ഓപ്പൺഎഐ സിഇഒ സ്ഥാനം പോലും സുരക്ഷിതമല്ല? എഐ അതും ഏറ്റെടുത്തേക്കാമെന്ന് പറഞ്ഞ് സാം ആൾട്ട്മാൻ
ന്യൂയോർക്ക്: തന്റെ സ്വന്തം പദവി പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റെടുക്കുന്ന ഭാവി വിദൂരമല്ലെന്ന് വ്യക്തമാക്കി ഓപ്പൺഐ സിഇഒ സാം ആൾട്ട്മാൻ. 'കോൺവെർസേഷൻസ് വിത്ത് ടൈലർ' പോഡ്‌കാസ്‌റ്റിൽ എഐ സിസ്‌റ്റം തന്നെ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിക്കുകയും, അത് സംഭവിച്ചാൽ തനിക്ക് അഭിമാനമുണ്ടാകുമെന്നും പറയുകയുമായിരുന്നു. ഇതോടെ വീണ്ടും എഐയുടെ സ്വാധീനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുകയാണ്.
'എഐ സിഇഒയെ നിയന്ത്രിക്കുന്ന ആദ്യത്തെ വലിയ കമ്പനി ഓപ്പൺഐ അല്ലെങ്കിൽ അത് എനിക്കൊരു നാണക്കേടാണ്' എന്നായിരുന്നു ആൾട്ട്മാൻ പറഞ്ഞത്. താൻ സഹസ്ഥാപകൻ ആയ കമ്പനി, എഐയുടെ അതിരുകൾ വികസിപ്പിക്കുന്നതിൽ മാതൃകയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനിയുടെ നടത്തിപ്പിൽ ഒരു യന്ത്രത്തിന് തന്നെ മറികടക്കാൻ എന്താണ് വേണ്ടതെന്ന് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും, അങ്ങനെയൊരു സാധ്യത പലരും കരുതുന്നത്ര ദൂരെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എഐക്ക് സമ്പൂർണ നിയന്ത്രണം കൈമാറുന്നതിനെക്കുറിച്ച് ആൾട്ട്മാൻ സൂചിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ഓപ്പൺഎഐക്ക് ശേഷമുള്ള തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്നും, തന്റെ പദ്ധതികൾ വളരെ ലളിതമാണെന്നും അദ്ദേഹം പറയുകയുണ്ടായി. വിരമിക്കലിന് ശേഷം കൃഷിയിൽ മുഴുകുമെന്ന സൂചനയാണ് സാം ആൾട്ട്മാൻ നൽകുന്നത്.
'എനിക്കൊരു കൃഷിയിടമുണ്ട്, ചില സമയങ്ങളിൽ ഞാൻ അവിടെയാണ് താമസിക്കാറ്, എനിക്കത് വളരെ ഇഷ്‌ടമാണ്' എന്നാണ് ആക്‌സൽ സ്പ്രിംഗർ സിഇഒ മാത്യൂസ് ഡിഫ്‌നറുമായുള്ള മുൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ചാറ്റ്ജിപിടിയുടെ അതിവേഗ വളർച്ചയ്ക്ക് മുൻപ്, താൻ കൂടുതൽ സമയം അവിടെയാണ് ചിലവഴിച്ചിരുന്നതെന്നും, പലപ്പോഴും ട്രാക്റ്റർ ഓടിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു എന്നും അദ്ദേഹം പറയുന്നു.
സാൻ ഫ്രാൻസിസ്കോയിലും നാപയിലും ഉള്ള വീടുകളും, ഹവായിലുള്ള 43 മില്യൺ ഡോളർ വിലമതിക്കുന്ന എസ്‌റ്റേറ്റും ഉൾപ്പെടെ നിരവധി സ്വത്തുക്കൾ ആൾട്ട്മാൻ വർഷങ്ങളായി കൈവശം വയ്ക്കുന്നുണ്ട്. എന്നിട്ടും തനിക്ക് കൂടുതൽ സംതൃപ്‌തി തരുന്നത് കൃഷിയും ഫാം ഹൗസും ഉൾപ്പെടുന്ന ജീവിതമാണെന്ന് സാം ആൾട്ട്മാൻ പറയുമ്പോൾ അത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
എഐ മൂലം തൊഴിൽ നഷ്‌ടം ഉണ്ടാവുമോ?
'ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിൽ ആളുകൾ ചെയ്യുന്ന ജോലികളിൽ 30 മുതൽ 40 ശതമാനം വരെ വളരെ വിദൂരമല്ലാത്ത ഭാവിയിൽ എഐയ്ക്ക് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അതിനർത്ഥം നമുക്ക് 40 ശതമാനം ജോലികൾ നഷ്‌ടപ്പെടുമെന്നല്ല. അതിനർത്ഥം ആളുകളുടെ ജോലികൾ മാറുന്നു എന്നാണ്. കൂടാതെ നിരവധി പുതിയ ജോലികൾ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും' എന്നായിരുന്നു ഇതിനെ കുറിച്ച് സാം ആൾട്ട്മാൻ പ്രതികരിച്ചത്.
അതായത് നിലവിലെ ജോലികളിൽ ചിലത് നഷ്‌ടമായാലും കൂടുതൽ മേഖലകൾ തുറക്കാൻ എഐക്ക് കഴിയുമെന്നാണ് അതിലൂടെ അർത്ഥമാക്കുന്നത്. എങ്കിലും സിഇഒ സ്ഥാനം വരെ എഐ ഏറ്റെടുക്കുമെന്ന ഓപ്പൺഎഐ സഹസ്ഥാപകന്റെ മുന്നറിയിപ്പ് ആളുകൾക്ക് ഇടയിൽ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. സമീപഭാവിയിൽ തന്നെ എഐ കുതിച്ചുചാട്ടം വെല്ലുവിളിയാവുമോ എന്നാണ് എല്ലാവരുടെയും ചോദ്യം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications