അങ്ങനെ ആ മേഖലയിലും എഐ എത്തി; ആരാണ് രാധിക സുബ്രഹ്മണ്യം? യാത്രകളുടെ ലോകം കീഴടക്കിയ സുന്ദരി
എഐ സകലമേഖലകളിലും പിടിമുറുക്കുന്ന കാലമാണിത്. സാങ്കേതിക വിദ്യ മനുഷ്യരുടെ അധ്വാനം കുറയ്ക്കാനുള്ള ഉപാധിയായി മാത്രം കണ്ടിരുന്ന ഒരു കാലമൊക്കെ മാറി മറിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ എല്ലാം ആ രീതിയിലാണ് നാം അതിനെയൊക്കെ നോക്കി കണ്ടിരുന്നത് എന്ന് മാത്രം. ജോലിഭാരം ലഘൂകരിക്കാൻ മാത്രമല്ല വിനോദ പരിപാടികളുടെ അനന്തമായ സാധ്യതകളാണ് നിർമ്മിത ബുദ്ധി നമുക്ക് മുന്നിൽ തുറന്നിടുന്നത്.
പലയിടത്തും സിനിമകൾ വരെ എഐ ഉപയോഗിച്ചു നിർമ്മിച്ച് തുടങ്ങിയെന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ ഇപ്പോഴത്തെ കാലത്ത് നമ്മളോട് ചേർന്ന് നിൽക്കുന്ന ഒന്നാണല്ലോ സോഷ്യൽ മീഡയകൾ. അതിൽ ഇപ്പോൾ അടുത്ത കാലത്തായി വന്ന ചില മാറ്റങ്ങൾ ആരെയും അമ്പരപ്പിക്കും. എഐ തന്നെയാണ് ചർച്ചാ വിഷയം.

ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസർ കൂടി രംഗത്ത് വന്നിരിക്കുകയാണ്. കേട്ടാൽ പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസം ആണെങ്കിലും അങ്ങനെയൊരു സംഭവം കൂടി വന്നുകഴിഞ്ഞു. ഇനി ഇഷ്‌ടപ്പെട്ട ഇടങ്ങളിലേക്ക് പോവാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ കൈയിൽ കണ്ടന്റ് ഉണ്ടെങ്കിൽ എഐയെ മുഖ്യ കഥാപാത്രമാക്കി അത് ചെയ്യാം എന്നതിന്റെ സൂചനയാണ് ഇവ നൽകുന്നത്.
ആരാണ് രാധിക സുബ്രഹ്മണ്യം?
ജൻ സീ കാലഘട്ടത്തിലെ ഒരു സോളോ ട്രാവലറെ പ്രതിനിധീകരിക്കുന്ന രാധിക വലിയ രീതിയിൽ ചർച്ചയാവുകയാണ് ഇപ്പോൾ. ഈ വർഷം മെയ് മാസത്തിൽ ഇൻസ്‌റ്റഗ്രാമിൽ ചേർന്ന ഈ അക്കൗണ്ടിന് ഇപ്പോൾ ഇതിനകം തന്നെ ആറായിരത്തിൽ അധികം ഫോളോവേഴ്‌സിന്റെ ആരാധകവൃന്ദമുണ്ട് എന്നതാണ് പ്രത്യേകത. അതിൽ കുറച്ച് പേർക്കെങ്കിലും അതൊരു മനുഷ്യൻ അല്ലെന്നും എഐ ആണെന്നും അറിയണമെന്നില്ല.
കലക്‌ടീവ് ആർട്ടിസ്‌റ്റ് നെറ്റ്‌വർക്ക് എന്ന സ്ഥാപനമാണ് രാധിക സുബ്രഹ്മണ്യത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. എഐയിലൂടെ സൃഷ്‍ടിച്ച ഈ ഇൻഫ്ലുവൻസർ വ്യത്യസ്‌ത സ്ഥലങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രാദേശിക കഥകൾ പറയുക എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ഉണ്ടാക്കി എടുത്തിരിക്കുന്നത് എന്നതാണ് പ്രത്യേകത.
രാധികയ്ക്ക് തമിഴും ഇംഗ്ലീഷും സംസാരിക്കാൻ അറിയാം. തങ്ങളുടെ വ്യാപ്‌തി വർധിപ്പിക്കാനും സന്ദർഭോചിതമായ കഥകളും കാര്യങ്ങളും പൊതുജനങ്ങളോട് പറയാനും ആഗ്രഹിക്കുന്ന വിവിധ ബ്രാൻഡുകൾക്ക് ഇവരെ ഉപയോഗപ്പെടുത്താവുന്നതാണ്.
മാത്രമല്ല അധിക ചിലവില്ലാതെ കൊളാബുകൾ ചെയ്‌തു തീർക്കാനും കഴിയും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മേഖലയിലും ഇനി എഐ കൂടുതൽ കരുത്താർജിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാവൽ മാത്രമല്ല, ഫുഡ് വ്‌ളോഗ്, വൈൽഡ് ലൈഫ്, ഫാഷൻ എന്നിങ്ങനെ വിവിധ മേഖകളിലേക്ക് എഐ ഇൻഫ്ലുവൻസർമാരുടെ കുത്തൊഴുക്ക് തന്നെ അടുത്ത കാലത്ത് പ്രതീക്ഷിക്കാം.












Click it and Unblock the Notifications