Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം എല്ലാരും കാണുന്നുണ്ട് പിള്ളേച്ചാ; ചാറ്റ്ജിപിടി തെറാപ്പി സെഷനുകൾ സ്വകാര്യമല്ലെന്ന് സാം ആൾട്ട്മാൻ!

എന്തിനും ഏതിനും എഐ ഉപയോഗിക്കുന്ന ആളുകളുടെ ശ്രദ്ധയ്ക്ക്. സ്വകാര്യതയെ കുറിച്ചുള്ള പുതിയൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓപ്പൺഎഐ സാം ആൾട്ട്മാൻ. പുതിയ ഇന്റർനെറ്റ് യുഗത്തിൽ, എഐയുടെ വളർച്ചയുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ തെറാപ്പിക്കും വൈകാരിക പിന്തുണയ്ക്കും വേണ്ടി ചാറ്റ്ജിപിടി അടക്കമുള്ള എഐ ചാറ്റ്ബോട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

സെൻസിറ്റീവ് സംഭാഷണങ്ങളുടെ കാര്യത്തിൽ ഉപയോക്തൃ ഡാറ്റ എങ്ങനെ രഹസ്യമായി സൂക്ഷിക്കാമെന്ന് ടെക് വ്യവസായം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന മുന്നറിയിപ്പ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകിയതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പലരും സ്വകാര്യ വിവരങ്ങൾ വരെ എഐയെ ചാറ്റ്ബോട്ടുകളുമായി പങ്കുവയ്ക്കുന്ന കാലത്താണ് സിഇഒ തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി രംഗത്ത് വന്നത്.

chatgptfoundertherapysession

അടുത്തിടെ നടന്ന ഒരു പോഡ്കാസ്‌റ്റ് നിലവിലെ നിയമവ്യവസ്ഥയുമായി എഐ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ആൾട്ട്മാനോട് ചോദ്യം ഉന്നയിച്ചിരുന്നു. സാങ്കേതികവിദ്യയ്ക്ക് നിലവിൽ നിയമപരമോ നയപരമോ ആയ ഒരു ചട്ടക്കൂട് ഇല്ലാത്തതിനാൽ, ഉപയോക്താക്കൾ ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾക്ക് നിയമപരമായ രഹസ്യാത്മകത പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം എടുത്തു പറയുകയായിരുന്നു.

കൂടുതൽ ആളുകൾ തെറാപ്പിക്കും മറ്റുമായി ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നുണ്ടെന്ന് സാം വ്യക്തമാക്കുന്നു. 'ചാറ്റ്ജിപിടിയോട് ആളുകൾ അവരുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു തെറാപ്പിസ്‌റ്റ്, ലൈഫ് കോച്ച് എന്ന നിലയിൽ ആളുകൾ ഇത് ഉപയോഗിക്കുന്നു - പ്രത്യേകിച്ച് ചെറുപ്പക്കാർ ഇത് ഉപയോഗിക്കുന്നു' അദ്ദേഹം പറയുന്നു.

'ഒരു തെറാപ്പിസ്‌റ്റുമായോ അഭിഭാഷകനോടോ ഡോക്‌ടറോടോ ആ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അതിന് നിയമപരമായ പ്രത്യേകാവകാശമുണ്ട്. ഡോക്‌ടർ-രോഗി രഹസ്യാത്മകതയുണ്ട്, നിയമപരമായ രഹസ്യാത്മകതയുണ്ട്, എന്തായാലും. നിങ്ങൾ ചാറ്റ്ജിപിടിയോട് സംസാരിക്കുമ്പോൾ അത്തരം അവകാശങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല' സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.

എഐയുമായുള്ള സംഭാഷണങ്ങളിലെ രഹസ്യാത്മകതയും സ്വകാര്യതയും എന്ന ആശയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആൾട്ട്മാൻ തന്നെ പറയുന്നു. 'നിങ്ങൾ നിങ്ങളുടെ ഏറ്റവും സെൻസിറ്റീവ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ പോകുകയും പിന്നീട് ഒരു കേസ് പോലുള്ള എന്തെങ്കിലും ഉണ്ടായാൽ, അത് ഹാജരാക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയും ചെയ്യും' അദ്ദേഹം കൂട്ടിച്ചേർത്തു.

സൗജന്യ ചാറ്റ്ജിപിടി ടയറിലെ ചാറ്റുകൾ 30 ദിവസത്തിനുള്ളിൽ ഇല്ലാതാക്കുമെന്ന് ഓപ്പൺഎഐ പറയുന്നു, എങ്കിലും ചിലപ്പോൾ നിയമപരവും സുരക്ഷാപരവുമായ കാരണങ്ങളാൽ അത് അവ സംഭരിക്കാൻ അവർ നിർബന്ധിതരാണ്. ഇത് പലപ്പോഴും സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കുകയും ചർച്ചകൾക്ക് കാരണമാവുകയും ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+