Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തടി ദൂരത്ത് നിന്ന് പോലും ഫോൺ കോൾ ചോർത്തും; എഐ ഭീഷണിയാവുമോ? ചർച്ചയായി പുതിയ കണ്ടുപിടിത്തം

ആഗോളതലത്തിൽ, നിർമ്മിത ബുദ്ധിയിലെ ഗവേഷണങ്ങൾ അതിവേഗം മുന്നേറുകയാണ്. കുറഞ്ഞ സമയം കൊണ്ട് എഐ ഉപയോഗിച്ച് നിർവഹിക്കാവുന്ന കാര്യങ്ങളിൽ ഓരോ രാജ്യവും അവർക്ക് പറ്റുന്ന രീതിയിൽ പഠനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ ബഹുദൂരം മുൻനിരയിലുള്ള അമേരിക്ക, ഒരു പുതിയ എഐ ടൂൾ വികസിപ്പിച്ചിരിക്കുകയാണ്. പത്ത് അടി ദൂരത്തുനിന്ന് മറ്റുള്ളവരുടെ ഫോൺ കോളുകൾ ഹാക്ക് ചെയ്യാൻ ഈ ടൂൾ സഹായിക്കുമെന്നാണ് വരുന്ന റിപ്പോർട്ട്.

പെൻസിൽവാനിയയിലെ ഗവേഷകരാണ് എഐയുടെ മറ്റൊരു സാധ്യത കണ്ടെത്തിയത്. ദൂരെ നിന്ന് പോലും ഫോൺ കോളുകൾ ശ്രവിക്കാൻ കഴിയുന്ന എഐ അധിഷ്ഠിത സംവിധാനമാണ് അവർ വികസിപ്പിച്ചത്. എന്നാൽ ഇത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു. 10 അടി അകലെ നിന്ന് റഡാറും ഫോൺ വൈബ്രേഷനുകളും ഉപയോഗിച്ച് കോളുകൾ ഹാക്ക് ചെയ്യാൻ കഴിയുന്ന ഒരു ഉപകരണം അവർ നിർമ്മിച്ചു. ഇത്രയൊക്കെ ആണെങ്കിലും ഇത് എഐ എത്രത്തോളം അപകടകരമാകാമെന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

artificialintelligencecall

വയർലെസ്, മൊബൈൽ നെറ്റ്‌വർക്കുകളിലെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ഒരു സമ്മേളനത്തിലാണ് ഗവേഷകർ ഇത് തെളിയിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റഡാർ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ഉപകരണത്തിൽ തൊടാതെ തന്നെ സ്വകാര്യ ഫോൺ സംഭാഷണങ്ങൾ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് അവർ വിശദീകരിച്ചു. "വയർലെസ്-ടാപ്പിംഗ്" എന്ന് പേരുള്ള ഒരു സിസ്‌റ്റം അവർ പരീക്ഷിച്ചു.

ഒരു സ്‌മാർട്ട്‌ഫോണിന്റെ ഇയർപീസിൽ നിന്ന് ഉത്ഭവിക്കുന്ന ചെറിയ വൈബ്രേഷനുകൾ അളക്കുന്നതിലൂടെ 10 അടി ദൂരത്തുനിന്ന് ഫോൺ സംഭാഷണങ്ങൾ ഭാഗികമായി റെക്കോർഡ് ചെയ്യാൻ കഴിയുമെന്ന് ഈ പരീക്ഷണം തെളിയിച്ചു. കോൾ-ടാപ്പിംഗ് സാങ്കേതികവിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, 10,000 വാക്കുകൾ വരെ ഉപയോഗിക്കുമ്പോൾ ഏകദേശം 60 ശതമാനം കൃത്യതയോടെ ട്രാൻസ്ക്രിപ്റ്റുകൾ പുനർനിർമ്മിക്കാൻ കഴിയുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

നമ്മൾ ഫോണിൽ സംസാരിക്കുമ്പോൾ, കോളർ വോയിസ് ഇയർപീസ് സ്‌പീക്കറിലൂടെ പുറത്തേക്ക് വരും. ഇത് ഫോണിന്റെ മുകൾഭാഗത്ത് ചെറിയ വൈബ്രേഷനുകൾ ഉണ്ടാക്കുന്നു. സാധാരണയായി ഈ വൈബ്രേഷനുകൾ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ ഈ പരീക്ഷണത്തിൽ, ഗവേഷകർ ഈ വൈബ്രേഷനുകൾ ഉപയോഗിച്ച് കോൾ മനസിലാക്കി എടുക്കുകയായിരുന്നു. മെഷീൻ ലേണിംഗ് ഉപയോഗിച്ചാൽ മുഴുവൻ സംഭാഷണങ്ങളും തിരിച്ചറിയാൻ കഴിയുമെന്നും കമ്പനി വെളിപ്പെടുത്തി.

ഇത് എഐ മേഖലയിലെ സുരക്ഷിത്വത്തെ കുറിച്ചുള്ള ചർച്ചകളിൽ വീണ്ടും ആശങ്ക വിതയ്ക്കുകയാണ്. നേരത്തെ തന്നെ എഐ മാനവരാശിക്ക് പല രീതിയിൽ വെല്ലുവിളികൾ സൃഷ്‌ടിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഗവേഷകരുടെ ഏറ്റവും പുതിയ കണ്ടുപിടിത്തം. ഭാവിയിൽ ഇതിലും വലിയ കണ്ടുപിടിത്തങ്ങൾക്കും സാധ്യതകൾ ഏറെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+