ഇനി വെള്ളവും കൽക്കരിയും ഒന്നും വേണ്ട; വൈദ്യുതിയ്ക്കായി പുത്തൻ സോളാർ സെല്ലുകൾ വരുന്നു, എഐ സഹായത്തോടെ!
ലോകമെമ്പാടുമുള്ള ഇടങ്ങളിലെ വൈദ്യുതി ആവശ്യകത അഭൂതപൂർവമായ വേഗതയിൽ കുതിച്ചുയരുകയാണ്. എന്നാൽ അതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കൽക്കരി പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചും, ഡാമുകൾ പണിതും ഇനിയുള്ള കാലം വൈദ്യുതി ഉത്പാദനം സാധ്യമാവുകയില്ല.
അങ്ങനെ വരുമ്പോൾ അത് സുസ്ഥിരമായി നിറവേറ്റുന്നത് പുനരുപയോഗ ഊർജ്ജ സാധ്യതകൾ ഉപയോഗിച്ചാണ്. അതിൽ പ്രധാനമാണ് സൗരോർജ്ജം. ഇപ്പോഴിതാ മെഷീൻ ലേണിംഗിലൂടെ മെച്ചപ്പെടുത്തിയ ശക്തമായ കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച്, സോളാർ സെല്ലുകൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നതും എന്നാൽ അസ്ഥിരവുമായ വസ്‌തുക്കളിൽ ഒന്നായ ഹാലൈഡ് പെറോവ്‌സ്‌കൈറ്റുകളെ മനസിലാക്കിയിരിക്കുകയാണ് ഗവേഷകർ.

ഈ വിഷയത്തിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയതായി സ്വീഡനിലെ ചാൽമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് അറിയിച്ചത്. അസാധാരണ കാര്യക്ഷമതയോടെ പ്രകാശം ആഗിരണം ചെയ്യാനും പുറത്തുവിടാനുമുള്ള കഴിവ് കാരണം, കുറഞ്ഞ വിലയുള്ളതും ഭാരം കുറഞ്ഞതും വഴക്കമുള്ളതുമായ സോളാർ സെല്ലുകൾക്കും എൽഇഡി ബൾബുകൾ പോലുള്ള ഉപകരണങ്ങൾക്കും ഹാലൈഡ് പെറോവ്‌സ്‌കൈറ്റുകൾ നല്ല ബദലാണ്.
എന്നാൽ അവയുടെ അസ്ഥിരത വ്യാപകമായ ഉപയോഗത്തെ ബാധിക്കുന്ന വിഷയമാണ്. എന്നാൽ പുതിയ കണ്ടെത്തൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. സ്‌മാർട്ട്‌ഫോണുകൾ മുതൽ മാനം മുട്ടെ ഉയരമുള്ള കെട്ടിടങ്ങൾ വരെ മൂടാൻ തക്കവിധം നേർത്തതും വഴക്കമുള്ളതുമായ, കൂടുതൽ ഈടുനിൽക്കുന്നതും ഉയർന്ന കാര്യക്ഷമതയുള്ളതുമായ സോളാർ സെല്ലുകളുടെ വികസനത്തിന് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അതിലുപരി എഐയുടെ അനന്ത സാധ്യതകൾ കൂടിയാണ് ഈ പഠനം അടയാളപ്പെടുത്തുന്നത് എന്നത് പ്രത്യേകം എടുത്തുപറയണം. ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന പ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ ഗവേഷകരെ പ്രാപ്‌തരാക്കുന്നതിലൂടെ, കൃത്രിമബുദ്ധി മെറ്റീരിയൽ സയൻസിനെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പറയുന്നത് അനുസരിച്ച് ആഗോള ഊർജ്ജ ഉപഭോഗത്തിൽ വൈദ്യുതിയുടെ പങ്ക് അടുത്ത 25 വർഷത്തിനുള്ളിൽ 50 ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇന്നത്തെ 20 ശതമാനത്തിൽ നിന്ന് ഇത് രണ്ടര ഇരട്ടിയായി വർധിക്കും എന്നർത്ഥം. ഈ സാഹചര്യത്തിൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജ്ജ പരിവർത്തന രീതികൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കൂടി മേൽപറഞ്ഞ കണ്ടുപിടിത്തം വ്യക്തമാക്കുന്നു.
പ്രധാനമായും വാഹന വ്യവസായ രംഗത്ത് ഉൾപ്പെടെ വൈദ്യുതിയുടെ ഉപഭോഗം കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് മാറി ഇപ്പോൾ വളരെയധികം എണ്ണം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ അവയ്ക്ക് ആവശ്യമായ രീതിയിൽ കൂടി വൈദ്യുതി മേഖല സ്വയംപര്യാപ്‌ത കൈവരിക്കേണ്ടതുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications