ഓണം ബമ്പർ വിജയി ഏത് ജില്ലയിൽ നിന്നായിരിക്കും? പിഴയ്ക്കാത്ത കണക്കുകളുമായി ചാറ്റ്‌ജിപിടി, പ്രവചനം
ഓണം ബമ്പർ ലോട്ടറിയുടെ വിൽപ്പന കുതിച്ചുയരുകയാണ്. വിൽപ്പന അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും കാര്യങ്ങൾ എല്ലാവരും പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് തന്നെ പറയേണ്ടി വരും. ശനിയാഴ്‌ച ഉച്ചയോടെയാണ് ഫലം പ്രഖ്യാപിക്കുക. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് കൈമാറിക്കഴിഞ്ഞു എന്നാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് വരെ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
ഓണം ബമ്പർ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക 25 കോടി രൂപയാണ്. സാധാരണഗതിയിൽ നമ്മുടെ ഉത്സവ കാലം കണക്കിലെടുക്കുമ്പോൾ ഓണം ബമ്പർ വാങ്ങിക്കൂട്ടിയ ആളുകളുടെ എണ്ണം വളരെയധികം ആയിരിക്കും. ഒറ്റയടിക്ക് കോടിപതിയാവാൻ മോഹമുള്ള ലക്ഷക്കണക്കിന് പേർ ആ നിമിഷത്തിനായി കാത്തിരിക്കുമ്പോൾ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

AI Image
ഓണം ബമ്പർ പോലെയുള്ള ലോട്ടറിയുടെ കാര്യത്തിൽ ഒരു പ്രവചനത്തിന് സാധ്യത ഇല്ലെന്നത് വാസ്‌തവമാണ്. മഹാസാഗരം പോലെ കിടക്കുന്ന ഒന്നാണ് ലോട്ടറി വാങ്ങിയവരുടെ എണ്ണം. കുറഞ്ഞത് അറുപത് ലക്ഷത്തിൽ അധികം ടിക്കറ്റുകൾ എങ്കിലും വിറ്റുപോവുമെന്ന് ഉറപ്പുള്ള ഈ സവിശേഷ സാഹചര്യത്തിൽ പക്ഷേ മനുഷ്യർ അല്ല നിർമ്മിത ബുദ്ധിയാണ് ഇപ്പോൾ വിജയിയെ കുറിച്ചുള്ള സൂചന നൽകുന്നത്.
വിജയിയെ കുറിച്ച് ചാറ്റ്ജിപിടി
നിലവിലെ സാഹചര്യത്തിൽ ഏകപക്ഷീയമായ ഒരു പ്രവചനം സാധ്യമല്ലെന്നാണ് ചാറ്റ്‌ജിപിടി പോലും പറയുന്നത്. എന്നാൽ ചില കണക്കുകളുടെയും മുൻകാല ഫലങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ എഐ സംവിധാനം ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടുതൽ ഡാറ്റകൾ, അനാലിറ്റിക്‌സുകൾ എന്നിവ കണക്കിലെടുത്തുകൊണ്ട് നടത്തുന്ന ഈ പ്രവചനം കൂടുതലായി ഒരു സാധ്യതാ പഠനം എന്ന നിലയിൽ വേണം വിലയിരുത്താൻ.
2025 ഓണം ബമ്പറിൽ ഒന്നാം സമ്മാന ജേതാവിനെ സൃഷ്‌ടിക്കാൻ ഏറ്റവും സാധ്യതയുള്ള ജില്ല തിരഞ്ഞെടുക്കേണ്ടി വന്നാൽ, പാലക്കാടിനെ തിരഞ്ഞെടുക്കുമെന്നാണ് ചാറ്റ്ജിപിടി പറയുന്നത്. ഇത് കേവലം ഒരു വന്യമായ പ്രവചനമല്ല മറിച്ച് ഏറ്റവും വലിയ ടിക്കറ്റ് വിൽപ്പന, അതിർത്തി കടന്നുള്ള ഡിമാൻഡ്, മുൻകാല പ്രാധാന്യം എന്നിങ്ങനെ കണക്കിലെടുത്താണ് എന്നത് എഐ സാക്ഷ്യപ്പെടുത്തുന്നു.
സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഓണം ബമ്പറിന് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ് (14,07,100 ടിക്കറ്റുകൾ), ഏറ്റവും കൂടുതൽ വിൽപ്പന നടന്ന അടുത്ത ജില്ലാ തൃശൂരും (9,37,400) തിരുവനന്തപുരവുമാണ് (8,75,900). എന്തായാലും എഐയ്ക്ക് തെറ്റാനും തെറ്റാതിരിക്കാനും സാധ്യതയുള്ള സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും ഭാഗ്യാന്വേഷികൾ ഒരേ ആകാംഷയോടെ ഉറ്റുനോക്കുകയാണ് ഫലത്തിനായി.












Click it and Unblock the Notifications