Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റിൽ എഐ മേഖലയ്ക്ക് അർഹമായ പരിഗണന ലഭിക്കുമോ? കിട്ടിയാൽ യുവാക്കൾക്ക് ഗുണം..!

ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് പറഞ്ഞാൽ അമ്പരക്കേണ്ട കാര്യമില്ല. കാരണം ജനസംഖ്യയുടെ ഏകദേശം 65 ശതമാനം പേരും 35 വയസ്സിൽ താഴെയുള്ളവരാണ്. ഇത് ഏകദേശം 95 കോടി യുവജനങ്ങൾ വരുമെന്നതാണ് കാര്യം. എന്ന് വച്ചാൽ ഇന്തോനേഷ്യയുടെ ആകെ ജനസംഖ്യയുടെ മൂന്നിരട്ടിയോളം.

നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ യുവാക്കൾക്ക് ഗുണകരമാവുന്ന പദ്ധതികളെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും ഏറെയാണ്ഒ. ഒരു മനുഷ്യനെ പരിശീലിപ്പിക്കുന്നതിലും വേഗത്തിൽ ഒരു എഐ ഏജന്റിനെ പരിശീലിപ്പിക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, വലിയൊരു യുവജനതയുടെ ഭാവിയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. എഐ ഇന്ത്യയിലെ തൊഴിൽരംഗത്തെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.

unionbudget2026

ഐ ടൂളുകളിലൂടെ പഠനത്തിന് സമാനതകളില്ലാത്ത അവസരങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇഷ്‌ടമുള്ള ഭാഷയിൽ വ്യക്തിഗതമാക്കിയ നൈപുണ്യ പരിശീലനവും, സ്വന്തം വേഗതയ്ക്കനുസരിച്ചുള്ള എഐ ട്യൂട്ടർമാരുടെ സഹായത്താൽ പഠനവും യാഥാർത്ഥ്യമായി. ഇത് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് വലിയ ഗുണം തന്നെയാണ് പ്രദാനം ചെയ്യുന്നത്.

എഐ ആധിപത്യം സ്ഥാപിക്കുന്ന ഒരു ഭാവിയിൽ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും നമ്മുടെ യുവജനതയെ എത്രയും വേഗം വൻതോതിൽ സജ്ജരാക്കാൻ എഐയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന ചോദ്യം. അതായത് മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കുന്ന സമീപനമെന്ന് വാമൊഴിയിൽ പറയാം.

ആദ്യപടിയായി, വരാനിരിക്കുന്ന ബജറ്റിൽ, കഴിഞ്ഞ ദശകത്തിലെ എഐ യുവജന ശാക്തീകരണ സംരംഭങ്ങളുടെ ഫലങ്ങൾ സർക്കാർ അവതരിപ്പിക്കണം. കാര്യക്ഷമത അളന്ന് പുനഃസംഘടനയോ വലിയ മാറ്റങ്ങളോ ആവശ്യമുള്ളവയെ തിരിച്ചറിയണം. ശേഷം അവയ്ക്ക് കാര്യമായ രീതിയിൽ പിന്തുണ നൽകണമെന്നാണ് ഉയരുന്ന ആവശ്യം.

പ്രധാനമായും പിഎംകെവിവൈ 4.0, എൻഎപിഎസ്, ഐടിഐകൾ, എൻഎസ്‌ടിഐകൾ, സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബ് പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ എഐ, ഡിജിറ്റൽ പഠനം സജീവമായി നടപ്പാക്കുന്നതിനാലാണ് ഈ വിലയിരുത്തൽ നിർണായകമാകുന്നത്. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി നിലവിലുള്ള പദ്ധതികൾ പരിഷ്‌കരിക്കുന്നത് കൂടി സർക്കാരിന് പരിഗണിക്കാവുന്നതാണ്.

പറഞ്ഞുവന്നത് നാളത്തെ ബജറ്റിൽ എഐയ്ക്കും അതുവഴി യുവാക്കൾക്കും കൂടുതൽ പിന്തുണ ലഭിക്കുന്ന പദ്ധതികൾ ധനമന്ത്രി അവതരിപ്പിക്കുമെന്ന പ്രതീക്ഷയാണ്. അങ്ങനെയെങ്കിൽ അത് ഈ തലമുറയ്ക്ക് മാത്രമല്ല വരും തലമുറയ്ക്കും ഒരുപോലെ പ്രയോജനം ചെയ്യും. എത്രകോടി രൂപ മാറുന്ന എഐ മേഖലയ്ക്ക് വേണ്ടി സർക്കാർ മാറ്റി വയ്ക്കുമെന്നും ഇനി കണ്ടറിയണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+