സൂര്യനും ചൊവ്വയും ഒന്നിക്കുന്നു, ഈ രാശിക്കാർക്ക് ഭാഗ്യപെരുമഴ; പ്രണയത്തിൽ വിജയിക്കും, പണം കൊണ്ട് ആറാടും!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതിയാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കും.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളായ ചൊവ്വയും സൂര്യനുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവ രണ്ടിനും അതിന്റേതായ പ്രാധാന്യം തന്നെയുണ്ട് നമുക്കിടയിൽ. കാരണം നമ്മുടെ നിത്യ ജീവിതത്തെ സ്വാധീനിക്കാനും മാറ്റങ്ങൾ കൊണ്ട് വരാനും ഇവയ്ക്ക് സാധിക്കാറുണ്ട്.
ഫെബ്രുവരി മാസത്തിലെ ആദ്യ ആഴ്‌ചയില്‍ തന്നെയാണ് ഇവയുടെ സംയോഗ ഫലമായി വലിയ മാറ്റങ്ങൾ വരുന്നത്. ആദിത്യ മംഗളയോഗമാണ് ഈ സമയം രൂപപ്പെടുക. ഇത് അതിശക്തമായ പല മാറ്റങ്ങള്‍ക്കും കാരണമാവുന്നു. സൂര്യനും ചൊവ്വയും സംയോജിക്കുന്നതിന്റെ ഫലമായാണ് ആദിത്യ മംഗള യോഗം രൂപപ്പെടുക. ഇത് ചില രാശിക്കാർക്ക് സമ്പത്തും ആരോഗ്യവും സമൃദ്ധിയും എല്ലാം കനിഞ്ഞു നൽകുന്നു എന്നതാണ് പ്രത്യേകത.
മേടം രാശി: അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് ഇനി. ഇവർക്കും പ്രണയ ജീവിതത്തില്‍ സന്തോഷം നിറയും. ബന്ധങ്ങളില്‍ ഐക്യവും സ്‌നേഹവും കൂടും. സാമ്പത്തികമായി ഈ കാലയളവ് വളരെ അനുകൂലമായി ഭവിക്കും. ധനലാഭത്തിന് ശക്തമായ സാധ്യതയാണ് ഈ സമയത്തുള്ളത്. അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കഠിന പ്രയത്‌നത്തിന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച ഫലം ലഭിക്കും.
ഇടവം രാശി: ഇവരെ തേടി സന്തോഷവും സമാധാനവും എത്തും. സന്തോഷത്തോടെ എല്ലാ നല്ല കാര്യങ്ങൾക്കും തുടക്കമിടുന്ന സമയം കൂടിയാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണകരമായ സമയമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. യാത്രകൾ നിങ്ങളെ കരിയറിൽ സഹായിക്കും. ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ടാകും. ഏറെക്കാലമായി അലട്ടിയിരുന്ന അസുഖങ്ങൾ വിട്ടുമാറും.
കര്‍ക്കിടകം രാശി: ഫെബ്രുവരി ആദ്യവാരം തന്നെ ഇക്കൂട്ടർക്ക് സന്തോഷവും സമൃദ്ധിയും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് എല്ലാം കൊണ്ടും ഇത് നല്ല സമയം തന്നെ ആയിരിക്കും. ദാമ്പത്യ ജീവിതത്തിലെ സന്തോഷവും സമാധാനവും ഇവർക്ക് ആശ്വാസമാകും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നേട്ടങ്ങള്‍ കൊണ്ട് വരും. കരിയറിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവും. പരിശ്രമിക്കുകയാണെങ്കിൽ എല്ലാം നേടാൻ സാധിക്കും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആയിരിക്കും ഉണ്ടാവുക.












Click it and Unblock the Notifications