ഗ്രാമീണ സ്ത്രീകൾക്കായുള്ള ഇന്ത്യയിലെ ആദ്യ എഐ സാക്ഷരതാ ക്യാമ്പയിൻ; എന്താണ് യശോദ എഐ? അറിയാം
ന്യൂഡൽഹി: വരാനിരിക്കുന്നത് എഐ യുഗമാണെന്ന് നാം പറഞ്ഞു പഠിപ്പിക്കുകയാണ് എല്ലാവരെയും. ആ മാറ്റാതെ ഉൾക്കൊള്ളാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രാപ്‌തമാക്കുക എന്നത് നമ്മുടെ കടമയാണ്. ചെറുപ്പക്കാരെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമാവില്ല, അവർക്ക് സാങ്കേതിക വിദ്യയുടെ സ്‌പന്ദനം കൃത്യമായി അറിയാമെന്നത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം അവർക്കുണ്ടാവില്ല എന്നത് സത്യമാണ്.
എന്നാൽ ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വിഭാഗങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളിയാണ്. അത്തരം ആളുകളുടെ ഉന്നമനത്തിനായി സർക്കാർ വലിയ പദ്ധതികൾ തന്നെ നടപ്പാക്കുന്നുണ്ട്. അതിന്റെ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒന്ന് യശോദ എഐ. അതെ വരാനിരിക്കുന്ന എഐ യുഗത്തിലേക്ക് ഗ്രാമീണ സ്ത്രീകളെ കൂടി നടന്നെത്തിക്കുന്ന സർക്കാരിന്റെ സവിശേഷവും പ്രത്യേകവുമായ പദ്ധതി.

ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ, ഗ്രാമീണ, അർദ്ധ നഗര സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകളെ, എഐ, സൈബർ സുരക്ഷ, ഡിജിറ്റൽ സുരക്ഷ എന്നിവയിൽ അവശ്യ വൈദഗ്ധ്യത്തോടെ ശാക്തീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമമായാണ് യശോദ എഐ അഭിയാൻ എന്ന പദ്ധതി രാജ്യത്ത് നടപ്പാക്കാൻ തീരുമാനിച്ചത്.
നേരത്തെ മെയ് 22ന് ഉത്തർപ്രദേശിലെ ബറേലിയിലുള്ള മഹാത്മാ ജ്യോതിബ ഫൂലെ രോഹിൽഖണ്ഡ് സർവകലാശാലയിൽ വനിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരതാ, ഡിജിറ്റൽ അവബോധ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. യശോദ എഐ സംരംഭത്തിന്റെ ഭാഗമാണ് ഈ പരിപാടി നടന്നത്. ഇത്തരം പരിപാടികൾ പലയിടത്തായി നടക്കുന്നുമുണ്ട്.
അതിനുശേഷം, സ്ത്രീകൾക്കായുള്ള രാജ്യത്തെ ആദ്യത്തെ എഐ വിദ്യാഭ്യാസ സംരംഭമായി കണക്കാക്കപ്പെടുന്ന യശോദ എഐ വഴി ഗ്രാമീണ സ്ത്രീകൾ, ആദ്യമായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നവർ, നിയമപാലകർ, പ്രാദേശിക നേതാക്കൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി 11 ശിൽപശാലകളാണ് നടത്തിയത്.
യശോദ എഐയുടെ ലക്ഷ്യം
എല്ലാവരെയും ഉൾക്കൊള്ളൽ എന്ന ആശയത്തെ കാതലായി പ്രതിഷ്‌ഠിച്ചുകൊണ്ട് കൃത്രിമബുദ്ധിയെ ജനാധിപത്യവൽക്കരിക്കാൻ ശ്രമിക്കുന്ന ഒരു സംരംഭമാണ് യശോദ എഐ എന്ന് നിസംശയം പറയാം. പിന്നോക്ക സമൂഹങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളിലെ ഡിജിറ്റൽ കാര്യങ്ങളിലെ അജ്ഞത ഇല്ലാതാക്കാനും എഐ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംരംഭം സ്ത്രീകളെയും അടിസ്ഥാന വിഭാഗങ്ങളെയും തന്നെ ലക്ഷ്യമിടുന്നു.
ഉത്തരവാദിത്തമുള്ള സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള ഒരു പരിവർത്തന മാതൃകയാണ് യശോദ എഐ എന്ന് പറയുന്നതിൽ തെറ്റില്ല. ഈ പരിപാടി സാങ്കേതിക അവബോധവും സന്ദർഭോചിതമായ ധാരണയും നൽകുന്നു, ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ എഐ നയിക്കുന്ന ഭാവിയിൽ സജീവമായി പങ്കെടുക്കാനും പ്രയോജനം നേടാനും പ്രാപ്‌തരാക്കുന്നു.
യശോദ എഐയുടെ പിന്നണിയിൽ ആര്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്ത്രീകൾ' നയിക്കുന്ന വികസനം, വികസിത് ഭാരത് എന്നീ കാഴ്‌ചപ്പാടുകളുമായി യോജിപ്പിച്ച്, തുല്യമായ സാങ്കേതിക ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായ, ഭാവി ചിന്താഗതിയുള്ള നയ-നവീകരണ കൂട്ടായ്‌മയായ ഫ്യൂച്ചർ ഷിഫ്റ്റ് ലാബ്‌സുമായി സഹകരിച്ചാണ് യശോദ എഐയെ ദേശീയ വനിതാ കമ്മീഷൻ നടത്തികൊണ്ട് പോവുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications