കളംമാറ്റി ചവുട്ടി നെറ്റ്ഫ്ലിക്‌സ്; ആദ്യമായി ഷോയിൽ എഐ ഉപയോഗിച്ച് ചരിത്രം കുറിച്ചു, ഇനി എല്ലാം മാറുമോ?
വീഡിയോ സ്‌ട്രീമിംഗ് മേഖലയിൽ ചരിത്രം കുറിച്ച് നെറ്റ്ഫ്ലിക്‌സ്. തങ്ങളുടെ ഷോയിൽ ആദ്യമായി എഐ ഉപയോഗിച്ചതോടെയാണ് സ്‌ട്രീമിംഗ് ഭീമൻമാർ ചുവടുമാറ്റം നടത്തിയത്. പ്രോഗ്രാമുകൾ കൂടുതൽ ബജറ്റ് ലക്ഷ്യങ്ങൾ നിറവേറ്റാനും മികച്ച നിലവാരമുള്ളതുമാക്കാനും ലക്ഷ്യമിടുമെന്ന കമ്പനി സിഇഒയുടെ വാക്കുകൾക്ക് പിന്നാലെയാണ് നെറ്റ്ഫ്ലിക്‌സ് നീക്കം.
ജനറേറ്റീവ് എഐ ഫൂട്ടേജ് ഉപയോഗിച്ച് നിർമ്മിച്ച ആദ്യ അർജന്റീനിയൻ സയൻസ് ഫിക്ഷൻ പരമ്പരയാണ് എൽ എറ്റെർനൗട്ട (ദി എറ്റെർനൗട്ട്) എന്ന് നെറ്റ്ഫ്ലിക്‌സിന്റെ സഹ-ചീഫ് എക്‌സിക്യൂട്ടീവ് ആയ ടെഡ് സരണ്ടോസ് അറിയിച്ചു. ഭാവിയിൽ വിപ്ലവാത്മക മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന സംഭവ വികാസം കൂടിയാണ് ഇതെന്ന് പലരും നിരീക്ഷിക്കുന്നു.

'സിനിമകളും പരമ്പരകളും വിലകുറഞ്ഞതാക്കാൻ മാത്രമല്ല, മികച്ചതാക്കാൻ സൃഷ്‌ടാക്കളെ സഹായിക്കുന്നതിനുള്ള അവിശ്വസനീയമായ അവസരമാണ് എഐ പ്രതിനിധീകരിക്കുന്നതെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്' നെറ്റ്ഫ്ലിക്‌സ് അതിന്റെ രണ്ടാം പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് ശേഷം കഴിഞ്ഞ ദിവസം ടെഡ് പറഞ്ഞു.
പെട്ടെന്നുണ്ടാവുന്ന കനത്ത മഞ്ഞുവീഴ്‌ചയെ അതിജീവിച്ചവരെ കുറിച്ചുള്ള ഈ പരമ്പരയിൽ, ബ്യൂണസ് ഐറിസിൽ ഒരു കെട്ടിടം തകർന്നുവീഴുന്നത് കാണിക്കാനായി നെറ്റ്ഫ്ലിക്‌സും വിഷ്വൽ ഇഫക്റ്റ്സ് ആർട്ടിസ്‌റ്റുകളും എഐ ഉപയോഗിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. എഐ ടൂളുകൾ ഉപയോഗിച്ച് വളരെ വേഗത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ടെഡ് പറയുന്നത്.
ഒരു വലിയ ബജറ്റ് നിർമ്മാണത്തിന് സാധാരണയുള്ളതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ സീരീസിന് ഫണ്ട് നൽകാൻ എഐ ടൂളുകളുടെ ഉപയോഗം നെറ്റ്ഫ്ലിക്‌സിനെ അനുവദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എഐയെ കൂടാതെ സ്പെഷ്യൽ ഇഫക്റ്റുകളുടെ ചെലവ് ആ ബജറ്റിൽ ഒരു ഷോയ്ക്ക് പ്രായോഗികമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മെയ് മാസത്തിൽ, സംഭാഷണ ശൈലികൾ ഉപയോഗിച്ച് ഷോകളോ സിനിമകളോ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ എഐ പവർഡ് സെർച്ച് സവിശേഷത മൊബൈലിൽ നെറ്റ്ഫ്ലിക്‌സ് അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് പുതിയ എഐ പരീക്ഷണം കൂടി നെറ്റ്ഫ്ലിക്‌സ് നടത്തുന്നത്.
വിനോദ വ്യവസായത്തിൽ, പ്രത്യേകിച്ച് നിർമ്മാണം, സ്പെഷ്യൽ ഇഫക്റ്റ്സ് വ്യവസായം തുടങ്ങിയ മേഖലകളിൽ, ജനറേറ്റീവ് എഐയുടെ ഉപയോഗം തൊഴിൽ വെട്ടിക്കുറവിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഇതിൽ പല തരത്തിലുള്ള ചർച്ചകൾ നടക്കുകയും പല കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഈ സംഭവികാസം.
2023ൽ, ഹോളിവുഡ് അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സമരങ്ങളിൽ എഐ ഒരു പ്രധാന വിഷയമായി എടുത്തുപറഞ്ഞിരുന്നു. ഇതിൽ പുതിയ സാങ്കേതികവിദ്യ തൊഴിലാളികളെ മാറ്റിസ്ഥാപിക്കാൻ ഉപയോഗിക്കുന്നതിനുപകരം അവരുടെ നിയന്ത്രണത്തിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications