Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വർഷം മാത്രം ഒറാക്കിൾ പിരിച്ചുവിട്ടത് 21000 ജീവനക്കാരെ; എഐ വിപ്ലവത്തിൽ പിടഞ്ഞുവീണ് തൊഴിലാളികൾ

ന്യൂയോർക്ക്: ആഗോള തലത്തിൽ അഥവാ എഐ എല്ലാ മേഖലകളിലും പിടിമുറുക്കുകയാണ്. പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ എഐയുടെ വർധിച്ചു വരുന്ന സ്വാധീനം വളരെയധികം പ്രകടമാണ്. ഇതുണ്ടാക്കുന്ന തൊഴിൽ നഷ്‌ടം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഒരുഭാഗത്ത് സജീവമായി തന്നെ നടക്കുന്നുണ്ട്. അത് പലപ്പോഴും വലിയൊരു വിഭാഗം തൊഴിലാളികളുടെ തൊഴിൽ നഷ്‌ടത്തെ കുറിച്ച് ആശങ്ക ഉയർത്തുന്ന കാര്യവുമാണ്.

ഇപ്പോഴിതാ എഐ സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ അമേരിക്കൻ ടെക് ഭീമനായ ഒറാക്കിൾ 2026 സാമ്പത്തിക വർഷത്തിൽ ലോകമെമ്പാടുമായി ഏകദേശം 21,000 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. എഐ കേന്ദ്രീകൃത ബിസിനസ് തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി.

oralce

ഇതോടെ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 13 ശതമാനം കുറഞ്ഞ് കഴിഞ്ഞ വർഷത്തെ 1.62 ലക്ഷത്തിൽ നിന്ന് 2026 മെയ് 31-ലെ കണക്കുപ്രകാരം 1.41 ലക്ഷമായി. ഏറ്റവും ഖേദകരമായ വസ്‌തുത എന്തെന്നാൽ ഇതോടെ പിരിച്ചുവിടൽ അവസാനിക്കില്ലെന്നും വരും ദിവസങ്ങളിലും കൂടുതൽ തൊഴിലാളികളെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും കമ്പനി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ, കമ്പനിയുടെ വിവിധ പ്രവർത്തന മേഖലകളിൽ എഐ സാങ്കേതികവിദ്യ നടപ്പാക്കിയതിന്റെ ഫലമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവന്നതായും, ഭാവിയിലും സമാന നടപടികൾ തുടരാൻ സാധ്യതയുണ്ടെന്നും ഒറാക്കിൾ വ്യക്തമാക്കി. എന്നാൽ എഐ മാത്രമല്ല ജീവനക്കാരെ കുറയ്ക്കാനുള്ള കാരണം.

മാനേജ്മെന്റ് പുനഃസംഘടന, ഉൽപ്പന്നങ്ങളിലെ മാറ്റങ്ങൾ, ജീവനക്കാരുടെ പ്രകടനം, ബിസിനസ് തന്ത്രത്തിലെ മാറ്റങ്ങൾ, ഏറ്റെടുക്കലുകൾ എന്നിവയും ഈ തീരുമാനത്തിന് കാരണമായതായി കമ്പനി വിശദീകരിച്ചു. ഈ വർഷം മാർച്ചിൽ തന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഒറാക്കിൾ സൂചന നൽകിയിരുന്നു.

വൻ എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി നടത്തിയ വലിയ നിക്ഷേപങ്ങൾ കമ്പനിക്ക് സാമ്പത്തിക സമ്മർദം സൃഷ്‌ടിച്ചതോടെയാണ് ചെലവ് നിയന്ത്രണ നടപടികൾ ആരംഭിച്ചത്.
ചെയർമാൻ ലാറി എലിസന്റെ നേതൃത്വത്തിൽ ഒറാക്കിൾ ഇന്ന് ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയർ കമ്പനി മാത്രമല്ല. കൃത്രിമ ബുദ്ധിയിലും ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും മുൻനിര ശക്തിയാകാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇതിനായി ഓപ്പൺഎഐ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ എഐ ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള വമ്പൻ ഡാറ്റാ സെന്ററുകളാണ് ഒറാക്കിൾ നിർമ്മിക്കുന്നത്. ഇതോടെ ക്ലൗഡ് സേവന രംഗത്ത് നിലവിൽ ആധിപത്യം പുലർത്തുന്ന ആമസോണിനും മൈക്രോസോഫ്റ്റിനും നേരിട്ടുള്ള വെല്ലുവിളിയാണ് ഒറാക്കിൾ ഉയർത്തുന്നത്. 70 ബില്യൺ ഡോളറിന്റെ നിക്ഷേപം, 40 ബില്യൺ ഡോളർ കൂടി സമാഹരിക്കും

എന്നാൽ ആമസോണിനെയും മൈക്രോസോഫ്റ്റിനെയും അപേക്ഷിച്ച് വൻതോതിലുള്ള പണലഭ്യത ഒറാക്കിളിനില്ല. അതിനാൽ എഐ പദ്ധതികൾക്ക് ആവശ്യമായ നിക്ഷേപം കണ്ടെത്താൻ കമ്പനി കടമെടുക്കലിനെയും ഓഹരി വിൽപ്പനയെയും ആശ്രയിക്കുകയാണ്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിലും ഒറാക്കിൾ പിരിച്ചുവിടൽ നടത്താൻ നിർബന്ധിതരായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+