Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ദാമ്പത്യജീവിതം സന്തോഷകരം; പരീക്ഷകളിൽ വിജയം ഉറപ്പ്! സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു വിഷയം മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് എന്നും ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണെന്ന് അറിയണം.

പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ് എന്ന് നമുക്ക് കാണാവുന്നതാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിറ്റ കൂടിയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ സംഗതിയാണ്.

astronews

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും ഒരുപോലെ കാണാൻ കഴിയുകയും ചെയ്യും. എങ്കിലും അതിന്റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും. അത്തരത്തിൽ ചെറുതും വലുതുമായ ധാരാളം യോഗങ്ങളാണ് വേദ ജ്യോതിഷത്തിൽ ഉള്ളത്.

അതിൽ പ്രധാനപ്പെട്ടതും സവിശേഷവുമായ ഒന്നാണ് അമൃതസിദ്ധി യോഗം. അമൃത സിദ്ധി യോഗം എന്നത് വേദ ജ്യോതിഷത്തിലെ ഒരു ശുഭകരമായ മുഹൂർത്തമാണ്. "അമൃത" എന്നത് നക്ഷത്ര-വാര (നക്ഷത്രം-ദിവസം) സംയോജനത്തെ സൂചിപ്പിക്കുന്നു, ഇത് എല്ലാ പ്രവർത്തനങ്ങളിലും വിജയവും ശാശ്വതയും ഒക്കെ ഉറപ്പാക്കുന്നു. ഈ യോഗത്തിൽ പുതിയ ഉദ്യമങ്ങൾ ആരംഭിക്കുന്നത് ശുഭപ്രദമാണ് എന്നതും നിങ്ങൾ ഓർത്തിരിക്കണം.

ഈ യോഗത്തിൽ എന്ത് ചെയ്യുമ്പോഴും ദൈവാനുഗ്രഹം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ ഇതുവഴി ചില രാശിക്കാർക്ക് നല്ല ഫലങ്ങളും ജീവിതത്തിൽ ലഭിക്കാൻ ഇടയുണ്ട്. സാധാരണഗതിയിൽ എല്ലാ രാശിക്കാരെയും ഒരുപോലെ അല്ല രാജയോഗങ്ങളും ധനയോഗങ്ങളും ഒക്കെ സ്വാധീനിക്കുക. അതുപോലെ തന്നെയാണ് ഇതും. പ്രധാനമായും ഈ യോഗം സ്വാധീനിക്കുന്ന ചില രാശികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം രാശി: അമൃത സിദ്ധി യോഗത്തിൽ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ നല്ല അവസരങ്ങൾ ഇവരെ തേടിയെത്തും. ആരോ​ഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ ഇവർക്ക് കഴിയും. കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടിയെത്തുക സ്വാഭാവികമാണ്. ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിലെത്താനും നേട്ടങ്ങൾ കൈവരിക്കാനും ഇവർക്ക് സാധിക്കും. പുതിയ തൊഴിലവസരങ്ങൾ ഇവർക്ക് ഗുണമായി ഭവിക്കും.

ചിങ്ങം രാശി: ഇവരുടെ ജീവിതത്തിൽ പലവിധ നേട്ടങ്ങളും കൈവരും. ജോലിയിൽ കാര്യമായ അം​ഗീകാരം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്കും നല്ല സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും എന്നതാണ് മറ്റൊരു കാര്യം. മത്സരപരീക്ഷകളിൽ വിജയമുണ്ടാവാനും സാധ്യതകൾ ഏറെയാണ്.

തുലാം രാശി: സവിശേഷമായ അമൃത സിദ്ധി യോഗത്തിന്റെ ഫലങ്ങളാൽ ഇക്കൂട്ടർക്ക് ബിസിനസിൽ ധാരാളം നേട്ടങ്ങൾ കൈവരും. ഇവരുടെ ആരോ​ഗ്യം മെച്ചപ്പെടും. നിലവിലെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനും നല്ല രീതിയിൽ മുന്നേറാനും ഇവർക്ക് സാധിക്കും. ആഗ്രഹിക്കുന്നത് ഒക്കെയും നടക്കാനും നടത്തി എടുക്കാനും ഭാഗ്യം തുണയ്ക്കും.

മീനം രാശി: ഇക്കൂട്ടർക്ക് എന്തുകൊണ്ടും സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്താൻ അനുകൂലമായ സമയമാണ്. എല്ലാത്തിലും നല്ല ഫലങ്ങൾ ലഭിക്കും. ആരോ​ഗ്യം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാനാകും. ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഒരുപക്ഷേ ഈ യോഗം ഇവരെ തുണച്ചേക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരാൻ സാധ്യതകൾ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+