യുഎസ്-ഇറാൻ യുദ്ധം എണ്ണയിലും സ്വർണത്തിലും ഒതുങ്ങില്ല; എഐയിലും സ്വാധീനം, അടി കിട്ടിയത് ചാറ്റ്ജിപിടിക്ക്!
പശ്ചിമേഷ്യ ഒന്നാകെ സംഘർഷഭരിതമാണ്. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ തമ്മിലെ ഭിന്നതകൾ ശ്രദ്ധ ക്ഷണിക്കുന്നത് സൈനിക വിഷയങ്ങളിലേക്ക് മാത്രമല്ല. പ്രത്യേകിച്ചും, അമേരിക്കൻ എഐ കമ്പനികളായ ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയുടെ പങ്കാണ് ഇപ്പോൾ പ്രധാന വിഷയം. യുഎസ് പ്രതിരോധ വകുപ്പുമായി പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺഎഐ സഹകരിച്ച തീരുമാനത്തിന് വലിയ വിമർശനമാണ് നേരിടുന്നത്.
ഇത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ഉപയോക്താക്കൾ കമ്പനിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ കേവലം വിമർശനങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല കാര്യങ്ങൾ. വിമർശനങ്ങൾ വ്യാപകമായതോടെ, നിരവധി ഉപയോക്താക്കൾ ചാറ്റ്ജിപിടി ആപ്പ് അൺഇൻസ്‌റ്റാൾ ചെയ്യാൻ തുടങ്ങി. ഇതോടെ ഇത്തരത്തിൽ ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്ത്രോപിക് യുഎസ് പ്രതിരോധ വകുപ്പുമായുള്ള കരാർ അവസാനിച്ചയുടനാണ് ഓപ്പൺഎഐ പെന്റഗണുമായി ഒരു പ്രാഥമിക കരാർ ഒപ്പിട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ എഐ സാങ്കേതികവിദ്യയുടെ പങ്കാളിത്തം പലരിലും ആശങ്കയുണ്ടാക്കി.
ചാറ്റ്ജിപിടി ഉപേക്ഷിച്ച് ഉപയോക്താക്കൾ
നിലവിലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ മാസം അവസാനം വരെ മാത്രം ചാറ്റ്ജിപിടി ആപ്പിന്റെ അൺഇൻസ്‌റ്റാളേഷനുകളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. മുൻ സമയങ്ങളിലേതിനേക്കാൾ 295 ശതമാനം വർധനവാണ് അന്ന് ഉണ്ടായത്. മറുവശത്ത് കരാർ പുതുക്കാതിരുന്ന ആന്ത്രോപികിന്റെ ക്ലോഡ് ചാറ്റ്‌ബോട്ടിന് ജനപ്രീതി വർധിച്ചു. ക്ലോഡിന്റെ ഡൗൺലോഡുകൾ 51 ശതമാനം വർധിക്കുകയും ചെയ്‌തിട്ടുണ്ട്.
ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ ഈ പ്രതികരണം സാധാരണ ഉപയോക്താക്കളിൽ ഒതുങ്ങിയില്ല. പോപ്പ് ഗായിക കാറ്റി പെറി എക്‌സ് പ്ലാറ്റ്‌ഫോമിൽ വിഷയത്തിൽ പ്രതികരിച്ചു. അവർ ക്ലോഡിന്റെ സ്ക്രീൻഷോട്ടിനൊപ്പം ഹൃദയ ചിഹ്നവും പങ്കുവെച്ചത്, ആന്ത്രോപിക്കിന്റെ നിലപാടിനുള്ള പിന്തുണയായി പലരും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
സാം ആൾട്ട്മാന്റെ മറുപടി ഇങ്ങനെ
വിമർശനങ്ങൾക്ക് പിന്നാലെ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എക്‌സിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പുമായുള്ള സഹകരണത്തിന് മുമ്പ് കൂടുതൽ സമയമെടുക്കാമായിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു. ഓപ്പൺഎഐ ഇപ്പോൾ പെന്റഗണുമായുള്ള കരാർ പുതുക്കുകയും തങ്ങളുടെ പോളിസികൾ വ്യക്തമാക്കിയതായും ആൾട്ട്മാൻ പറഞ്ഞു.
യുഎസ് പ്രതിരോധ വകുപ്പും എഐ വ്യവസായവും തമ്മിലുള്ള സംഘർഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പെട്ടെന്നെടുത്ത ഈ തീരുമാനമെന്നാണ് സാം ആൾട്ട്മാൻ പറഞ്ഞത്. എന്നാൽ, ഈ സാഹചര്യം ഒടുവിൽ ഒടുവിൽ വലിയ നഷ്‌ടം തന്നെയാണ് തങ്ങൾക്ക് ഉണ്ടാക്കിയതെന്നാണ് എന്നും അദ്ദേഹം തന്നെ സമ്മതിക്കുന്നത്. ഇതോടെ അവർ കരാറിൽ നിന്ന് പിന്നോട്ട് പോവുമോ എന്നാണ് ഇനി അറിയേണ്ടത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications