ലഖ്‌നൗവിൽ വമ്പൻ എഐ സിറ്റി നിർമ്മിക്കാൻ ഒരുങ്ങി യുപി സർക്കാർ; ആഗോള ഹബ്ബായി മാറാൻ പദ്ധതി
ലഖ്‌നൗ: ഉത്തർപ്രദേശിന്റെ സാങ്കേതികവിദ്യാ വികസനത്തിലെ മുന്നേറ്റത്തിന് ഇന്ധനം പകരാൻ ലഖ്‌നൗവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നഗരം വരുന്നു. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഒരു ആഗോള കേന്ദ്രമായി സംസ്ഥാനത്തെ സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാഴ്‌ചപ്പാടിൽ വിഭാവനം ചെയ്‌ത ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, കണ്ടുപിടുത്ത ശേഷി എന്നിവ ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എഐ നഗരത്തിന്റെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞ്, മുഖ്യമന്ത്രി ജനങ്ങൾക്കയച്ച കത്തിൽ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള സംസ്ഥാനത്തിന്റെ ദീർഘകാല ലക്ഷ്യത്തിന്റെ നെടുംതൂണായി ഇത് പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി-ഐടിഇഎസ് മേഖലകളാകും പ്രധാന വളർച്ചാ എഞ്ചിനുകൾ.

നിർദ്ദേശിക്കപ്പെട്ട പദ്ധതി പ്രകാരം, എഐ നഗരം രണ്ട് ഘട്ടങ്ങളിലായി വികസിപ്പിക്കും. ആകെ വിസ്‌തീർണ്ണത്തിന്റെ 60 ശതമാനം വരുന്ന കോർ സോൺ, നൂതന ഐ അടിസ്ഥാന സൗകര്യങ്ങൾക്കായി മാത്രം നീക്കിവയ്ക്കും. എഐ ഇന്നൊവേഷൻ സെന്ററുകൾ, ടെക്നോളജി പാർക്കുകൾ, ഉന്നത ഗവേഷണ-വികസന സൗകര്യങ്ങൾ, ആഗോളനിലവാരമുള്ള തൊഴിൽ ഇടങ്ങൾ തുടങ്ങുന്ന സൗകര്യങ്ങൾ ഇവിടെ ഒരുങ്ങും.
ശേഷിക്കുന്ന 40 ശതമാനം പ്രദേശം പാർപ്പിടം, വാണിജ്യം, സാമൂഹികം, നഗര സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സഹായക ആവാസവ്യവസ്ഥയായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു സ്വയംപര്യാപ്‌തവും സംയോജിതവുമായ സാങ്കേതിക നഗരം ഉറപ്പാക്കുക എന്ന നീക്കത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാർ സഹായവും സ്വകാര്യമേഖലയുടെ നിക്ഷേപം, വൈദഗ്ധ്യം എന്നിവയും സംയോജിപ്പിക്കുന്ന ഈ മാതൃകയിലൂടെ സമയബന്ധിത പൂർത്തീകരണം, സാമ്പത്തിക ഭദ്രത, ആഗോള മത്സരക്ഷമത എന്നിവ ഉറപ്പാക്കുമെന്നും പൊതുജന മേൽനോട്ടം നിലനിർത്തുമെന്നും ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
ലഖ്‌നൗവിലെ എഐ സിറ്റിക്ക് അത്യാധുനിക ഡാറ്റാ സെന്ററുകൾ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്‌റ്റങ്ങൾ, എഐ ഗവേഷണ ലബോറട്ടറികൾ, സ്‌റ്റാർട്ടപ്പ് ഇൻകുബേഷൻ, ആക്‌സിലറേഷൻ കേന്ദ്രങ്ങൾ, ആഗോള സാങ്കേതിക സ്ഥാപനങ്ങൾക്കുള്ള പ്ലഗ്-ആൻഡ്-പ്ലേ ഇൻഫ്രാസ്ട്രക്ചർ തുടങ്ങുന്ന സൗകര്യങ്ങളുണ്ടാകും.
കൂടാതെ കൂടുതൽ മേഖലകളിൽ എഐയുടെ സേവനം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനോടൊപ്പമുണ്ട്. അതിൽ പ്രധാനമായി ആരോഗ്യം, കൃഷി, ഭരണം, ഫിൻടെക്, സ്‌മാർട്ട് സിറ്റികൾ തുടങ്ങിയ എഐ അധിഷ്ഠിത മേഖലകളെ ഒരൊറ്റ സംയോജിത പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications