പുതിയ സ്ഥലമോ കാറോ വാങ്ങാൻ സാധ്യത, കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാവും; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഒട്ടേറെ പ്രത്യേകതകളുള്ള ധനയോഗങ്ങൾ ഏറെയുണ്ട്. ഇത്തരം രാജയോഗങ്ങൾ വരുമ്പോൾ സാധാരണയായി നമ്മുടെ ജീവിതം തന്നെ മാറിമറിയുകയാണ് പതിവ്. എന്തെന്നാൽ വർഷത്തിൽ ഒരിക്കലോ എത്രയോ വർഷങ്ങൾ കൂടുമ്പോഴോ വരുന്ന ഇത്തരം യോഗങ്ങൾക്ക് നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും അകറ്റാനും നല്ല സംതൃപ്‌തിയോട് കൂടിയ ജീവിതം പ്രധാനം ചെയ്യാനുമൊക്കെ സാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എങ്കിലും ഇതൊന്നും തന്നെ നമ്മൾ ആഗ്രഹിക്കുന്ന സമയത്തോ കാലത്തോ നമ്മെ തേടി വരുന്ന കാര്യങ്ങളല്ല. ജാതകപ്രകാരമോ, രാശി വഴിയോ നിങ്ങളിലേക്ക് നിമിത്തം പോലെ വന്നെത്തുന്നവയാണ്. ഇവയിൽ കൂടുതൽ രാജയോഗങ്ങളും ഗ്രഹങ്ങളുടെ സംക്രമണം പോലെയുള്ള സംഭവികാസങ്ങളുടെ ഫലമായാണ് വരുന്നത്. അതുകൊണ്ട് രാജയോഗങ്ങൾ ഉണ്ടാക്കി തരണേ എന്ന് പ്രാർത്ഥിക്കുന്നതിൽ ഒട്ടും യുക്തിയില്ല എന്നർത്ഥം.

പറഞ്ഞുവന്നത് രാജയോഗങ്ങളെയും ധനയോഗങ്ങളെയും കുറിച്ചാണ്. അവ എളുപ്പത്തിൽ നിങ്ങളിലേക്ക് വന്നെത്തുന്നവയല്ലെന്ന് മനസിലാക്കുകയാണ് വേണ്ടത്. എന്നാൽ ചില രാശിക്കാരെ കാത്ത് അത്തരമൊരു സവിശേഷമായ ധനയോഗമാണ് വന്നിരിക്കുന്നത്. അതും രണ്ട് സുപ്രധാന ഗ്രഹങ്ങൾ ഒരുമിച്ച് ചേരുമ്പോൾ ഉണ്ടാവുന്ന സവിശേഷമായ യോഗമാണ് ഇത്.
വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളായ വ്യാഴവും സൂര്യനും ആണ് ഇക്കുറി രാജയോഗം കൊണ്ട് വരുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ച് ചേരുമ്പോൾ വിവിധ രാശികൾക്ക് അനുകൂലമായ നിരവധി നേട്ടങ്ങലായിരിക്കും ലഭിക്കുക. സവിശേഷമായ അർധകേന്ദ്ര യോഗമാണ് സൂര്യനും വ്യാഴവും ചേർന്ന് കൊണ്ട് വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കരുതുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കാറുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം എന്ന കാര്യത്തിൽ സംശയമില്ല. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണെന്നും പറയാം. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് കാരണക്കാരൻ കൂടിയാണ് വ്യാഴം.
സൂര്യനാവട്ടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നതാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാവും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
മേടം രാശിയിലാണ് സൂര്യൻ നിലവിൽ ഉള്ളതെന്നതാണ് പ്രത്യേകത. വ്യാഴം ഉള്ളതാവട്ടെ ഇടവം രാശിയിലും. ഏപ്രിൽ 25ന് ഈ രണ്ട് ഗ്രഹങ്ങളുടെയും ചലനത്തിൽ മാറ്റമുണ്ടാകുകയും അവിടെ അര്‍ധകേന്ദ്ര യോഗം രൂപപ്പെടുകയും ചെയ്യുന്നു എന്നതാണ് പ്രധാന പ്രത്യേകത. മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്.
സവിശേഷമായ ഈ രാജയോഗത്തിലൂടെ ആ മൂന്ന് രാശികൾക്കും ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ ഒഴിയുകയും പുതിയ വഴി തുറന്നു വരികയും ചെയ്യുമെന്നാണ് കരുതുന്നത്. ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അകലുകയും, തൊഴിൽ രംഗത്ത് ഇവർക്ക് ശോഭിക്കാൻ സാധിക്കുകയും ചെയ്യും. ഏതൊക്കെ ആ രാശിക്കാർക്കാണ് ഈ യോഗം നേട്ടം കൊണ്ടുവരികയെന്ന് നോക്കാം.
ഇടവം രാശി: അർധകേന്ദ്ര യോഗത്തിലൂടെ അനവധി നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന തടസങ്ങൾ അകലും. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാവും. ആരോഗ്യം തൃപ്‌തികരമായിരിക്കും. പുതിയ സ്ഥലമോ, വാഹനമോ മറ്റോ വാങ്ങാനുള്ള അവസരം തീർച്ചയായും നിങ്ങൾക്കുണ്ടാവും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കാനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
മിഥുനം രാശി: ഈ കാലയളവിൽ നല്ല സമാധാനം ഇവരെ തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുറപ്പ്. ബിസിനസിൽ നേട്ടമുണ്ടാകും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അതിനുള്ള അവസരവും വന്നുചേരും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉറപ്പാണ്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾക്ക് സാധ്യത. ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരും.
വൃശ്ചികം രാശി: സവിശേഷമായ ഈ യോഗത്തിലൂടെ നിരവധി നേട്ടങ്ങളാണ് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അനുകൂലമായ കാര്യങ്ങൾക്ക് സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്കുള്ള പേരും പ്രശസ്‌തിയും വര്‍ധിക്കും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലയളവ് കൂടിയാണിത്.












Click it and Unblock the Notifications