വാനം, നിരന്തര പഠനം, ശക്തമായ തൊഴിൽ സംസ്‌കാരം എന്നിവ ദീർഘകാല വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ലോകത്തിൽ എല്ലായിടത്തും എഐ മൂലമുള്ള ജോലികൾ നഷ്‌ടത്തെ കുറിച്ച് ചർച്ചകൾ നടക്കുമ്പോഴാണ് നാരായണ മൂർത്തി വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications