Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐയെ ഏറ്റവും കൂടുതൽ ഭയക്കുന്നത് സ്ത്രീകൾ; പുരുഷന്മാർക്ക് കാര്യമായ ആശങ്കയില്ലെന്ന് പഠന റിപ്പോർട്ട്

ശരിക്കും പറഞ്ഞാൽ ഇത് പഴയ കാലമൊന്നും അല്ല. ഇന്നത്തെ പരിതസ്ഥിതിയിൽ മാറ്റത്തിന്റെ അലയൊലികൾ എല്ലാ മേഖലയിലും നിങ്ങൾക്ക് കാണാൻ കഴിയും. നിർമ്മിത ബുദ്ധിയുടെ ചുവടുപിടിച്ചാണ് നിലവിൽ എല്ലാ മേഖലകളും മുന്നോട്ട് നീങ്ങുന്നത്. എങ്കിലും അതിന്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ചില ആശങ്കകൾ പല കോണുകളിൽ നിന്ന് ഉയരുന്നുമുണ്ട്. അത് ഒട്ടുമിക്ക എല്ലാ വിഭാഗക്കാരെയും ബാധിക്കുന്നതാണ്.

എന്നാൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൂടുതൽ അപകടകരമായി കാണുന്നുവെന്നാണ് ഒരു അന്താരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകളിലെ ഉയർന്ന അപകടസാധ്യത ഒഴിവാക്കാനുള്ള പ്രവണതയും, എഐ മൂലം ഉണ്ടാകാവുന്ന തടസ്സങ്ങളോടുള്ള വ്യക്തിഗത അകൽച്ചയുമാണ് ഈ കാഴ്‌ചപ്പാടിലെ വ്യത്യാസത്തിന് കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

aiwomen

ബിയാട്രിസ് മാജിസ്ട്രോയുടെ നേതൃത്വത്തിൽ നോർത്ത് ഈസ്‌റ്റേൺ സർവകലാശാലാ സംഘം 2023 നവംബറിൽ യുഎസിലെയും കാനഡയിലെയും ഏകദേശം 3000 പേരിൽ സർവേ നടത്തി. എഐയുടെ അപകടസാധ്യതകൾ പ്രയോജനങ്ങളെക്കാൾ കൂടുതലാണോ എന്ന ചോദ്യത്തിന് പുരുഷന്മാർ ശരാശരി 4.38-ഉം സ്ത്രീകൾ 4.87-ഉം നൽകി, സ്ത്രീകളുടെ സ്കോർ ഏകദേശം 11 ശതമാനം കൂടുതലാണ്.

അപകടസാധ്യതയോടുള്ള പൊതുവായ മനോഭാവം വിവിധ ശൈലിയിലുള്ള ചോദ്യങ്ങളിലൂടെ ഗവേഷകർ വിലയിരുത്തി. ഇതിൽ ഉയർന്ന അപകടസാധ്യത ഒഴിവാക്കാനുള്ള അവരുടെ പ്രവണതയെ വ്യക്തമായി കാണിക്കുന്നുണ്ട്. പൊതുവെ തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ മാത്രമല്ല എഐ മൂലം സ്ത്രീകളുടെ ജീവിതത്തിന് കാര്യമായ വെല്ലുവിളികൾ ഉയരുനുണ്ട്. ഡീപ്പ്ഫേക്ക് പോലെയുള്ളവ തന്നെ ഇതിന് ഉദാഹരണമാണ്.

AI അപകടസാധ്യതകൾ വിലയിരുത്താൻ പഠനം വിദ്യാഭ്യാസവും തൊഴിൽ തരവും ഉപയോഗിച്ചു. ഓട്ടോമേഷനോ സാങ്കേതിക മാറ്റങ്ങൾക്കോ സാധ്യതയുള്ള ജോലികളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ ഉയർന്ന സാധ്യത AI യോടുള്ള അവരുടെ കരുതലോടെയുള്ള കാഴ്ചപ്പാടുകളെ സ്വാധീനിച്ചേക്കാം.

എഐയുടെ പ്രയോജനങ്ങളെക്കുറിച്ച് തുറന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ, പരിമിതമായ നേട്ടങ്ങളേ കാണാൻ കഴിഞ്ഞുള്ളൂ എന്ന് സ്ത്രീകൾ നിരാശയോടെയും സംശയത്തോടെയും പ്രതികരിച്ചുവന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ, ജീവനക്കാർക്ക് ഗുണകരമാകുന്ന എഐ സാഹചര്യങ്ങൾ അവതരിപ്പിച്ചപ്പോൾ സ്ത്രീകൾ പുരുഷന്മാരെപ്പോലെ ശക്തമായി തന്നെ ഇതിനെ പിന്തുണച്ചു.

ഇതോടെ ലിംഗാധിഷ്ഠിത ആശങ്കകൾ പരിഹരിക്കുന്ന എഐ നയങ്ങൾ ആവശ്യമാണെന്ന് വിവിധ കോണുകളിൽ നിന്നായി ആവശ്യം ഉയരുകയാണ്. ശ്രദ്ധാപൂർവമായ ആസൂത്രണമില്ലെങ്കിൽ, എഐ നിലവിലുള്ള അസമത്വങ്ങൾ വർധിപ്പിക്കുകയോ സാങ്കേതികവിദ്യയോടുള്ള എതിർപ്പുകൾക്ക് കാരണമാവുകയോ ചെയ്യാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+