Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ പണം ലഭിക്കും... ആഡംബര ജീവിതം തൊട്ടുമുന്‍പില്‍, ഇതാണ് രാജയോഗം; ഈ രാശിക്കാരാണോ

ജ്യോതിശാസ്ത്ര പ്രകാരം ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനത്തിലുണ്ടാകുന്ന ഓരോ ചലനവും മനുഷ്യരെയും പ്രകൃതിയേയും ബാധിക്കും എന്നാണ് പറയുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് പ്രതികൂല ഫലം ആയിരിക്കും നല്‍കുക.

ഈ വര്‍ഷത്തെ അക്ഷയ തൃതീയയും വ്യാഴത്തിന്റെ സംക്രമണവും ഒരു ദിവസമായിരുന്നു. അതിനാല്‍ തന്നെ ഇതുണ്ടാക്കുന്ന സ്വാധീനം പലരിലും പല തരത്തില്‍ ആയിരിക്കും. ഒരു ഗ്രഹം അതിന്റെ പതിനൊന്നാം ഭാവത്തിലും മറ്റൊരു ഗ്രഹം അതിന്റെ രണ്ടാം ഭാവത്തിലും നില്‍ക്കുമ്പോള്‍ അഖണ്ഡ സാമ്രാജ്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി ഭാഗ്യങ്ങള്‍ കടാക്ഷിക്കുന്ന അഖണ്ഡ സാമ്രാജ്യ രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

astrol

വ്യാഴത്തിന്റെ രാശി മാറ്റമാണ് അഖണ്ഡ സാമ്രാജ്യ രാജയോഗത്തിന് സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കാന്‍ പോകുന്നത്. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ അഖണ്ഡ സാമ്രാജ്യ രാജയോഗം ഈ രാശിക്കാരെ സഹായിക്കും. വ്യാഴത്തിന്റെ രാശി മാറ്റം മൂലം സൃഷ്ടിക്കപ്പെട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം സമ്മാനിക്കുന്നത് എന്ന് നോക്കാം.

മിഥുനം

വ്യാഴത്തിന്റെ രാശി മാറ്റം മൂലം സൃഷ്ടിക്കപ്പെട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കുക. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. ഏറെ നാളായി കടം കൊടുത്തിട്ട് തിരികെ ലഭിക്കാത്ത പണം കൈയിലെത്തും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം.

ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് ജോലിയ്ക്കുള്ള ഓഫര്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും തലവര തന്നെ മാറ്റും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതം ദൃഢപ്പെടും. ഏറെ നാളായി കാത്തിരിക്കുന്ന സന്താന ഭാഗ്യം കൈവരും. കുടുംബത്തില്‍ സന്തോഷം നിറയും.

ചിങ്ങം

വ്യാഴത്തിന്റെ രാശി മാറ്റം മൂലം സൃഷ്ടിക്കപ്പെട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്കും അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. ആസ്തിയില്‍ വലിയ വര്‍ധനയുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനനിവും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ജോലിസംബന്ധമായി വിദേശ യാത്ര ചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?

മകരം

വ്യാഴത്തിന്റെ രാശി മാറ്റം മൂലം സൃഷ്ടിക്കപ്പെട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം മകരം രാശിക്കാര്‍ക്കും വളരെയധികം ഗുണം നല്‍കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അനുയോജ്യമായ കാലമാണ്. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+