സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത് ഇങ്ങനെ; തമിഴ്‌നാട്ടിൽ എഐ രക്ഷിച്ചത് 5000ൽ അധികം ആനകളുടെ ജീവൻ!!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഒരുവിധം എല്ലാം മേഖലകളിലും സ്വാധീനം പ്രകടമാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കാൻ മാത്രമല്ല, ജീവൻ രക്ഷിക്കാനും കൃത്രിമബുദ്ധി നമ്മെ സഹായിക്കുന്നു. കാലക്രമേണ എഐയുടെ വ്യാപ്‌തി വളരെ വിശാലമായി മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് ഇപ്പോഴത്തേത്.
എഐയുടെ സഹായത്തോടെ ആനകളുടെ ജീവൻ രക്ഷിക്കുമ്പോൾ
തമിഴ്‌നാട്ടിലെ വനപ്രദേശങ്ങളിലൂടെയുള്ള റെയിൽവേ ട്രാക്കുകളിൽ ആനകളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എഐയുടെ വിജയമാണിത്. കഴിഞ്ഞ 17 മാസത്തിനിടെ 1278 തവണ 5260 ആനകളെ സുരക്ഷിതമായി കടത്തിവിട്ടതിന് പിന്നിൽ കൃത്രിമബുദ്ധിയുടെ സഹായമുണ്ടെന്ന് വനം, റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

എഐ എങ്ങനെ?
കൃത്രിമബുദ്ധിയും അതിനൊപ്പമുള്ള കൃത്യമായ മനുഷ്യ മേൽനോട്ടവും റെയിൽവേ ട്രാക്കുകളിലെ ആന അപകടങ്ങൾ തടയാൻ സഹായിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം രാജ്യത്തുടനീളം ട്രെയിൻ അപകടങ്ങളിൽ ഏകദേശം 200 ആനകൾ മരിച്ചു. ഇത് തടയാനായി പല വഴികൾ സർക്കാർ സംവിധാനങ്ങൾ തേടുകയും അതിനായി നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്.
റെയിൽവേ ട്രാക്കുകളിൽ എഐ അധിഷ്ഠിത സംവിധാനങ്ങൾ സ്ഥാപിച്ച് മൃഗങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ റെയിൽവേയും വനംവകുപ്പ് ഉദ്യോഗസ്ഥരും നേരത്തെ ആരംഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്കുള്ള കൊടലു വാരിയർ റൂട്ടിലാണ് ഈ ശ്രമം ആദ്യമായ് നടത്തിയത്. ഈ മേഖലയിലെ ദൗത്യം വിജയിച്ചു, കൃത്രിമബുദ്ധി കാരണം നിരവധി ആനകളെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിവരം.
കൺട്രോൾ റൂമിലേക്ക് തത്സമയ വിവരം
എഐ വരുന്നതിന് മുമ്പ്, ഈ പ്രദേശങ്ങളിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ അത് വിജയിച്ചില്ല. കൂടാതെ വനമേഖലയിൽ ട്രെയിനുകൾ വരുമ്പോൾ ആനകൾ ട്രാക്ക് മുറിച്ചുകടക്കുക ആണെങ്കിൽ ശബ്‌ദം ഉണ്ടാക്കാൻ തീരുമാനിച്ചെങ്കിലും അതും വലിയ ഫലം നൽകിയില്ല. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം സ്ഥാപിച്ചതിനുശേഷം, മൃഗങ്ങളുടെ ചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നു.
വ്യത്യസ്‌ത വഴികളിലൂടെ മൃഗങ്ങൾക്ക് റെയിൽവേ ട്രാക്കുകൾ കടക്കാൻ അനുവദിക്കുന്നതിനായി അണ്ടർപാസ് ടണലുകൾ സ്ഥാപിക്കുന്നു, ആനകളുടെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി എഐ അധിഷ്ഠിത ക്യാമറകളും സ്ഥാപിച്ചു. അവയെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുകയും കൃത്യ സമയത്ത് ലോക്കോ പൈലറ്റുമാർക്ക് അലേർട്ടുകൾ അയയ്ക്കുകയും ചെയ്യുന്നു, അതുവഴി ട്രെയിനിന്റെ വേഗത കുറയ്ക്കുകയും അപകടങ്ങൾ തടയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി.
എഐ ഉപയോഗിച്ചുള്ള രീതി ഫലപ്രദം
മേഖലയിൽ എഐ ഉപയോഗിച്ചുള്ള നിയന്ത്രം കർശനമാക്കിയതോടെ ആനകൾക്ക് സംഭവിക്കുന്ന അപകടങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതോടെ രീതി കൂടുതൽ ഫലപ്രദമാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ സമാനമായ പ്രശ്‌നം നേരിടുന്ന രാജ്യത്തെ മറ്റിടങ്ങളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കാവുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications