2025ലെ ഗൂഗിൾ സെർച്ചിൽ ട്രെൻഡ് ആയ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങൾ ഏതൊക്കെ?
പുതുവർഷം വരാനിരിക്കുകയാണ്. ഇനി ശേഷിക്കുന്നത് കേവലം അഞ്ച് ദിനങ്ങൾ മാത്രമാണ്. ഇപ്പോഴിതാ ഗൂഗിൾ തങ്ങളുടെ വാർഷിക 'ഇയർ ഇൻ സെർച്ച്' റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. 2025-ൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങൾ ഇത് വെളിപ്പെടുത്തുന്നു. സംഭവബഹുലമായ ഈ വർഷം, ഗൂഗിൾ ജെമിനി, ചാറ്റ്ജിപിടി, ഡീപ്‌സീക് തുടങ്ങിയ ജനറേറ്റീവ് എഐ വിഷയങ്ങൾ ഗൂഗിൾ സെർച്ചിൽ തരംഗമായി എന്നാണ് സൂചിപ്പിക്കുന്നത്.
ജെമിനി നാനോ ബനാന: പ്ലാറ്റ്‌ഫോമുകളിലെല്ലാം ഗൂഗിൾ ജെമിനി ജനപ്രിയ ജനറേറ്റീവ് എഐ ആപ്ലിക്കേഷനായി. അടുത്തിടെ പുറത്തിറക്കിയ ജെമിനി 3.0 മോഡൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെ മറികടന്നു. ഓഗസ്‌റ്റിൽ, ഗൂഗിൾ ജെമിനി AI ആപ്പിൽ ജെമിനി 2.5 ഫ്ലാഷ് നാനോ (നാനോ ബനാന) അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ജെമിനി നാനോ ബനാന ഹിറ്റായി. അതിലെ 'റീഇമേജിൻ' ഫോട്ടോ എഡിറ്റിംഗ് സാധാരണ ചിത്രങ്ങളെ ആകർഷകമായ ചിത്രങ്ങളാക്കി മാറ്റി.

2025-ൽ xAI-യുടെ ഗ്രോക്ക്, ചാറ്റ്ജിപിടിയെക്കാൾ ജനപ്രിയ എഐ മോഡലായിരുന്നു. ഇലോൺ മസ്‌ക് അവതരിപ്പിച്ച ഈ എഐ സംവിധാനം ഭാവിയിൽ കൂടുതൽ വിപണി പിടിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുന്നത്. അധികം വൈകാതെ തന്നെ തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് അവർ അവകാശപ്പെടുന്നത്.
അതുപോലെ തന്നെ ചൈനീസ് ഡീപ്‌സീക് എഐ ഇന്റർനെറ്റിൽ തരംഗം സൃഷ്‌ടിച്ചു. ചാറ്റ്ജിപിടിയേക്കാൾ കുറഞ്ഞ ചോദ്യങ്ങളിൽ അതിവേഗ പ്രതികരണം നൽകിയതാണിതിന് കാരണം. ലോഞ്ചിന് പിന്നാലെ വളരെയധികം ചർച്ചയായ ഒരു എഐ ആയിരുന്നു ഡീപ്‌സീക്. പല വമ്പന്മാരെയും അവർ വീഴ്ത്തുകയും ചെയ്‌തിരുന്നു.
എയർടെൽ പെർപ്ലെക്‌സിറ്റി എഐയുമായി ചേർന്നു, ഇന്ത്യയിലെ വരിക്കാർക്ക് അവരുടെ സേവനങ്ങൾ സൗജന്യമാക്കി. ഇതോടെ ഗൂഗിളിൽ ഈ എഐ സംവിധാനത്തെ കുറിച്ച് നിരവധി പേരാണ് തിരയാൻ തുടങ്ങിയത്. നിലവിൽ പ്രചാരത്തിലുള്ള ഏറ്റവും നല്ല എഐ സിസ്‌റ്റങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.
ഗ്രോക്ക്, ജെമിനി, ഡീപ്‌സീക് പോലുള്ള പുതിയ എതിരാളികളുടെ വരവോടെ ചാറ്റ്ജിപിടിയുടെ ജനപ്രീതി കുറഞ്ഞു. എങ്കിലും അവർ ഇത്തവണയും പിടിച്ചു നിന്നു എന്നതാണ് പ്രധാന കാര്യം. ഓപ്പൺഐ ചാറ്റ്ജിപിടിയിൽ പുതിയ ഗിബ്ലി-ശൈലിയിലുള്ള ഇമേജ് ജനറേറ്റർ അവതരിപ്പിച്ചു. സമാന ഉള്ളടക്കങ്ങൾക്കായി ആളുകൾ ബദൽ ആപ്ലിക്കേഷനുകൾ തിരഞ്ഞു. എങ്കിലും ഗിബ്ലി ഒരു തരംഗം തന്നെയായിരുന്നു.












Click it and Unblock the Notifications